പ്രണയിച്ച് തീരാതെ ഋഷിയും സൂര്യയും, പരക്കം പാഞ്ഞ് റാണിയമ്മയും സംഘവും

ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്കാണ് ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെ സഞ്ചരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ മുമ്പിൽ തന്നെയുള്ള സീരിയൽ കൂടിയാണ് കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയെ ചുറ്റിപറ്റിയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഇപ്പോൾ പുതിയ ട്വിസ്റ്റുകൾ സീരിയലിൽ സംഭവിച്ചിരിക്കുകയാണ്. ആരാധകർ ഏറെ നാളുകളായി പ്രതീക്ഷിച്ചിരുന്ന ഒന്നുകൂടിയായിരുന്നു സീരിയലിന് ഇപ്പോൾ സംഭവിച്ചിട്ടുള്ള ​​ഗതിമാറ്റം.

Also Read: 'നാ​ഗചൈതന്യ ഒന്നിനും കൊള്ളാത്തവൻ', കങ്കണയുടെ പോസ്റ്റിന് കമന്റുമായി സാമന്ത

സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളാണ് സീരിയലിലെ നായിയാനായകന്മാർ. ഇരുവരും പ്രണയത്തിലാണ്. പരസ്പരം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും തങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേർക്കും അറിയാം. ഋഷി പ്രണയം പറയാൻ വരുമ്പോഴെല്ലാം സൂര്യ ഒഴിഞ്ഞുമാറുകയായിരുന്നു. ഋഷി തന്റെ അധ്യാപകനാണെന്നതും ഋഷിയുടെ കുടുംബത്തോടുള്ള സ്നേഹവുമാണ് സൂര്യയെ ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ പ്രേരിപ്പിച്ചിരുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത സൂര്യയെ പലരും അപകടപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഋഷിയാണ് എന്നും സഹായമായി എത്തുന്നത്.

Also Read: കരഞ്ഞുകൊണ്ട് 'ബജ്റാവോ മസ്താനിയി'ൽ നിന്ന് പിന്മാറുന്നുവെന്ന് പ്രിയങ്ക പറഞ്ഞതെന്തിന്?

സൂര്യയ്കൊപ്പം ഒളിച്ച് താമസിച്ച് ഋഷി

ഋഷിയെ മിത്ര എന്ന ബന്ധുവായ പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. സൂര്യയെ കഴി‍ഞ്ഞ ദിവസം സാബ എന്ന ​ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയിരുന്നു. അവിടെയും രക്ഷകനായി സൂര്യയ്ക്ക് മുമ്പിൽ എത്തിയത് ഋഷിയായിരുന്നു. സാബുവു സംഘവും എല്ലായിടത്തും ഋഷിക്കും സൂര്യയ്ക്കും വേണ്ടി തിരച്ചിൽ നടത്തുന്നതിനാൽ വീട്ടിൽ പോകാൻ കഴിയാതെ സൂര്യയേയും കൊണ്ട് ഒളിച്ചുതാമസിക്കുകയാണ് ഋഷി. സൂര്യയെ രക്ഷിച്ച് മടങ്ങും വഴി ഋഷി സൂര്യയോടുള്ള പ്രണയം തുറന്നുപറയുകയും സൂര്യ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇരുവരുടേയും പ്രണയരം​ഗങ്ങളാണ് ഇപ്പോൾ സീരിയലിന്റെ പ്രധാന പ്രത്യേകത. സൂര്യയും ഋഷിയും ജോഡികളാണെങ്കിലും ഇവരെ ഒന്ന് ഒരുമിച്ച് കാണാൻ പോലും കിട്ടുന്നില്ല എന്ന പരാതിയായിരുന്നു നേരത്തെ സീരിയലിന്റെ ആരാധകർക്ക് ഉണ്ടായിരുന്നത്. ആ പരാതികളെല്ലാം പരിഹരിച്ച് കൊണ്ടുള്ള എപ്പിസോഡുകളാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

