സിനിമയിലെ കിടപ്പറ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; പരാതിയുമായി ബിരിയാണിയിലെ നടന്‍
മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയായ സിനിമയായിരുന്നു ബിരിയാണി. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് കനി കുസൃതിയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് കനിയെ തേടി മികച്ച നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എത്തുകയും ചെയ്തിരുന്നു. ഈയ്യടുത്തായിരുന്നു ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്.
എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ വല്ലാത്തൊരു അവസ്ഥയിലാണ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ചിത്രത്തില്‍ കനിയുടെ ഭര്‍ത്താവ് ആയ നാസര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് ജയചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ലൈംഗിക രംഗങ്ങള്‍ എന്ന പേരിലൂടെയാണ് ഈ ഭാഗങ്ങള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വളരെ മോശം കമന്റുകളോടെയാണ് ആ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബിരിയാണി എന്ന സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് അറിയാം. എന്നാല്‍ സിനിമ കാണാത്ത വലിയൊരു വിഭാഗമുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തുന്നത്. അതില്‍ തന്റെ നാട്ടുകാരും ബന്ധുക്കളുമുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. താനൊരു നാട്ടിന്‍പുറത്തുകാരനാണ്. അവിടുത്തെ പലര്‍ക്കും താനൊരു സിനിമയില്‍ അഭിനയിച്ചതാണ് ഇതെന്ന് അറിയില്ല. താനെന്തോ കെണിയില്‍ പെട്ടതാണെന്നാണ് അവര്‍ കരുതുന്നതെന്നും താരം പറയുന്നു.
സിമ്പിള്‍ ലുക്കിലും ബിക്കിനിയിലും ഗ്ലാമറസായി അനന്യ പാണ്ഡ
ശരിക്കും സങ്കടകരമായ കാര്യമാണ്. നല്ലൊരു സിനിമ ചെയ്തിട്ടും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടകവേദിയിലും കോമഡിഷോകളിലുമെല്ലാം നിറ സാന്നിധ്യമായ നടനാണ് ജയചന്ദ്രന്‍. മിനിസ്‌ക്രീനിലും താരമായ ജയചന്ദ്രന്‍ അഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വളരെയധികം ചര്‍ച്ചയായ ചിത്രമായിരുന്നു ബിരിയാണി. കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത സിനിമ രാജ്യാന്തര തലത്തിലും ശ്രദ്ധ നേടുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. സജിന്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications