ആവശ്യമില്ലാത്ത പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ചവരുണ്ട്, ഭക്ഷണത്തിലും അവഗണന; ജയശങ്കര്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചതമായ മുഖമാണ് ജയശങ്കറിന്റേത്. ട്രോളന്മാരുടെ പ്രിയപ്പെട്ട താരം. ജയശങ്കറിന്റെ മുഖം കാണാതെ സോഷ്യല്‍ മീഡിയയിലെ ഒരു ദിവസം പോലും കടന്നു പോകുമെന്ന് തോന്നുന്നില്ല. എന്തു വിഷയമായാലും ഈ മുഖമുള്ളൊരു ട്രോളുണ്ടാകുമെന്നുറപ്പാണ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ ജയശങ്കറുമുണ്ട്.

വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.പക്ഷെ ശ്രദ്ധിക്കപ്പെടുന്നത് ആമേനിലൂടെയാണ്. മഹേഷിന്റെ പ്രതികാരത്തിലെ രംഗം ട്രോളന്മാരുടെ ഇഷ്ടതാരവുമാക്കി മാറ്റി. ഇന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

Drishyam 2

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2വിലും നിര്‍ണായകമായൊരു വേഷത്തില്‍ ജയശങ്കറുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ജയശങ്കര്‍ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ടാക്കിയെടുക്കുന്നത്. ഇതിനിടെ അച്ഛന് അസുഖം കൂടിയതോടെ അഭിനയം നിര്‍ത്തേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. പീന്നീട് വീണ്ടും സിനിമയിലെത്തി. സിറ്റി ഓഫ് ഗോഡ്, തലപ്പാവ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍ സ്വന്തം നാടായ മാടപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും ഒരു നടനെന്ന നിലയില്‍ അംഗീകരിക്കാന്‍ തുടങ്ങിയത് ആമേന് ശേഷമാണെന്ന് അദ്ദേഹം പറയുന്നു. അതിന് മുമ്പ് അഭിനയിക്കാന്‍ പോകുമ്പോള്‍ ഭീകരമായ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് ജയശങ്കര്‍ പറയുന്നത്. എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് പോകുന്നതെന്ന് ചോദിച്ചവരുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു.

പ്രായം വെല്ലും അഴകിന് പിന്നില്‍; മല്ലികയുടെ ജിം ചിത്രങ്ങള്‍

ആമേന് മുന്‍പ് വരെ സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുമ്പോള്‍ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളര്‍ച്ചയില്‍ വേണ്ട ഊര്‍ജ്ജമായി മാത്രമേ ഞാന്‍ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.' ജയശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

Bigg Boss Malayalam : ഡിമ്പലിനെ ചൊറിഞ്ഞ മിഷേൽ പണി വാങ്ങും | Filmibeat Malayalam

ദൃശ്യം 2വാണ് ജയശങ്കര്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. ഒരുത്തി, വരയന്‍, രാക്ഷസരാവണന്‍ തുടങ്ങിയവാണ് പുറത്തിറങ്ങാനുള്ളത്. ദൃശ്യം 2വിന്റെ വിജയം നല്‍കിയ ത്രില്ലിലാണ് ജയശങ്കര്‍ ഇപ്പോള്‍. അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ജീത്തു തന്നെയാണ് തെലുങ്കും സംവിധാനം ചെയ്യുന്നത്.

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X