For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണവും പ്രശസ്തിയും നൽകുന്നതിനേക്കാൾ സന്തോഷം ഇവിടെ നിന്നും ലഭിക്കുന്നു'

  |

  സിനിമാ വിശേഷമായാലും വീട്ടുവിശേഷമായാലും എല്ലാം എന്നും ആരാധകരുമായി പങ്കുവെക്കുന്ന നടനാണ് ബാല. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെ വിവാഹം. മലയാളിയും കുന്ദംകുളം സ്വദേശിയുമായ എലിസബത്തിനേയാണ് ബാല വിവാ​ഹം ചെയ്തത്. വിവാഹമോചന ശേഷം ഏറെ നാൾ ഒറ്റയ്ക്കായിരുന്നു ബാലയുടെ താമസം. ശേഷമാണ് എലിസബത്തുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അടുത്തിടെയായി വിവാദങ്ങളെ ചുറ്റിപറ്റിയായിരുന്നു ബാലയുടെ ജീവിതം. സിനിമാ സെലിബ്രിറ്റികളെ അടക്കം തട്ടിപ്പിനിരയാക്കിയ മോൻസൺ മാവുങ്കലുമായുള്ള ബാലയുടെ സൗഹൃദമായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്.

  Also Read: വിവാഹമോചനത്തിന് ശേഷം പ്രണയത്തെ കുറിച്ച് പറഞ്ഞ് കരിഷ്മ കപൂർ, വാക്കുകൾ വൈറലാവുന്നു

  എന്നാൽ അദ്ദേഹത്തിന്റെ പണമിടപാടുകളിലോ ബിസിനസിലോ തനിക്ക് ബന്ധമില്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു. രണ്ടാമതും വിവാഹിതനായപ്പോൾ ഭാര്യ എലിസബത്തിനെതിരെ വരുന്ന മോശം കമന്റുകളിലും പ്രതിഷേധമറിയിച്ച് ബാല രം​ഗത്തെത്തിയിരുന്നു. 2010ൽ വിവാഹിതരായ ബാലയും ​ഗായിക അമൃത സുരേഷ് 2019ൽ ആണ് പലവിധ കാരണങ്ങളാൽ വിവാഹമോചിതരായത്.

  Also Read: 'ഒരു കുറ്റവും കാണാഞ്ഞിട്ട്, പള്ളിയിൽ ചെരുപ്പിട്ട് കേറി എന്ന് പറഞ്ഞായിരുന്നു വിമർശനം'

  ജീവിത്തതിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. താരത്തിന്റെ അമ്മയുടെ ജന്മദിനം ആ​ഘോഷമായി കൊണ്ടാടിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. അമ്മ പിറന്നാൾ കേക്ക് മുറിച്ച് എലിസബത്തിനും ബാലയ്ക്കും നൽകുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാശ്, പ്രശസ്തി, ബം​ഗ്ലാവ്, കാർ എന്നിവയേക്കാളും തനിക്ക് സന്തോഷം ലഭിക്കുന്നത് അമ്മയിൽ നിന്നാണ് എന്നാണ് ബാല പറയുന്നത്. ഒപ്പം വീട്ടിലുള്ള വൃദ്ധരെ കഴിയും പോലെ എല്ലാം സന്തോഷിപ്പിക്കണമെന്നും അവരില്ലാതെ നമ്മൾ ഇല്ലെന്ന സത്യം മനസിലാക്കി അവരെ സ്നേഹിക്കണമെന്നും ബാല പറഞ്ഞു.

  അമ്മയ്ക്ക് മധുരം നൽകികൊണ്ട് എത്ര വയസായി എന്ന് ബാല ചോദിക്കുമ്പോൾ ഒരു കള്ള ചിരിയാണ് അമ്മ മറുപടിയായി കൊടുത്തത്. ബാലയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് താരത്തിന്റെ അമ്മ താമസിക്കുന്നത്. ബാലയുടെ സഹോദരൻ സിരുത്തെ ശിവ സംവധാനം ചെയ്ത അണ്ണാത്തയിലാണ് അവസാനമായി ബാല അഭിനയിച്ചത്. വില്ലൻ വേഷമായിരുന്നു ചിത്രത്തിൽ ബാലയ്ക്ക്. രജനികാന്ത് നായകനായ സിനിമ ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ പല സിനിമകളുടേയും റെക്കോർഡ് തിരുത്തി കുറിച്ച് അണ്ണാത്ത പ്രദർശനം തുടരുകയാണ്. രജനി കാന്തിന് പുറമെ നയൻതാര, കീർത്തി സുരേഷ്, ജ​ഗപതി ബാബു, ബാല തുടങ്ങിവരും സിനിമയുടെ ഭാ​ഗമായി.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  തമിഴ് സിനിമകളിലൂടെയായിരുന്നു ബാല അഭിനയം ആരംഭിച്ചത്. ശേഷം കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി. ബാലയുടെ വില്ലൻ വേഷങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഹരീന്ദ്രൻ ഒറു നിഷ്കളങ്കൻ, ബി​ഗ് ബി, പുതിയ മുഖം, ബ്ലാക്ക് സ്റ്റാലിയൺ, കയം, മകരമഞ്ഞ്, എന്ന് നിന്റെ മൊയ്തീൻ, പുലിമുരുകൻ, ആനക്കള്ളൻ, ലൂസിഫർ തുടങ്ങി നിരവധി സിനിമകളിലും ബാല അഭിനയിച്ചിട്ടുണ്ട്. ​ഗിന്നസ് പക്രു നിർമിച്ച ഫാൻസി ഡ്രസ് എന്ന ചിത്രമാണ് അവസാനമായി ബാല അഭിനയിച്ച് റിലീസ് ചെയ്ത മലയാള സിനിമ.

  Read more about: bala
  English summary
  Actor Bala Opens Up To Take Care Of Elder People On His Mother's Birthday, Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X