ചെമ്പന്‍ വിനോദിനെതിരെ മോശം കമന്റുകള്‍; പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നായകനായും വില്ലനായും സഹതാരമായുമെല്ലാം ചെമ്പന്‍ അഭിനയിച്ചിട്ടുണ്ട്. കോമഡിയും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ ചെയ്ത് കൈയ്യടി നേടാന്‍ ചെമ്പന്‍ വിനോദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെമ്പന്‍ മാറിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്.

നിധിയാണിവള്‍! നിധി അഗര്‍വാളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് ചെമ്പന്‍. കഴിഞ്ഞ ദിവസം ചെമ്പന്‍ വിനോദ് പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ താരത്തിനെതിരെ വളരെ മോശം കമന്റുകളാണ് ഈ ചിത്രത്തിന് കീഴെ വന്നിരുന്നത്. കഴിഞ്ഞ ദിവസം പുഴക്കരയില്‍ നില്‍ക്കുന്ന തന്റെ ചിത്രം ചെമ്പന്‍ വിനോദ് പങ്കുവച്ചിരുന്നു. ഇതിനെതിരെ വളരെ മോശം പ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

പിന്തുണയുമായി സോഷ്യല്‍ മീഡിയ

താരത്തിനെതിരെ വ്യക്തി അധിക്ഷേപങ്ങളും മോശം പദപ്രയോഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. എന്തായാലും തന്റെ ചിത്രം ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. താന്‍ ചിത്രം പിന്‍വലിച്ചതിന്റെ കാരണം ചെമ്പന്‍ വിനോദ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ നിരവധി പേരാണ് ചെമ്പന്‍ വിനോദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഒരാളെ ശാരീരികമായി അപമാനിക്കുന്നത് ശരിയല്ലെന്ന് അവര്‍ പറയുന്നു.

കരടി

ഇരുണ്ട നിറമുള്ളവര്‍ക്ക് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് അയാള്‍ കരടിയും മുടിയും താടിയും വളര്‍ത്തിയാല്‍ കാട്ടാളനുമാകുമെന്നും മലയാളി അത്ര പൊളിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇതേ മലയാളി തന്നെ പിന്നീട് തനിക്ക് കറുപ്പെന്നോ വെളുപ്പെന്നോ ഇല്ലെന്ന് പറയുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ചെമ്പന്‍ വിനോദ് തന്റെ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ട് നിരവധി പേര്‍ പിന്തുണയുമായെത്തുന്നുണ്ട്.

 സണ്ണി ലിയോണിനൊപ്പം


ഇതിനിടെ ചെമ്പന്‍ വിനോദിന്റെ മറ്റൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമാണ് ചെമ്പന്‍ വിനോദ് പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. താരങ്ങള്‍ പോലും കമന്റ് ചെയ്ത് എത്തിയിട്ടുണ്ട്. മച്ചാനെ ഇത് പോരെ അളിയാ എന്ന നടന്‍ വിനയ് ഫോര്‍ട്ടിന്റെ കമന്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

Recommended Video

രജനികാന്തിന്‍റെ ദര്‍ബാറില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്ന് ചെമ്പന്‍ വിനോദ്
അഭിനയത്തിലേക്ക് എത്തുന്നത്

2010ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ഫ്രൈഡെ, കിളി പോയ്, ഓര്‍ഡിനറി, ആമേന്‍, അഞ്ച് സുന്ദരികള്‍, നോര്‍ത്ത് 24 കാതം, ഇയോബിന്റെ പുസ്തകം, ആട് ഒരു ഭീകരജീവി, ഡബിള്‍ ബാരല്‍, ചാര്‍ലി, കലി, ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അങ്കമാലി ഡയറീസിലൂടെയാണ് തിരക്കഥാകൃത്താകുന്നത്. ഭീമന്റെ വഴിയാണ് തിരക്കഥയെഴുതുന്ന പുതിയ സിനിമ. ചുരുളി, അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

Read more about: chemban vinod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X