For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓർമയുണ്ടോ ഈ ദിവസം?' ഭർത്താവിനോട് ആതിര മാധവ്

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സിനിമാ താരങ്ങളെക്കാൾ സുപരിചിതം ടെലിവിഷൻ താരങ്ങളെയായിരിക്കും. എല്ലാദിവസും തങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്ന ടെലിവിഷൻ താരങ്ങളെ വീട്ടിലെ അം​ഗത്തെപ്പോലെയാണ് പലരും കാണുന്നത്. സീരിയൽ താരങ്ങൾ പലപ്പോഴും ആരാധകരെ കുറിച്ച് പറയുമ്പോൾ സീരിയൽ കഥാപാത്രങ്ങൾക്ക് കുടുംബപ്രേക്ഷകർ നൽകുന്ന സ്വീകരണത്തെ കുറിച്ചാണ് വാചാലരാകാറുള്ളത്. പല സീരിയിൽ താരങ്ങളേയും യഥാർഥ പേരുകളിലല്ല ആരാധകർ തിരിച്ചറിയുന്നത് പോലും.

  Also Read: 'അബിക്കയുടെ കീഴിൽ അണിനിരന്ന കൊച്ചിൻ സാ​ഗർ', മറവിക്ക് വിട്ടുകൊടുക്കാത്ത കാലത്തെ കുറിച്ച് കണ്ണൻ സാ​ഗർ പറയുന്നു

  സീരിയലിൽ എത്തും മുമ്പ് അവതാരികയായും മോഡലായും തിളങ്ങിയിട്ടുള്ള നടിയാണ് ആതിര മാധവ്. അന്ന് ലഭിക്കാത്ത പിന്തുണയാണ് സീരിയലിന്റെ ഭാ​ഗമായപ്പോൾ മുതൽ ആതിരയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷക പിന്തുണയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ആതിര സംസാരിക്കുന്നതും സീരിയലിനെ സ്നേഹിക്കുന്ന കുടുംബപ്രേക്ഷകരെ കുറിച്ച് തന്നെയാണ്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് ആതിരയെ ഇൻസ്റ്റ​ഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. തന്റെ പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി ആതിര വിശേഷങ്ങളുമായി എന്നും സോഷ്യൽമീഡിയ വഴി എത്തുന്നത്.

  Also Read: 'എല്ലാ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള വഴികളാണ്', പ്രേക്ഷകരുടെ സൂര്യ പറയുന്നു

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാ​ഗമാണിപ്പോൾ ആതിര മാധവ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുമായി മുന്നേറുന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്. അനന്യ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അനന്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ആതിര മാധവിന്റെ വിവാ​ഹം. ലോക്ക് ഡൗൺ കൊവിഡ് കാലത്ത് നടന്ന വിവാഹമായിരുന്നതിനാൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജീവ് മേനോനാണ് ആതിര മാധവിന്റെ ഭർത്താവ്. ഇന്ന് താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ രണ്ടാം വാർഷികമായിരുന്നു. നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുള്ള ആതിരയുടെ രസകരമായ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ് ഇപ്പോൾ. 'രണ്ട് വർഷമാകുന്നു വിവാഹം നിശ്ചയം കഴിഞ്ഞിട്ട്... ഓർക്കുന്നുണ്ടോ ഈ ദിവസം' എന്ന് ഭർത്താവ് രാജീവിനെ ടാ​ഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ആതിരയുടെ സോഷ്യൽമീഡിയ പോസ്റ്റ്.

  ആതിരയുടെ പോസറ്റിന് രസകരമായ കമന്റുകളുമായി പ്രിയതാരത്തിന്റെ ആരാധകരും എത്തിയിരുന്നു. ചിലർ ആശംസകൾ നേരുകയും ചെയ്തു. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും ഭര്‍ത്താവ് രാജീവും തമ്മില്‍ വിവാഹിതരായത്. രാജീവ് മേനോന്‍ ഒരു എഞ്ചിനീയറാണ്. ആതിരയും ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയമോഹം കൊണ്ട് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് ഇറങ്ങിയതാണ്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും. ആതിരയുടെ വിവാഹത്തിന്റേയും ഹൽദിയുടേയും വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ ജീവിതത്തിന്‍റെ ഓരോ വശങ്ങളും പരമ്പര ചര്‍ച്ച ചെയ്യുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പരമ്പര പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേക്കേറിയതിന്‍റെ നാനൂറാം എപ്പിസോഡിന്‍റെ ആഘോഷങ്ങളുടെ വീഡിയോകളും താരങ്ങൾ പങ്കുവെച്ചിരുന്നു. തന്മാത്ര അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയയായ മീര വാസുദേവാണ് സീരിയലിലെ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഉദ്യോ​ഗഭരിതമായ സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റിലെ മറ്റ് പരമ്പരകളെ പിന്നിലാക്കി റേറ്റിങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. സാന്ത്വനം പരമ്പരയാണ് എപ്പോഴും കുടുംബവിളക്കിന് വെല്ലുവിളിയായി റേറ്റിങ് ചാർട്ടിലുള്ളത്. ഈ രണ്ട് സീരിയലുകളും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നതും.

  Read more about: actress malayalam television
  English summary
  Actress Athira Madhav wishes for her husband on the second anniversary of engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X