എന്നെ തല്ലാന്‍ അവര്‍ ആളുകളെ വീട്ടിലേക്ക് വിട്ടു; വെളിപ്പെടുത്തലുമായി ബാല

ബിഗ് ബിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബാല. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ബാല വേഷമിട്ടു. സിനിമയ്ക്ക് പുറത്ത് സജീവമാണ് ബാല. തന്റെ യൂട്യൂബ് ചാനലിലൂടെയും ബാല നിരന്തര ആരാധകരുമായി ബന്ധപ്പെടുന്നു. ഇപ്പോഴിതാ ബാലയുടെ പുതിയ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തല്‍.

ആരുടേയും പേരു വെളിപ്പെടുത്താതെയായിരുന്നു ബാലയുടെ പ്രതികരണം. ചിലര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടുവെന്നും നിയമത്തിന്റെ പേര് പറഞ്ഞ് തന്റെ വീട് വരെ ആക്രമിക്കാന്‍ വന്നുവെന്നുമാണ് ബാല പറയുന്നത്. പണക്കാരന്‍ ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസമെന്നും ബാല ചോദിക്കുന്നു.

Bala

തന്റെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യവും ബാല വെളിപ്പെടുത്തി. ഒരു സിനിമയ്ക്ക് വേണ്ടിയാണ് താന്‍ മെലിഞ്ഞതെന്ന് ബാല പറയുന്നു. ഇവിടെ പൃഥ്വിരാജും ലാലേട്ടനും തടി കുറച്ചാല്‍ കുഴപ്പമില്ല ബാല കുറച്ചാല്‍ മാത്രമാണ് ചര്‍ച്ചയെന്നും ബാല പറയുന്നു. നന്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചതെന്നും ബാല പറയുന്നു.

ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനും ബാല ഉത്തരം നല്‍കുന്നുണ്ട്. എന്നെ പത്തു സ്‌നേഹിച്ചാല്‍ ഞാന്‍ നൂറ് തിരികെ നല്‍കുമെന്നാണ് ബാല പറയുന്നത്. അങ്ങനൊരു പെണ്ണ് വരട്ടെ എന്നും താരം പറയുന്നു. തന്റെ മരണ ശേഷം കാര്യങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ മകള്‍ ഉണ്ടാകുമെന്നും ബാല പറഞ്ഞു. താരത്തിന്‌റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Recommended Video

ഒരുപാട് സങ്കടങ്ങളുണ്ടായി ജീവിതത്തില്‍ ആര്‍ക്കും ഒരു പാപവും ചെയ്തിട്ടില്ല

അന്‍ബ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ബാലയുടെ അരങ്ങേറ്റം. പിന്നീട് ബിഗ് ബിയിലൂടെ മലയാളികളുടെ ഇഷ്ടം നേടി. ഫാന്‍സി ഡ്രസ് ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. തമ്പിയാണ് അവസനമായി അഭിനയിച്ച ചിത്രം. ഗായിക അമൃത സുരേഷുമായി വിവാഹിതനായിരുന്നു. എന്നാല്‍ 2019ല്‍ ഈ ബന്ധം പിരിഞ്ഞു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X