ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ വിട്ടു പോകണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ എനിക്കായില്ല; അമ്മയെ കുറിച്ച് ബാബുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലനില്‍ നിന്നും കോമഡി താരത്തിലേക്കും നായകനിലേക്കും സഹനടനിലേക്കുമെല്ലാം ചുവടുമാറ്റുകയും കൈയ്യടി നേടുകയും ചെയ്ത താരം. മലയാള സിനിമ വളരെ വൈകി തിരിച്ചറിഞ്ഞ കഴിവുകളിലൊന്നുമാണ് ബാബുരാജെന്ന് നിസംശയം പറയാനാകും. ഈയ്യടുത്തിറങ്ങിയ ജോജിയിലൂടെ ഒരിടവേളയ്ക്ക് ശേഷം തന്നിലെ നടനെ ബാബുരാജ് അടയാളപ്പെടുത്തുകയാണ്.

തനി നാടന്‍ ലുക്കില്‍ ഗ്ലാമറസായി ദിവി; ചിത്രങ്ങള്‍ കാണാം

സമീപകാലത്ത് ബാബുരാജിലെ നടനെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു ജോജി. ഫഹദ് ഫാസില്‍-ദീലിഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ജോജിയില്‍ മനസാക്ഷി മാനുവല്‍ ആക്കിയ ജോമോന്‍ എന്ന കഥാപാത്രമായാണ് ബാബുരാജ് എത്തിയത്. ചിത്രം കണ്ടവരുടെയെല്ലാം മനസിന്റെ മാനുവലില്‍ ജോമോനും ബാബുരാജും സ്ഥാനം നേടുകയായിരുന്നു.

ബാബുരാജ് മനസ് തുറന്നിരിക്കുകയാണ്

ചിത്രത്തില്‍ ബാബുരാജ് തിളങ്ങിയ രംഗങ്ങളില്‍ ഒന്നായിരുന്നു അപ്പന്റെ ആത്മാവ് വിട്ടു പോകാനായി പ്രാര്‍ത്ഥന നടത്തുന്നത്. തന്റെ അപ്പനെ വിധിയ്ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ എല്ലാവരേയും എതിര്‍ക്കുന്ന ജോമോനെയായിരുന്നു ആ രംഗത്തില്‍ കണ്ടത്. ഇപ്പോഴിത തന്റെ അമ്മയെ കുറിച്ചും ജീവിതത്തിലെ സമാനമായൊരു രംഗത്തെ കുറിച്ചും ബാബുരാജ് മനസ് തുറന്നിരിക്കുകയാണ്. ആരാധകരുടെ ഹൃദയം തൊടുന്നതാണ് ബാബുരാജിന്റെ വാക്കുകള്‍. താരത്തിന്റെ വാക്കുകളിലേക്ക്.

ജോജിയുടെ കഥ കേട്ടപ്പോള്‍ ഞെട്ടി

ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിയെന്നാണ് ബാബുരാജ് പറയുന്നത്. ഒരു മറുപടി നല്‍കാതെ താന്‍ കാറും എടുത്ത് തിരികെ പോന്നുവെന്നും താരം പറയുന്നു. അതിന് പിന്നിലെ കാരണവും ബാബുരാജ് വ്യക്തമാക്കുന്നുണ്ട്. താനൊരു ക്രിസ്ത്യാനിയാണ്. തന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ത്ഥനയില്‍ താന്‍ പങ്കെടുത്തില്ലെന്നാണ് ബാബുരാജ് പറയുന്നത്. ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ വിട്ടു പോകണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നാണ് ബാബുരാജ് പറയുന്നത്.

ഉള്‍ക്കൊള്ളാന്‍ കഴിയുമോ

ആ ഓര്‍മ്മകള്‍ തന്നെ ബാധിച്ചുവെന്നും തനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് സംശയിച്ചെന്നും താരം പറയുന്നു. ബാബുരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. ജീവിതത്തിലും ബാബുരാജിന്റെ മാനുവല്‍ മനസാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ബാബുരാജിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി ജോജി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

Recommended Video

ശിക്ഷിച്ച ജഡ്ജിയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചത് | FilmiBeat Malayalam
ജോജി

വില്യം ഷെക്‌സ്പിയറുടെ വിഖ്യാത ട്രാജഡിയായ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദിലീഷ് പോത്തന്‍ ജോജിയൊരുക്കിയത്. ശ്യാം പുഷ്‌കരനായിരുന്നു തിരക്കഥ. ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ സിനിമ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, ജോജി മുണ്ടക്കയം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന ജോജിയെ പ്രശംസിച്ച് രാജ്യാന്തര മാധ്യമങ്ങളടക്കം എത്തിയിരുന്നു.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X