മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിതൂകി മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ

സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റികളാണ് ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാറുണ്ട്. താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയോ അല്ലെങ്കില് ദിലീപ് തന്നെയോ ആണ് ആരാധകരെ അറിയിക്കാറുള്ളത്. ഇൻസ്റ്റ​ഗ്രാമിലൂടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളും മീനാക്ഷി പങ്കുവെയ്ക്കുമ്പോൾ അത് നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്.

Also Read: 'കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക് ഡോക്ടറെ നിർദേശിച്ചവരുണ്ട്'-അർജുൻ

ആദ്യ ഭാര്യയുമായുള്ള വിവാ​ഹമോചനത്തിന് ശേഷം ദിലീപ് വിവാഹം ചെയ്തത് നടി കാവ്യാമാധവനെയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവർക്ക് മഹാലക്ഷ്മി പിറന്നത്. മഹാലക്ഷ്മിയുടെ വരവോടെ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ സന്തോഷവും ആഘോഷവുമെല്ലാം താരകുടുംബം മാമാട്ടി എന്ന് ഓമനിച്ച് വിളിക്കുന്ന മഹാലക്ഷ്മിക്കൊപ്പമായി. മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കിയിരുന്നു ദിലീപും കുടുംബവും. പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം ആഘോഷത്തിന്റെ ഫോട്ടോ താരകുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

Also Read: 'ഓർമയുണ്ടോ ഈ ദിവസം?' ഭർത്താവിനോട് ആതിര മാധവ്

മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷം

മീനാക്ഷിയുടെ ഒക്കത്തിരുന്ന് ബലൂണുകളും കൈയ്യിലേന്തി ചിരിക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. ഒപ്പം പിറന്നാൾ കേക്കും മാമാട്ടി ഹാപ്പി ബർത്ത്ഡേ എന്നെഴുതിയതും കാണാം. ചേച്ചിക്കൊപ്പം കൊഞ്ചി ചിരിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ കൈയ്യടക്കിയത്. നടി നമിത പ്രമോദ് അടക്കമുള്ള താരങ്ങളും ആരാധകരുമെല്ലാം പിറന്നാൾ ആഘോഷ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു. ചുവന്ന നിറത്തിലുള്ള ലവ് ചിഹ്നമായിരുന്നു നമിത കമന്റായി കുറിച്ചത്. നമിതയുടെ കമന്റ് പ്രത്യക്ഷപ്പെട്ടതോടെ മറുപടിയായി സ്നേഹം അറിയിച്ച് മീനാക്ഷിയും എത്തിയിരുന്നു. അച്ഛന്റെ നായികയായിരുന്ന നമിത മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ്. നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും മീനൂട്ടി ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മഹാലക്ഷ്മി നമിതയെ ബുജി എന്നാണ് വിളിക്കാറുള്ളത്.

വിദ്യാരംഭം

ഇക്കഴിഞ്ഞ ദിവസമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചാണ് മഹാലക്ഷ്മി ഹരിശ്രീ കുറിച്ചത്. ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും ചിത്രത്തിൽ ഉണ്ടായിരുന്നു. വിദ്യാരംഭത്തിന് ശേഷം മീനാക്ഷിയുടെ നെഞ്ചിൽ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയും ദിലീപ് പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് കുഞ്ഞ് മഹാലക്ഷ്മിക്ക് നന്മകൾ നേർന്നത്. 'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌.... എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം' വിദ്യാരംഭ ചടങ്ങുകളുടെ ചിത്രത്തിനൊപ്പം ദിലീപ് കുറിച്ചു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് മകൾക്ക് മഹാലക്ഷ്മി എന്ന് ദിലീപ് പേരുവെച്ചത്.

എല്ലാവരുടേയും മാമാട്ടി

മഹാലക്ഷ്മി പിറന്ന് ഒരു വർഷം പിന്നിട്ട ശേഷമാണ് ദിലീപ് മകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഒന്നാം പിറന്നാൾ ദിലീപ് കാവ്യ കുടുംബാ​ഗങ്ങൾക്കും സിനിമാതാരങ്ങളുടെയും സാന്നിധ്യത്തിൽ ആ​ഘോഷമായിട്ടായിരുന്നു നടത്തിയത്. ഒന്നാം പിറന്നാൾ ആഘോഷത്തിന് ശേഷം കുടുംബസമേതമുള്ള ചിത്രമായിരുന്നു ദിലീപ് പോസ്റ്റ് ചെയ്തത്. ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ചേച്ചിക്കുമൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ദിലീപ് ഫോട്ടോ പോസ്റ്റ് ചെയ്തത്. കാവ്യ മാധവന്റെ സഹോദരൻ മിഥുന്റെ ഭാര്യ റിയ മിഥുനും മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസ അറിയിച്ചെത്തിയിരുന്നു. 'ഇന്ന് ഞങ്ങളെല്ലാം നിനക്ക് വേണ്ടി ആഘോഷിക്കുകയാണ്. ലോകത്തെ മുഴുവന്‍ സന്തോഷവും നിനക്ക് ലഭിക്കട്ടെ.... മാമിയുടെ കുഞ്ഞുമാമാട്ടിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു റിയ കുറിച്ചത്'.

ഓണാഘോഷം

സോഷ്യൽമീഡിയകളിലൊന്നും സജീവമല്ലാത്ത മീനാക്ഷി ആദ്യമായി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നത് 2020 അവസാനത്തിലാണ്. ചുരുങ്ങിയ കാലയളവ് കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സിനെ മീനാക്ഷി സ്വന്തമാക്കി. മീനാക്ഷിയാണ് താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. മഹാലക്ഷ്മിക്കും അച്ഛൻ ദിലീപിനും ഒപ്പം കേരള സാരിയിൽ സുന്ദരിയായാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. കൂടാതെ മഹാലക്ഷ്മിക്കൊപ്പമിരുന്ന് പൂക്കളൊരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ഒരുപാട് സ്നേഹിക്കുന്നു എന്ന് എഴുതി കാവ്യയ്ക്ക് മീനാക്ഷി പിറന്നാൾ ആശംസിച്ചിരുന്നു.

വരാനിരിക്കുന്ന ദിലീപ് സിനിമകൾ

ദിലീപ് പുതിയ സിനിമകളുമായി തിരക്കിലാണിപ്പോൾ. ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ ചിത്രീകരണം വിദ്യാരംഭ ദിനത്തിലാണ് ആരംഭിച്ചത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് സം​ഗീതം.

Recommended Video

Dileep shares pictures of daughter Mahalakshmi's writing ceremony
ദിലീപ് ഉർവശി

മൈ സാന്റയാണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദിലീപ് സിനിമ. നാദിർഷ സിനിമ കേശു ഈ വീടിന്റെ നാഥൻ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് ഉർവ്വശിയാണ്. ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്നതിനാൽ തന്നെ എല്ലാവരും പ്രതീക്ഷയോടെ കാണുന്ന സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപിന്റെ ​​ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സു​ഗീതായിരുന്നു മൈ സാന്റ സംവിധാനം ചെയ്തത്.

More from Filmibeat

Read more about: dileep meenakshi kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X