For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാഡിയ്ക്കും സൂര്യയ്ക്കും പിന്നാലെ സന്തോഷം പങ്കുവെച്ച് ദിലീപ്!! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

  |

  എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിധിയായിരുന്നു നമ്പി നാരാണന്റേത്. ഐഎസ്ആർഒ ചാരക്കേസിൽ മുൻ ശാസ്ത്രഞ്ജനായ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതിയുടെ വിധി വന്നിരുന്നു. കഴിഞ്ഞ 24 വർഷമായി തുടരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് നഷ്ട പരിഹാരമായി അര കോടി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ നമ്പി നാരായണനെ അനാവശ്യമായി വലിച്ചിടുകയായിരുന്നു എന്നും കോടതി കണ്ടെത്തി.

  ഇർഫാൻ ഖാൻ, സൊനാലി ബേന്ദ്രെ ഇപ്പോൾ അനുഷ്ക ശർമ!! അനുഷ്കയ്ക്ക് ആ അസുഖം സ്ഥിരീകരിച്ചു, പ്രാർത്ഥനയോടെ ആരാധകർ
  ഇപ്പോഴിത നമ്പി നാരായണന് അഭിനന്ദനവുമായി നടൻ ദിലീപ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ദീലീപ് മാത്രമല്ല തമിഴ് താരങ്ങളായ മാധവനും സൂര്യയും തങ്ങളുടെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. കൂടാതെ മാധവൻ ഫോണിലൂടേയും ഇദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവത്രെ.

  ആരാധിക ബീജം ചോദിച്ചു!! സംവിധായകൻ ലിംഗവും, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുവ നടൻ

   മാർഗ ദീപമായി പ്രകാശിക്കും

  മാർഗ ദീപമായി പ്രകാശിക്കും

  അഭിനന്ദനങ്ങൾ നമ്പി നാരായണൻ സാർ. നീതി തേടിയുളള പോരാട്ടത്തിൽ അങ്ങ് മാർഗ ദിപമായി പ്രകാശിക്കും എന്നാണ് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനു ശേഷമായികുന്നു നമ്പി നാരായണന് അനുകൂലമായി വിധി വന്നത്തും അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതും. 1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം കേസ് അവസാനിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

   വിധിയിൽ സന്തോഷിച്ച് താരങ്ങൾ

  വിധിയിൽ സന്തോഷിച്ച് താരങ്ങൾ

  നമ്പി നാരായണന് അനുകൂലമായി വിധി വന്നതിന്റെ തൊട്ട് പിന്നാലെ തന്നെ ഇദ്ദേഹത്തിന് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും മാധവനും രംഗത്തെത്തിയിരുന്നു. ഒടുവിൽ കുറ്റവിമുക്തനാക്കിയെന്നും ഇനിയൊരു പുതിയ തുടക്കം എന്നായിരുന്നു വിധിയെ കുറിച്ച് മാധവൻ ട്വിറ്റ് ചെയ്തത്. അതേസമയം മാധവന്റെ ട്വിറ്റിനെ റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്നാണ് സൂര്യ പറഞ്ഞത്.

   നമ്പി നാരായണന് സൂപ്പർ താരത്തിന്റെ ഫോൺ

  നമ്പി നാരായണന് സൂപ്പർ താരത്തിന്റെ ഫോൺ

  ഈ അവസരത്തിൽ നമ്പി നാരായണനെ പോലെ അത്രയധികം സന്തോഷിക്കുന്നത തെന്നിന്ത്യൻ സൂപ്പർ താരം മാധവനായിരിക്കും. ട്വിറ്റിന് പിന്നാലെ അഭിനന്ദനം അറിയിച്ച മധവന്റെ ഫോണും എത്തിയിരുന്നു. പറയാൻ വാക്കുകൾ ഇല്ലായെന്നുംവിധിയിൽ ഒരുപാട് സന്തോഷമുണ്ടെന്നും മാധവൻ അദ്ദേഹത്തിനോട് പറഞ്ഞു. അതിനിടെ മാധവന്റെ ആരോഗ്യത്തിന് ആശംസയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന മാധവനോട് നന്നായി വിശ്രമിക്കു എന്നും അദ്ദേഹം പറഞ്ഞുവത്രേ. ഇവരുടെ സംസാരം ഏറെ നേരം നീണ്ടു നിന്നിരുന്നു

   മാധവനുമായി അടുത്ത ബന്ധം

  മാധവനുമായി അടുത്ത ബന്ധം

  നമ്പി നാരായണന്റെ ജീവിതകഥ സിനിമയാകുകയാണ്. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 27 വയസ്സു മുതൽ 75 വയസ്സുവരെയുളള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തിൻ നമ്പി നാരായണനായി എത്തുന്നത് മധവനാണ്. സംഭവ ബഹുലമായ ജീവിതകഥയാകും ചിത്രത്തിൽ പറയുക. ഒരു ബിഗ് ബജറ്റ് ഹിന്ദി ചിത്രമായിരിക്കും ഇത്. ഇനിയും സിനിമയ്ക്ക് പേര് നൽകിയിട്ടില്ല.

  ചിത്രത്തിന്റെ പോസ്റ്റർ

  ചിത്രത്തിന്റെ പോസ്റ്റർ

  ചിത്രത്തിന്റ പോസ്റ്റർ റിലീസ് ചെയ്യാനിരിക്കവെയായിരുന്നു നമ്പി നാരായണന് അനുകൂലമായി വിധി വന്നത്. മുംബൈയിലാണ് പോസ്റ്റ് പ്രകാശനം സംഘടിപ്പിച്ചത്. നമ്പി നാരായണന്റെ ഓർമ്മയുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശന വേളയിൽ നടൻ മാധവനും പങ്കെടുത്തിയിരുന്നു. തന്റെ അനുഭവങ്ങൾ തിരിച്ചറിയാൻ സിനിമ വഴിയൊരുക്കിയാൽ അത് വലിയ കാര്യമാകുമെന്ന് നമ്പി നാരായണൻ പറഞ്ഞു.

  English summary
  actor dileep wish nambi narayanan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X