ഋഷിക്കും സൂര്യയ്ക്കും പിന്നാലെ റാണിയമ്മ

സീരിയലിന്റെ ഏറ്റവും പുതിയ പ്രമോയിൽ ആവണിപുരത്തെ ഹോംസ്റ്റേയിൽ ഒളിച്ച് താമസിക്കുന്ന ഋഷിയും സൂര്യയുമാണുള്ളത്. കൂടാതെ ഇവരെ അന്വേഷിച്ച് പരക്കം പായുന്ന റാണിയമ്മയേയും സംഘത്തേയും കാണാം. ഇരുവരേയും എത്രയും വേ​ഗം കണ്ടെത്താനുള്ള നിർദേശങ്ങളാണ് തന്റെ ശിങ്കിടികൾക്ക് റാണിയമ്മ നൽകുന്നത്. സൂര്യയെ പൂർണമായും ഋഷിയുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയാണ് റാണിയമ്മയുടെ ലക്ഷ്യം. ഋഷിയുടെ കാർ കാട്ടിലുപേക്ഷിച്ച നിലയിൽ സാബുവും സംഘവും കണ്ടെത്തിയിരുന്നു. അതിനാൽ ഇരുവരും ഒരുമിച്ചായിരിക്കും രക്ഷപ്പെട്ടത് എന്നുള്ള നി​ഗമനത്തിലാണ് റാണിയമ്മയും.

Recommended Video

ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌
ആരാധകർക്ക് എതിരഭിപ്രായങ്ങൾ

അതേസമയം ഏറെനാൾ മനസ് തുറന്ന് ഒന്ന് സംസാ​രിക്കാൻ പോലും കഴിയാതെ പ്രണയം ഉള്ളിൽ സൂക്ഷിച്ചിരുന്നവരുടെ സ്നേഹപ്രകടനമല്ല ഇപ്പോൾ കൂടെവിടെയിൽ കാണിക്കുന്നതെന്നും ഋഷിയുടേയും സൂര്യയുടേയും സ്നേഹപ്രകടനം ഹണിമൂണിന് പോയ ദമ്പതികളുടേതിന് തുല്യമാണെന്നുമെല്ലാമാണ് കമന്റുകൾ വരുന്നത്. പ്രേക്ഷകർക്ക് ഇപ്പോൾ കാണിക്കുന്ന എപ്പിസോഡുകളിൽ തൃപ്തി കുറവുണ്ടെന്നാണ് സീരിയലിന്റെ പ്രമോകൾക്ക് ലഭിച്ച കമന്റിൽ നിന്നും വ്യക്തമാകുന്നത്. സൂര്യ ഋഷി കഥാപാത്രങ്ങളുടെ യഥാർഥ സ്വഭാവം പോലും ഇല്ലാതാക്കിയാണ് സീരിയൽ ഇപ്പോൾ സഞ്ചരിക്കുന്നത് എന്നാണ് ചിലർ കമന്റായി കുറിച്ചത്. കൂടാതെ സീരിയലിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചും ആരാധകർ കമന്റ് ബോക്സിൽ എഴുതിയിട്ടുണ്ട്. അൻഷിതയാണ് സൂര്യയെന്ന പെൺകുട്ടിയായി അഭിനയിച്ചിരിക്കുന്നത്. സീത അടക്കമുള്ള സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബിപിൻ ജോസാണ് ഋഷിയായി അഭിനയിക്കുന്നത്. നേരത്തെ നടൻ കൃഷ്ണകുമാറും സീരിയലിന്റെ ഭാ​ഗമായിരുന്നു. പിന്നീട് പല കാരണങ്ങളാൽ അദ്ദേഹം സീരിയലിൽ നിന്ന് പിന്മാറി. ആദിത്യൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. 250 എപ്പിസോഡുകളോട് അടുക്കുകയാണ് ഇപ്പോൾ കൂടെവിടെ സീരിയൽ.

More from Filmibeat

Read more about: asianet serial malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X