»   » വല്ലാതെ വേദനിപ്പിച്ചു, മറ്റാരേക്കാളും അടുപ്പം എനിക്കുണ്ടെന്ന് ജയറാം

വല്ലാതെ വേദനിപ്പിച്ചു, മറ്റാരേക്കാളും അടുപ്പം എനിക്കുണ്ടെന്ന് ജയറാം

By: സാൻവിയ
Subscribe to Filmibeat Malayalam

ജനപ്രിയ നായകനായ ദിലീപില്‍ നിന്ന് ഇത്തരത്തിലുള്ള ക്രൂരമായ ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചിട്ടില്ലെന്നാണ് സിനിമാ ലോകം മുഴുവന്‍ പറയുന്നത്. ദിലീപിന്റെ പ്രവര്‍ത്തി ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. വിശ്വാസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് തോന്നിയ സംഭവം. ദിലീപിന്റെ എതിരാളികള്‍ പോലും സംഭവത്തില്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്.

Read Also: പ്രമുഖ സംവിധായകന്റെ മകളുടെ വിവാഹ ചടങ്ങില്‍ അത്യപൂര്‍വ സര്‍പ്രൈസ്, മമ്മൂട്ടിക്കും കിട്ടി!! താരനിരകള്‍ കുടുംബത്തോടൊപ്പം കൊച്ചിയില്‍! ചിത്രങ്ങള്‍ കാണാം..

ഇപ്പോഴിതാ ഏറെ നാള്‍ സിനിമയില്‍ ദിലീപിനെ അറിയുന്ന നടന്‍ ജയറാമിന്റെ പ്രതികരണം. 33 വര്‍ഷത്തെ പരിചയമാണ് ജയറാമും ദിലീപും തമ്മിലുള്ളത്. സിനിമാ മേഖലയില്‍ മറ്റാര്‍ക്കും ദിലീപുമായി ഇത്രയും പരിചയമുണ്ടാകില്ലെന്നും നടന്‍ ജയറാം പറയുന്നു. ആ നടന്റെ ഓരോ വളര്‍ച്ചയും ദൂരെ നിന്ന് നോക്കി കണ്ടിരുന്ന എനിക്ക് സംഭവം വലിയ ഷോക്കായെന്ന് ജയറാം പറയുന്നു.

കടുത്ത വേദനയുണ്ടാക്കി

ഇത്രയും നാളത്തെ പരിചയം വെച്ച് ദിലീപില്‍ നിന്ന് ഇത്രയും ക്രൂരമായ പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു. 33 വര്‍ഷത്തെ പരിചയവും അടുപ്പവും ദിലീപിനോട് തനിക്കുണ്ടെന്നും ജയറാം പറഞ്ഞു.

പരിചയം തുടങ്ങുന്നത്

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം നോര്‍ത്ത് കലാഭവന്റെ മുമ്പില്‍ വെച്ചാണ് ദിലീപുമായി പരിചയപ്പെടുന്നത്.

ചേട്ടന്റെ ആരാധകനാണ്

കലാഭവന്റെ മുന്നില്‍ വെച്ച് എന്റെ മുന്നില്‍ വന്ന് പറഞ്ഞു. 'നമസ്‌കാരം ചേട്ടാ... ഞാന്‍ ഗോപാലകൃഷ്ണന്‍..ചേട്ടന്റെ വലിയ ആരാധകനാണ്.' അന്ന് തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

ദിലീപിന്റെ വളര്‍ച്ചയില്‍

33 വര്‍ഷം മുമ്പ് കലാഭവന്റെ മുന്നില്‍ വെച്ച് പരിചയപ്പെട്ടപ്പോള്‍ മുതല്‍ ആ നടന്റെ വളര്‍ച്ച ദൂരെ നിന്ന് നോക്കി കാണുന്ന ആളായിരുന്നു ഞാന്‍. ഇപ്പോഴത്തെ പ്രവര്‍ത്തി തനിക്ക് കടുത്ത വിഷമമുണ്ടാക്കിയെന്നും ജയറാം പറഞ്ഞു.

അമ്മ തീരുമാനിക്കും

അമ്മയില്‍ നേതൃമാറ്റം വേണോയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു. അമ്മ എന്ന താരസംഘടന ഒരുപാട് പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന സംഘടനയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ജയറാം-ദിലീപ്

ജയറാമും ദിലീപും ഏഴു ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, കൈകുടന്ന നിലാവ്, ചൈന ടൗണ്‍, സുധിനം, വൃദ്ധന്മാരെ സൂക്ഷിക്കുക, ട്വന്റി 20 എന്നീ ചിത്രങ്ങള്‍.

English summary
Actor Jayaram about dileep arrest.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam