മമ്മൂട്ടിയുടെ വണ്ടി തടഞ്ഞ് നിര്‍ത്തി ജോജുവിന്റെ മാസ് ഡയലോഗ്; മമ്മൂട്ടിയുടെ പ്രതികരണം ഇതായിരുന്നുവെന്ന് താരം
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി മമ്മൂട്ടി നമ്മളെയെല്ലാം വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊരു സിനിമാ മോഹിയുടേയും പ്രചോദനമാണ് മമ്മൂക്ക എന്ന ഇതിഹാസം. മലയാള സിനിമയിലെ ഇന്നത്തെ മിക്ക താരങ്ങളും മമ്മൂട്ടിയുടെ അഭിനയം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടവരും അദ്ദേഹത്തെ ആരാധിക്കുന്നവരുമാണ്. മലയാള സിനിമയിലെ മിന്നും താരമായ ജോജു ജോര്‍ജും മമ്മൂട്ടിയുടെ കട്ട ഫാനാണ്. തന്റെ കരിയറില്‍ മമ്മൂട്ടിയുടെ സ്വാധീനം എന്താണെന്ന് അദ്ദേഹം മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുമായുള്ള ജോജു ജോര്‍ജിന്റെ ആദ്യത്തെ കൂടിക്കാഴ്ച തന്നെ വളരെ നാടകീയവും രസകരവുമാണ്. 20 വര്‍ഷം മുമ്പായിരുന്നു അത്. ഒരു അഭിമുഖത്തില്‍ ഈ സംഭവം ജോജു ജോര്‍ജ് തുറന്നു പറയുന്നുണ്ട്. വളരെ രസകരമാണ് ആ സംഭവം. എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. അന്ന് മമ്മൂട്ടിയുടെ വണ്ടിയ്ക്ക് വട്ടം വച്ച് തടഞ്ഞ് നിര്‍ത്തി ഡയലോഗ് പറഞ്ഞ കഥയാണ് ജോജു ജോര്‍ജ് പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടാന്‍ പോയപ്പോഴായിരുന്നു സംഭവം. എയര്‍പോര്‍ട്ടിനകത്തു നിന്നും മമ്മൂട്ടിയും ബിജു മേനോനും പുറത്തേക്ക് വരുന്നത് കണ്ടു. മമ്മൂട്ടിയെ കണ്ടതും ജനം രണ്ട് സൈഡിലേക്ക് മാറി നിന്നു. അദ്ദേഹം തന്റെ അടുത്തെത്തിയപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ താന്‍ ഒന്ന് നിന്നുവെന്ന് ജോജു പറയുന്നു. എന്നിട്ട് പെട്ടെന്ന് തന്നെ മമ്മൂട്ടിയെ വട്ടം പിടിച്ച് ചന്തുവിനെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളേ എന്ന ഡയലോഗ് പറയുകയായിരുന്നുവെന്നും ജോജു പറയുന്നു.
അത് കേട്ട മമ്മൂട്ടി തന്റെ പുറകില്‍ തട്ടിയിട്ട് പോവുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി താന്‍ പറഞ്ഞ ഡയലോഗ് ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ എന്ന് തനിക്കും സുഹൃത്തിനും സംശയം തോന്നി. അതിനാല്‍ തങ്ങള്‍ വണ്ടിയെടുത്ത് അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നാലെ പോയെന്ന് ജോജു പറയുന്നു. റെയില്‍വെ ഗേറ്റ് അടച്ചപ്പോള്‍ മമ്മൂട്ടിയുടെ വാഹനം നിര്‍ത്തിയിട്ടപ്പോള്‍ തങ്ങള്‍ ഓടിച്ചെന്ന് മമ്മൂട്ടിയുടെ വണ്ടിക്ക് മുന്നില്‍ നിന്നു. കാറില്‍ മുട്ടിയപ്പോള്‍ മമ്മൂട്ടി ഗ്ലാസ് താഴ്ത്തി. അപ്പോള്‍ താന്‍ വീണ്ടും ആ ഡയലോഗ് പറഞ്ഞുവെന്നും ജോജു ഓര്‍ക്കുന്നു.
സിമ്പിള്‍ ലുക്കില്‍ സെക്‌സിയായി ഡെയ്‌സി ഷാ; ചിത്രങ്ങള്‍ ഇതാ
Recommended Video
അത് കേട്ടതും മമ്മൂട്ടി ചിരിച്ചു. തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നുവെന്നും ജോജു പറയുന്നു. തനിക്ക് ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്നും പിന്നീട് മമ്മൂട്ടിയുമായി നല്ല അടുപ്പമായി. മമ്മൂട്ടി നിര്‍ദ്ദേശിച്ചത് കൊണ്ട് തനിക്ക് ഒരുപാട് സിനിമകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോജു പറയുന്നു. മമ്മൂട്ടി നിര്‍മ്മിച്ച ബ്ലാക്ക്, വജ്രം, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങളില്‍ തനിക്ക് വേഷം കിട്ടാന്‍ കാരണം അദ്ദേഹമായിരുന്നുവെന്നും ജോജു പറയുന്നു. അതേസമയം ജോജുവിന്റെ പുതിയ സിനിമയായ ജഗമേ തന്തിരം റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications