ആരെ ഇംപ്രസ് ചെയ്യാനാണ് ഈ നാടകം? യുവതിയ്ക്ക് ബാലയുടെ മറുപടി

നടന്‍ ബാലയുടെ വിവാഹത്തിന്റെ റിസപ്ഷന്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഡോക്ടറായ എലിസബത്താണ് ബാലയുടെ വധു. നേരത്തെ തന്നെ ബാലയുടെ വിവാഹം കഴിഞ്ഞതായുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതോടെയാണ് സെപ്തംബര്‍ അഞ്ചിന് തങ്ങളുടെ വിവാഹ റിസപ്ഷന്‍ നടത്തുമെന്ന് താരം തന്നെ അറിയിച്ചത്. ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.

എലിസബത്തിന്റേയും ബാലയുടേയും വിവാഹ റിസപ്ഷനില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാല തന്റെ പങ്കാളിയ്ക്ക് നല്‍കിയ വിലകൂടി സമ്മാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഓഡി കാറായിരുന്നു വിവാഹത്തിന് ബാല എലിസബത്തിന് സമ്മാനമായി നല്‍കിയത്. പിന്നാലെ എലിസബത്തിന്റെ പിറന്നാളിനും ബാല വിലകൂടിയ മാലയും കമ്മലുമൊക്കെ സമ്മാനിച്ചിരുന്നു.

എലിസബത്തിന്റെ വീഡിയോ

ഇതിന് പിന്നാലെ കഴിഞ്ഞ എലിസബത്തിന്റെ ഒരു വീഡിയോ ബാല പങ്കുവച്ചിരുന്നു. ഡ്രംസ് വായിക്കുന്ന എലിസബത്തിന്റെ വീഡിയോയാണ് ബാല കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം നിരന്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച എലിസബത്തിനൊപ്പമുള്ള വീഡിയോയ്ക്കും ഇത്തരത്തിലുള്ള നിരവധി നെഗറ്റീവ് കമന്റുകള്‍ ലഭിച്ചിരുന്നു.

 ബാല നല്‍കിയ മറുപടി

അത്തരത്തില്‍ ഒരു കമന്റും അതിന് ബാല നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തേയും സമാനമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ബാല മറുപടി നല്‍കിയിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, ്ഇത്തരം നാടകം കാണിച്ച് ആരെയാണ് നിങ്ങള്‍ക്ക് പ്രീതിപ്പെടുത്തേണ്ടത്? എന്നായിരുന്നു ബാല പങ്കുവച്ച എലിസബത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചൊരു കമന്റ്. ഈ കമന്റിന് ഉടനെ തന്നെ മറുപടിയുമായി ബാല തന്നെ രംഗത്ത് എത്തുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്റെ ജീവിതം ഞാന്‍ ജീവിച്ചോളാം എന്നായിരുന്നു ബാലയുടെ മറുപടി.

നമ്പര്‍ തരൂ നേരിട്ട് സംസാരിക്കാം

അതേസമയം തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ തന്റെ ഭാര്യയെക്കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും നിങ്ങള്‍ ശരിക്കുള്ള മുഖം കാണിക്കൂ നമ്പര്‍ തരൂ നേരിട്ട് സംസാരിക്കാം എന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും ബാല പറഞ്ഞിരുന്നു. വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം ബാലയെ പിന്തുണച്ചു കൊണ്ടും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. കമന്റുകളിലൂടെ ഇവര്‍ പിന്തുണ അറിയിക്കുന്നുണ്ട്.

എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ

ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ. പാടികൊള്ളട്ടെ? എന്നാല്‍ ഇതുപോലെയുള്ള സ്നേഹമായമായ വീഡിയോസ് ഇടുകയാണ് വേണ്ടതെന്ന് ചില ആരാധകര്‍ പറയുന്നു.ജീവിക്കുമ്പോള്‍ ഇഷ്ട്ടം ഉള്ളവരുടെ കൂടെ ലളിതമായി ജീവിക്കണം. ഇതാണ് ബാലക്ക് ചേര്‍ന്ന ഒരു ജീവിതം. കുഞ്ഞിനെ ഇപ്പോളും സ്നേഹിക്കുക. അമൃത ഇത്രയും ആയതിനു വഴി ഒരുക്കിയത് ബാലയാണ്. ഇപ്പോള്‍ അവര്‍ വല്ല്യ ആളായി. ഉണ്ടാക്കിയതിന്റെ ഒരു ഭാഗം അവര്‍ക്കു കൊടുത്തിട്ടും ഇന്നും കൊച്ചിനെ കാത്തിരിക്കുന്നു ബാല എന്നൊക്കൊയിരുന്നു ചിലരുടെ കമന്റുകള്‍.

Recommended Video

അവസാന മുന്നറിയിപ്പുമായി അമൃത
ഉപദേശവും വിമര്‍ശനവും

അതേസമയം താരത്തിന് ഉപദേശവും വിമര്‍ശനവും മറ്റൊരു വശത്തു നിന്നും ലഭിക്കുന്നുണ്ട്. ഈ പ്രഹസനം ഒഴിവാക്കി ജീവിക്കുകയാണ് വേണ്ടതെന്ന് കൂടി ആരാധകര്‍ ബാലയെ ചില ആരാധകര്‍ ഓര്‍മ്മിപ്പിക്കുകയാണ്. ആരെയോ എന്തോ കാണിച്ചു ബോധിപ്പിക്കാന്‍ ഉള്ള പ്രഹസനമാണിത്. ഇത് ആദ്യം ഒഴിവാക്കൂ. നിങ്ങള്‍ സ്വയം ചെറുത് ആകാതെ ഇരിക്കൂവെന്നാണ് അവര്‍ പറയുന്നത്. ആരാധകരായ ഞങ്ങളുടെ ഒരു അപേക്ഷ ആയിട്ട് മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ചിലര്‍ പറയുന്നുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X