For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിമർശകർക്കുള്ള മറുപടി', പുതിയ തുടക്കത്തെ കുറിച്ച് ശ്രീജിത്ത് വിജയ്

  |

  സിനിമാ സീരിയൽ താരം ശ്രീജിത്ത് വിജയ് എല്ലാവർക്കും സുപരിചിതനാണ്. ശ്രീജിത്ത് എന്ന താരത്തിന്റെ യഥാർഥ പേര് പലർക്കും അറിയില്ലെങ്കിലും രതിനിർവേദത്തിലെ പപ്പുവിനെ എല്ലാവരും അറിയും. ആരാധകർ പലപ്പോഴും ശ്രീജിത്തിനെ തിരിച്ചറിയുന്നത് പോലും രതിനിർവേദത്തിലെ പപ്പു എന്ന വേഷത്തിലൂടെയാണ്. ശ്രീജിത്തിന്റെ സിനിമാ ജീവിതത്തിലെ രണ്ടാമത്തെ സിനിമയായിരുന്നു രതിനിർവേദം. ആദ്യത്തേത് ലിവിങ് ടു​ഗതർ എന്ന സിനിമയായിരുന്നു.

  Also Read: പ്രണയിച്ച് തീരാതെ ഋഷിയും സൂര്യയും, പരക്കം പാഞ്ഞ് റാണിയമ്മയും സംഘവും

  1978ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന സിനിമയുടെ പുനരാവിഷ്കരണമായിരുന്നു 2011ൽ റിലീസ് ചെയ്ത രതിനിർവേദം. രണ്ട് സിനിമകളുടെ കഥ ഒന്നുതന്നെയായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ മാത്രമാണ് മാറിയത്. 2011ൽ റിലീസ് ചെയ്ത രതിനിർവേദത്തിൽ ശ്വേത മേനോനായിരുന്നു നായിക. ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രീജിത്തും പ്രശസ്തനായത്. രതിനിർവേദത്തിന് ശേഷം മാഡ് ഡാഡ്, 72 മോഡൽ, ​ഗുഡ് ബാഡ് ആന്റ് അ​ഗ്ലി, വൺ ഡേ ജോക്ക്സ് തുടങ്ങിയ സിനിമകളിലും ശ്രീജിത്ത് അഭിനയിച്ചു. സിനിമകൾക്ക് പുറമെ ഇപ്പോൾ സീരിയലുകളിലും തിളങ്ങുന്നുണ്ട് ശ്രീജിത്ത്.

  Also Read: കരഞ്ഞുകൊണ്ട് 'ബജ്റാവോ മസ്താനിയി'ൽ നിന്ന് പിന്മാറുന്നുവെന്ന് പ്രിയങ്ക പറഞ്ഞതെന്തിന്?

  2014ൽ ഡി ഫോർ ഡാൻസ് അവതാരകനായിട്ടാണ് ശ്രീജിത്തിന്റെ മിനിസ്ക്രീൻ പ്രവേശനം. പിന്നീട് സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്ത അവരിൽ ഒരാൾ എന്ന കഥാപാത്രത്തെ അഭിനയിച്ച് സീരിയൽ ജീവിതത്തിന് തുടക്കമിട്ടു. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സ്വാതി നക്ഷത്രം ചോതിയായിരുന്നു രണ്ടാമത്തെ സീരിയൽ. ഇതിലും ശ്രീജിത്ത് നായകനായിരുന്നു. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന സീരിയയിൽ നെ​ഗറ്റീവ് ഷേഡുള്ള ഡോ.അനിരുദ്ധിനേയും ശ്രീജിത്ത് അവതരിപ്പിച്ചു.

  കുടുംബവിളക്കിൽ നിന്നും സ്വാതി നക്ഷത്രം ചോതി എന്ന സീരിയിൽ നിന്നും പകുതിയിൽ വെച്ച് ശ്രീജിത്ത് ചില കാരണങ്ങളാൽ പിന്മാറിയിരുന്നു. എന്നാൽ എന്താണ് കാരണമെന്നത് വ്യക്തമല്ല. സീരിയലുകളിൽ നിന്ന് പിന്മാറിയപ്പോൾ നിരവധി വിമർശനങ്ങളും ശ്രീജിത്ത് നേരിട്ടിരുന്നു. ഇപ്പോൾ ജീവിതത്തിൽ സംഭവിച്ച പുതിയ സന്തോഷത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീജിത്ത്. താരം സോഷ്യൽമീഡിയ പേജുവഴിയാണ് മിനി സ്ക്രീനിലെ പുതിയ കാൽവെപ്പിനെ കുറിച്ച് ശ്രീജിത്ത് പറഞ്ഞത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന പുതിയ സീരിയലിന്റെ ഭാ​ഗാമാകൻ പോവുകയാണ് ശ്രീജിത്ത്.

  അമ്മമകൾ എന്ന സീരിയലിലാണ് ശ്രീജിത്തും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത്. ഉടൻ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന സീരിയലിന്റെ ചെറിയൊരു ടീസറും ഒരു കുറിപ്പും സോഷ്യൽമീഡിയയിൽ ശ്രീജിത്ത് പങ്കുവെച്ചു. ഒക്ടോബർ 25 മുതലാണ് സീരിയലിന്റെ സംപ്രേഷണം സീകേരളത്തിൽ ആരംഭിക്കുക. 'എല്ലാവർക്കും നമസ്കാരം.... ഒക്ടോബർ 25 മുതൽ എന്റെ പുതിയ സീരിയലായ അമ്മമകളിന്റെ സംപ്രേഷണം ആരംഭിക്കാൻ പോവുകയാണ്. നിങ്ങളുമായി പുതിയ സന്തോഷം പങ്കിടുന്നതിൽ ഞാൻ വളരെയേറെ ആഹ്ലാദിക്കുന്നു. എന്നിൽ വിശ്വസിക്കുകയും എനിക്ക് ഈ അവസരം നൽകുകയും ചെയ്ത ചാനലിന് ഒരു വലിയ നന്ദി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും പിന്തുണയും ആവശ്യമാണ്. മികച്ചത് ചെയ്യാൻ ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്നു. മുമ്പുള്ള സീരിയലുകളിൽ നിന്നും ഷോകളിൽ നിന്നും വിട്ടുനിന്നത് ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ്. എന്നെ സ്നേഹിക്കുന്നവർ അത് മനസിലാക്കുമെന്ന് കരുതുന്നു' ശ്രീജിത്ത് വിജയ് കുറിച്ചു.

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  ഒരു അമ്മയുടേയും അമ്മയെ അതിയായി സ്നേഹിക്കുന്ന മകളുടേയും കഥയാണ് അമ്മമകളെന്നാണ് ശ്രീജിത്ത് പങ്കുവെച്ച ടീസറിൽ നിന്നും വ്യക്തമാകുന്നത്. ബോഡി ​ഗാർഡ് അടക്കമുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ മിത്ര കുര്യനും ഈ സീരിയലിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിത്രയുടെ മിനി സ്ക്രീൻ അരങ്ങേറ്റം കൂടിയാണ് ഈ സീരിയലിലൂടെ സംഭവിക്കാൻ പോകുന്നത്.

  English summary
  Kudumbavilakku Serial Fame Sreejith Vijay Clarifies Why He Quit The Earlier Show Midway
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X