For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാധയെന്ന പേരിലേക്ക് എത്തിയത് അങ്ങനെയാണ്', മകളുടെ പേരിന് പിന്നിലെ കഥ പറഞ്ഞ് ശ്രിയ

  |

  അടുത്തിടെയാണ് കൊവിഡ് രണ്ടാം തരം​ഗ സമയത്ത് തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് നടി ശ്രിയ ശരൺ പുറത്തുവിട്ടത്. സാധാരണ സെലിബ്രിറ്റികൾ അടക്കമുള്ളവർ ​ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതലുള്ള വിശേഷങ്ങളും ബേബി ഷവറും പ്രസവവും എല്ലാം വളരെ കൃത്യമായി സോഷ്യൽമീഡിയ വഴി അപ്ഡേറ്റ് ചെയ്യുന്ന കാലത്താണ് ശ്രിയ ശരണിന്റെ വ്യത്യസ്തമായ പ്രഖ്യാപനം. മകൾ പിറന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണ് ആരാധകരേയും മറ്റ് സിനിമാ സുഹൃത്തുക്കളേയും ശ്രിയ സോഷ്യൽമീഡിയ വഴി അറിയിച്ചത്. താരത്തിന്റെ പുതിയ വിശേഷം കേട്ട് സിനിമാ സുഹൃത്തുക്കൾ പോലും അമ്പരന്നു.

  Also Read: 'വിമർശകർക്കുള്ള മറുപടി', പുതിയ തുടക്കത്തെ കുറിച്ച് ശ്രീജിത്ത് വിജയ്

  തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ നിറഞ്ഞ് നിന്നിരുന്ന സമയത്താണ് നടി ശ്രിയ ശരണ്‍ വിവാഹിതയായത്. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആദ്യമായി കുഞ്ഞിനെ ആരാധകർക്ക് ശ്രിയ പരിചയപ്പെടുത്തിയത്. വിവാഹ ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ശ്രിയ. നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും വിവാഹിതരായത്. വിദേശത്തായിരുന്ന താരത്തിന്റെ വിവരങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ പിന്നീട് അറിഞ്ഞിരുന്നത്. ഭർത്താവിനൊപ്പമുള്ള യാത്രകളുടേയും സന്തോഷ നിമിഷങ്ങളുടേയുമെല്ലാം വീഡിയോ ശ്രിയ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിന്റെ ഒരു സൂചനയും നടി നല്‍കിയിരുന്നില്ല. കൊവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനിലായിരുന്ന സമയത്താണ് നടി ഗര്‍ഭിണിയായത്.

  Also Read: പ്രണയിച്ച് തീരാതെ ഋഷിയും സൂര്യയും, പരക്കം പാഞ്ഞ് റാണിയമ്മയും സംഘവും

  ജനുവരിയിൽ പിറന്ന മകൾക്ക് ശ്രിയ രാധയെന്നാണ് പേരിട്ടിരിക്കുന്നത്. മകൾക്ക് ഇങ്ങനൊരു പേരിടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രിയ. ഒപ്പം ​ഗർഭകാലത്തെ ജീവിതത്തെ കുറിച്ച് മകൾ പിറന്നശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചുമെല്ലാം ശ്രിയ അഭിമുഖത്തിൽ മനസ് തുറന്നു. അമ്മ തന്നെ കാണാൻ വന്ന സമയത്താണ് കു‍ഞ്ഞ് പിറന്നതെന്നും അതിനാൽ പ്രസവം സുഖകരമായി നടന്നുവെന്നും ശ്രിയ പറയുന്നു. കു‍ഞ്ഞ് ജീവിതത്തിലേക്ക് വന്ന ശേഷം പലകാര്യങ്ങളും പഠിക്കാൻ സാധിച്ചുവെന്നും ഇപ്പോൾ എല്ലാ മാതാപിക്കളോടും തനിക്ക് വളരെയേറെ ബഹുമാനം തോന്നാറുണ്ടെന്നും ശ്രിയ പറയുന്നു. കുഞ്ഞുങ്ങളെ വളർത്തുക എന്നത് ഒരിക്കലും വളരെ സുഖകരമായ ജോലി അല്ലെന്നും എങ്കിലും താൻ ആ ജോലി ഇപ്പോൾ വളരെ അധികം ആസ്വദിക്കുന്നുണ്ടെന്നും ശ്രിയ പറയുന്നു.

  അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ആ സമയത്ത് തന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളടക്കമുള്ള കാര്യങ്ങൾ താൻ മറ്റുള്ള തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിന്ന് ആസ്വദിക്കുകയായിരുന്നുവെന്നും ശ്രിയ കൂട്ടിച്ചേർത്തു. കൊവിഡ് രണ്ടാംതരം​ഗ സമയത്ത് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടിരുന്നുവെന്നും ആ സങ്കടങ്ങൾ കൂടിയായപ്പോൾ കു‍ഞ്ഞ് പിറന്ന സന്തോഷം പങ്കുവെക്കാനുള്ള മാനസീകാവസ്ഥ ഉണ്ടായിരുന്നില്ലെന്നും ശ്രിയ പറയുന്നു. മകൾക്ക് രാധ എന്ന പേര് കണ്ടെത്തിയതിന് പിന്നിലെ കഥയെ കുറിച്ചും ശ്രിയ വാചാലയായി. 'രാധ എന്നാൽ റഷ്യയിൽ സന്തോഷം എന്നാണ് അർഥം. സംസ്കൃതത്തിലും രാധയെന്നാൽ സന്തോഷം എന്നുതന്നെയാണ് അർഥമാക്കുന്നത്. അതുകൊണ്ടാണ് രാധ എന്ന പേര് മകൾക്കിട്ടത്. ആ പേര് മകൾക്കിട്ടതിൽ ഞങ്ങളുടെ രണ്ട് പേരുടേയും മാതാപിതാക്കൾ സന്തോഷിച്ചിരുന്നു. എനിക്ക് മകൾ വേണമെന്നായിരുന്നു ആ​ഗ്രഹം ടെസ്റ്റിൽ പെൺകുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു. ആ സന്തോഷം ഞാൻ എന്റെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ അപ്പോൾ മറുപടിയായി പറഞ്ഞത് രാധാ റാണി വരാൻ പോവുകയാണോ എന്നാണ്. അമ്മയുടേ സംഭാഷണം കേട്ട ഭർത്താവ് അമ്മ എന്തിനാണ് കുഞ്ഞിനെ റഷ്യൻ പേരായ രാധ എന്ന് വിശേഷിപ്പിച്ചതെന്ന് ചോദിച്ചു. അപ്പോഴാണ് രാധ എന്നാൽ റഷ്യയിൽ സന്തോഷം എന്നാണ് എന്ന് മനസിലാക്കിത്. പിന്നീട് ഞങ്ങൾ രണ്ടുപേരും കൂടി ആ പേരിടാൻ തീരുമാനിക്കുകയായിരുന്നു. രാധ ശരൺ കൊഷ്ചിവ് എന്നാണ് ഫുൾ നെയിം' ശ്രിയ പറഞ്ഞു.

  ശ്രിയ ശരണിന്റെ വിവാഹം ഇതാണ് സത്യത്തിൽ സംഭവിച്ചത് | filmibeat Malayalam

  മകൾ പിറന്ന് കുറച്ച് നാളുകൾക്ക് ശേഷം തനിക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അക്കാലത്ത് ക്വാറന്റൈനിൽ കഴിഞ്ഞതിനാൽ മകളെ 15 ദിവസത്തേക്ക് പിരിഞ്ഞിരിക്കേണ്ട അവസ്ഥയുണ്ടായിയെന്നും ശ്രിയ പറഞ്ഞു. അന്ന് ഏറ്റവും കൂടുതൽ മകളെ നോക്കിയത് ഭർത്താവിന്റെ അമ്മയാണെന്നും ശ്രിയ കൂട്ടിച്ചേർത്തു. 2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജയിലും ശ്രിയ അഭിനയിച്ചിരുന്നു.

  Read more about: shriya saran bollywood
  English summary
  bollywood actress shriya saran revealing the story behind her daughter name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X