'അബിക്കയുടെ കീഴിൽ അണിനിരന്ന കൊച്ചിൻ സാ​ഗർ', മറവിക്ക് വിട്ടുകൊടുക്കാത്ത കാലത്തെ കുറിച്ച് കണ്ണൻ സാ​ഗർ പറയുന്നു

മലയാള സിനിമയ്ക്കും മിമിക്രിക്കും എന്നും മുതൽക്കൂട്ടായിരുന്ന കലാകാരനായിരുന്നു കലാഭവൻ അബി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഇന്നും വിശ്വസിക്കാൻ പലരും ഇഷ്ടപ്പെടാത്ത ഒന്നുതന്നെയാണ്. മിമിക്രിയിലൂടെയായിരുന്നു തടക്കം. പിന്നീട് സിനിമയിലേക്ക് എത്തി മനോഹരമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരിസ് വലിയ ഹിറ്റായിരുന്നു. അബി മരണവരേയും മിമിക്രിയേ ഉപേക്ഷിച്ചിട്ടില്ല. ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.

Also Read: 'എല്ലാ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള വഴികളാണ്', പ്രേക്ഷകരുടെ സൂര്യ പറയുന്നു

അബിക്ക് മലയാള സിനിമയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും അദ്ദേഹം തന്റെ മകനായ ഷെയിം നി​ഗത്തിലൂടെ അത് പിന്നീട് സാധ്യമാക്കിയെടുത്തു. ഉപ്പയുടെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയ ഷെയ്ൻ കുമ്പളങി നൈറ്റ്സ് അടക്കമുള്ള സിനിമകളിലെ നായകനായിരുന്നു. മകന്റെ വളർച്ചയുടെ സന്തോഷം അനുഭവിക്കാൻ അബിക്ക് ഭാ​ഗ്യം ലഭിച്ചിരുന്നു.

Also Read: 'രാധയെന്ന പേരിലേക്ക് എത്തിയത് അങ്ങനെയാണ്', മകളുടെ പേരിന് പിന്നിലെ കഥ പറഞ്ഞ് ശ്രിയ

അബി ജീവന് തുല്യം സ്നേഹിച്ചിരുന്ന മിമിക്രി

മഹാത്മാഗാന്ധി സർവകലാശാലയിലെ യൂത്ത് ഫെസ്റ്റിവലുകളിൽ സ്റ്റേജ് കരിയർ ആരംഭിച്ച അബി മിമിക്രി മത്സരങ്ങളിൽ രണ്ടുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് അദ്ദേഹം മിമിക്രി ട്രൂപ്പിലേക്ക് എത്തിയത്. പിന്നീട് കൊച്ചിൻ സാഗർ, കൊച്ചിൻ ഓസ്കാർ, ഹരിശ്രീ എന്നീ ട്രൂപ്പുകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു അബി. അബിക്കൊപ്പം കൊച്ചിൻ സാ​ഗറിന്റെ ഭാ​ഗമായി പ്രവർത്തിച്ചപ്പോഴുള്ള ഓർമകൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാ​ഗർ. അബി എന്ന പ്രതിഭയുടെ കീഴിൽ അണിനിരന്ന കൊച്ചി സാ​ഗർ സംഘത്തിനൊപ്പമുള്ള മരിക്കാത്ത ഓർമകളെ കുറിച്ചാണ് കണ്ണൻ സാ​ഗർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.

കൊച്ചിൻ സാ​ഗറും അബിയും

കുറിപ്പിനൊപ്പം കൊച്ചി സാ​ഗർ സംഘത്തിനൊപ്പമുള്ള പഴയകാല ചിത്രവും കണ്ണൻ സാ​ഗർ പങ്കുവെച്ചിരുന്നു. 'കഴിഞ്ഞ കാലപ്രയാണങ്ങളിൽ ഓർമ്മകളുടെ നിറക്കൂട്ടുകൾ ശേഖരിച്ച് വെക്കാൻ മിഴിവാർന്ന വർണ്ണ ചിത്രങ്ങൾ എന്റെ കൈവശം ഇല്ലായിരുന്നു. ഉള്ളവർ അവരുടേതാക്കി അതുമാറ്റുകയും ചെയ്തു. സന്തോഷമായി ഞാനും ഈ ഫോട്ടോകൾക്കായി അന്വേഷണം നടത്തിയിരുന്നു. കാരണം ആ പോയ കാലം ഓർത്തെടുക്കാൻ, അനുഭവംങ്ങൾ പങ്കുവെക്കാൻ, യാത്രകൾ ചെയ്ത സ്ഥലങ്ങൾ, ഫൈൻ ആർട്സ് സൊസൈറ്റികൾ, ക്ലബ്ബുകൾ, ഉത്സവപറമ്പുകൾ, പെരുനാൾ നടന്ന പള്ളികൾ അങ്ങനെ കേരളത്തിന് അകത്തും പുറത്തുമായി ഓടിനടന്ന് പരിപാടികൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച, അത്ഭുതപ്പെടുത്തിയ, ചിരിച്ച് മറിഞ്ഞ കാലം മനസിൽ ഒരു ത്രില്ലിംഗ് സിനിമപോലെ ഓടി മായുന്നു. കൊച്ചിൻ സാഗർ എന്ന മിമിക്സ് ട്രൂപ്പ് തുടങ്ങുമ്പോൾ ഇപ്പോഴത്തെ മലയാള സിനിമയിലെത്തന്നെ പ്രശസ്തരും പ്രഗത്ഭരും അണിനിരന്നിരുന്നു. ഇതിന് ശേഷമാണ് അബിയിക്ക ഇങ്ങനെ ഒരു ടീം മെനഞ്ഞെടുത്തത്. സത്യത്തിൽ വളരെയേറെ സന്തോഷമുണ്ട് ആ പഴയകാല പ്രതിഭകൾക്കൊപ്പം ഞാനും നിൽക്കുന്നത് കാണുമ്പോൾ... ഇന്ന് ഓരോരുത്തരും അവരുടേതായ വഴികൾ തെരഞ്ഞെടുത്ത് ജീവിതം മുന്നോട്ട് നയിക്കുന്നു... ചിലർ പിന്നെയും കലയിൽ തന്നെ പിടിച്ചുനിക്കുന്നു. ചിലർ കാലയെവനികക്കുള്ളിൽ വെറും ഓർമ്മകളായി മൺമറഞ്ഞു... ജീവിതത്തിന്റെ നല്ല ഏടുകളിൽ മിന്നി തെളിഞ്ഞ് നിൽക്കുന്ന ഒരു കാലഘട്ടം തന്നെയായിരുന്നു കൊച്ചിൻ സാഗർ എന്ന സമിതിയിലെ ജീവിതകാലം. അബിയിക്ക എന്ന പ്രതിഭയുടെ കീഴിൽ അണിനിരന്ന വർഷങ്ങൾ മറക്കാത്ത ഒരുപാടു നിമിഷങ്ങൾ ഓർത്തെടുക്കാൻ തക്കാതായിത്തന്നെ മനസിൽ തങ്ങി നിൽക്കുന്നു... കഥകൾ ഒരുപാടുണ്ട് പറയാൻ... അതൊക്കെ പിന്നീടാവാം...' എന്നാണ് കണ്ണൻ സാ​ഗർ എഴുതിയത്.

Recommended Video

DQവിന്റെ കുറുപ്പും Nivin Paulyയുടെ പടവെട്ടും തിയേറ്ററുകളിലേക്ക്
അപ്രതീക്ഷിത മരണം

ഇന്ന് മലയാള സിനിമയിലെ മുൻനിര താരമായി സലീംകുമാർ അടക്കമുള്ളവരെ കണ്ണൻ സാ​ഗർ പങ്കുവെച്ച ചിത്രത്തിൽ കാണാം. ഒരു കാലത്ത് മിമിക്രിയോളം ജനങ്ങളെ ആഹ്ലാദിപ്പിച്ചിരുന്ന മറ്റൊരു കലയുണ്ടായിരുന്നില്ല. നയം വ്യക്തമാക്കുന്നു, കാസർകോട് ഖാദർഭായ്, സൈന്യം, മിമിക്സ് ആക്ഷൻ 500, മഴവിൽക്കൂടാരം, അനിയത്തിപ്രാവ്, ജെയിംസ് ബോണ്ട്, രസികൻ എന്നിവയാണ് അബി അഭിനയിച്ച പ്രധാന സിനിമകൾ.

More from Filmibeat

Read more about: actor mimicry malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X