'എല്ലാ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള വഴികളാണ്', പ്രേക്ഷകരുടെ സൂര്യ പറയുന്നു

കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് കൂടെവിടെ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അൻഷിദ. സൂര്യയെന്ന പെൺക്കുട്ടിയുടെ വേഷമാണ് സീരിയയിൽ അൻഷിദ അവതരിപ്പിക്കുന്നത്. കൂടെവിടെ സീരിയലിന്റെ ഭാ​ഗമായതോടെ കുടുംബത്തിലെ ഒരു അം​ഗത്തിന് ലഭിക്കുന്ന സ്നേഹമാണ് തനിക്ക് ആരാധകർ നൽകുന്നതെന്ന് അൻഷിദ തന്നെ പറയാറുണ്ട്. സീരിയൽ ഇപ്പോൾ ഏറെ നിർണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ അൻഷിതയ്ക്ക് സോഷ്യൽമീഡിയ വഴിയും വലിയ ആരാധക പിന്തുണയുണ്ട്.

Also Read: 'രാധയെന്ന പേരിലേക്ക് എത്തിയത് അങ്ങനെയാണ്', മകളുടെ പേരിന് പിന്നിലെ കഥ പറഞ്ഞ് ശ്രിയ

കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ തുടക്കം സീരിയലിൽ കേന്ദ്രകഥപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. 2021ന്റെ തുടക്കത്തിലാണ് കൂടെവിടെ ആരംഭിക്കുന്നത്. നടൻ കൃഷ്ണകുമാർ വർഷങ്ങൾക്ക് ശേഷം സീരിയലിലേക്ക് മടങ്ങിയെത്തിയത് കൂടെവിടെ സീരിയലിലെ ആദിത്യൻ എന്ന കഥാപാത്രത്തിലൂടെയായിരുന്നു. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ട ശേഷം കൃഷ്ണ കുമാർ സീരിയലിൽ നിന്നും പിന്മാറി. സൂര്യയെന്ന നിരാലംബയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കൂടെവിടെ സീരിയൽ ചർച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പ്രണയവും തമാശകളുമെല്ലാം സമംചേർത്താണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.

Also Read: 'വിമർശകർക്കുള്ള മറുപടി', പുതിയ തുടക്കത്തെ കുറിച്ച് ശ്രീജിത്ത് വിജയ്

പുത്തൻ ഫോട്ടോഷൂട്ട്

സമൂഹമാധ്യമങ്ങൾ വഴി കൂടെവിടെ സീരിയൽ വിശേഷങ്ങളും തന്റെ ജീവിതത്തിലെ പുതിയ കാൽവെപ്പുകളെ കുറിച്ചുമെല്ലാം അൻഷിദ സംസാരിക്കാറുണ്ട്. ഇപ്പോൾ തരം​ഗമാകുന്നത് അൻഷിദ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കറുത്ത നിറത്തിലുള്ള തിളക്കമാർന്ന ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസാണ് അൻഷിദ ധരിച്ചിരിക്കുന്നത്. പ്രശസ്തമായ ഫാന്‍സി ആഭരണ വസ്ത്രാലങ്കാര ഷോപ്പായ ഇവാന്‍ഷിയാണ് താരത്തിനുള്ള വസ്ത്രാലങ്കാരവും ചെയ്തിരിക്കുന്നത്. അന്‍ഷിതയെ മനോഹരിയായി അണിയിച്ചൊരുക്കിയത് അനു ഫാത്തിമയാണ്. കറുപ്പിൽ സുന്ദരിയായി എത്തിയ അൻഷിദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരും വൈറലാക്കി.

നെ​ഗറ്റീവുകൾ എന്റെ ഊർജം

ഫോട്ടോ പങ്കുവെച്ചപ്പോൾ അൻഷിത ഒപ്പം എഴുതിയ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. 'നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും എനിക്ക് ഉയരാനുള്ള ചവിട്ടുപടിയായി കാണുന്നു' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം അൻഷിദ കുറിച്ചത്. 'എല്ലാവരോടും എനിക്ക് ഒരുപാട് സ്നേഹവും നന്ദിയും മാത്രം. എന്‍റെ എല്ലാ സന്തോഷങ്ങളും എന്നോടൊപ്പം ഏറ്റെടുത്ത് എനിക്ക് ഒരുപാട് സ്നേഹവും പിന്തുണയും തരുന്ന എല്ലാവരോടും ഒരുപാട് സന്തോഷവും സ്നേഹവും അറിക്കുന്നു. ഇനിയും എന്‍റെ ഈ യാത്രയിൽ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം. ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കുന്നതാണ് യഥാർഥ സന്തോഷം' അൻഷിദ പറഞ്ഞു.

Recommended Video

പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ
കൂടെവിടെ മെ​ഗാ എപ്പിസോഡ്

200 എപ്പിസോഡുകൾ പിന്നിട്ട് കൂടെവിടെ ജൈത്രയാത്ര തുടരുകയാണ്. ബിപിൻ ജോസാണ് കൂടെവിടെയിൽ നായകനായി അഭിനയിക്കുന്നത്. ഋഷി-സൂര്യ ജോഡിക്ക് കേരളത്തിൽ നിരവധി ആരാധകരാണുള്ളത്. ഇരുവരേയും ഋഷ്യയെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇരുവരും പ്രണയം തുറന്ന് പറയുന്ന എപ്പിസോഡ് അടുത്തിടെയാണ് സംപ്രേഷണം ചെയ്തത്. ഇരുവരുടേയും വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇരുന്നൂറിലധികം എപ്പിസോഡുകൾ കൂടെവിടെ പിന്നിട്ടു. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. കൂടെവിടെയുടേതായി പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ ​ഗുണ്ടകളുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ച് താമസിക്കുന്ന ഋഷിയേയും സൂര്യയേയുമാണ് കാണിക്കുന്നത്. ഉടൻ തന്നെ സീരിയലിന്റെ മെ​ഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുമെന്നാണ് അടുത്തിടെ അണിയറപ്രവർത്തകർ അറിയിച്ചത്. മെ​ഗാ എപ്പിസോഡിന്റെ ടീസറിൽ വിവാഹിതരായ ഋഷിയും സൂര്യയുമാണുള്ളത്. മെ​ഗാ എപ്പിസോഡ് ഉടൻ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചതോടെ ആരാധകരും ആകാംഷയിലാണ്. ഋഷി സൂര്യ പ്രണയം ശക്തമായതോടെ സീരിയലിന് ലഭിക്കുന്ന ആരാധക പിന്തുണയിലും വലിയ വ്യത്യാസമുണ്ട്.

More from Filmibeat

Read more about: serial asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X