For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എത്ര കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹം?', ലൈവിനിടെ അഹാനയോട് കാളിദാസ് ജയറാം

  |

  ഇന്ന് ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് യുവ നടി അഹാന കൃഷ്ണ. അച്ഛന്റെ സിനിമാ പാരമ്പര്യത്തെ പിന്തുടർന്ന് സിനിമയിലെത്തുകയും മോഡലിങ്ങിലടക്കം തിളങ്ങുകയും ചെയ്ത നടിയാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ലൂക്ക, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി ഒട്ടനവധി സിനിമകളിൽ അഹാന അഭിനയിച്ചു.

  Also Read: 'ആരാധനയാണ്, അതുകൊണ്ടാണ് ബാം​ഗ്ലൂർ വരെ പോയി ലാലേട്ടനെ കണ്ടത്'- ആതിര

  സോഷ്യൽമീഡിയയിൽ സജീവമാണ് അഹാന. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നതും അതുകൊണ്ട് തന്നെ സോഷ്യൽമീഡിയ വഴിയാണ്. ലോക്ക് ഡൗൺ സമയത്ത് ഒരു യുട്യൂബ് ചാനലും അഹാന ആരംഭിച്ചിരുന്നു. ലോക്ക് ഡൗൺ കാല വിശേഷങ്ങളും പാചകവും ബ്യൂട്ടി ടിപ്സുമെല്ലാം അഹാന യുട്യൂബ് വീഡിയോസിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: രാവും പകലുമില്ലാതെ ​ഗൗരിയെ തിരക്കി ബോംബെ തെരുവുകളിലൂടെ അലഞ്ഞ് നടന്ന കിങ് ഖാൻ

  പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്കായി സോഷ്യൽമീഡിയ വഴി ലൈവിൽ എത്തിയിരുന്നു അഹാന. പിറന്നാൾ ആശംസകൾ നേർന്നവർക്ക് എല്ലാം നന്ദി അറിയിച്ച് റിപ്ലെ നൽകാൻ സാധിക്കാതിരുന്നതിനാലാണ് ലൈവിൽ എത്തിയതെന്ന് താരം പറഞ്ഞു. നടി എന്നതിന് പുറമെ സംവിധായിക എന്നൊരു പദവിയിലേക്ക് കൂടി അഹാന മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താൻ സംവിധാനത്തിലേക്കും ചുവടുവെച്ച വിവരം അഹാന അറിയിച്ചത്. തോന്നൽ എന്നൊരു മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തുകൊണ്ടാണ് അഹാനയുടെ ആദ്യ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ മ്യൂസിക്ക് വീഡിയോയുടെ ഫസ്റ്റ്ലുക്കും അഹാന പങ്കുവെച്ചിരുന്നു. ഷെഫിന്റെ വേഷത്തിൽ നിൽക്കുന്ന അഹാനയാണ് ഫസ്റ്റ്ലുക്കിലുള്ളത്.

  ആറ് മാസം മുമ്പ് തനിക്കുണ്ടായ ഒരു തോന്നലിൽ നിന്നാണ് ഈ മ്യൂസിക്ക് ആൽബം പിറവിയെടുത്തതെന്നാണ് ലൈവിൽ അഹാന വ്യക്തമാക്കിയത്. വീഡിയോ നിങ്ങൾക്ക് മുമ്പിലേക്ക് ഒക്ടോബർ 30ന് എത്തുമെന്നും അഹാന അറിയിച്ചു. 'ആറ് മാസം മുമ്പുണ്ടായ ഒരു തോന്നലിൽ നിന്നാണ് തോന്നൽ എന്നൊരു മ്യൂസിക്ക് ആൽബം ചെയ്യാൻ തീരുമാനിച്ചത്. ആൽബത്തിന് സം​ഗീതം നൽകിയത് ​ഗോവിന്ദ് വസന്തയാണ്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രതീതിയാണ് എനിക്ക് ഇപ്പോഴുള്ളത്. ആ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാനും നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ കേൾക്കാനും ഞാൻ ആകാംഷയിലാണ്' അഹാന പറഞ്ഞു. ഒരു കുഞ്ഞിന് ജന്മം നൽകുന്ന അനുഭൂതിയാണ് സ്വന്തമായി എന്തെങ്കിലും ചെയ്ത് അതിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് അഹാന പറഞ്ഞപ്പോഴാണ് 'നിങ്ങൾ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആ​ഗ്രഹിക്കുന്നത്' എന്ന ചോദ്യവുമായി നടൻ കാളിദാസ് ജയറാം എത്തിയത്. താരത്തിന്റെ ചോദ്യം കേട്ട് പൊട്ടിചിരിച്ച അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു.'നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ്... ഈ സാഹചര്യത്തിന് ചേർന്നതാണ്... ആദ്യം നീ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആ​ഗ്രഹിക്കുന്നത് എന്ന് പറയൂ... ശേഷം ഞാൻ പറയാം...' എന്നായിരുന്നു. കൂടാതെ ഡയറക്ടർ സർ.... ഒറു ചാൻസ് തരുമോ എന്നും കാളിദാസ് കമന്റിലൂടെ ചോദിച്ചിരുന്നു. അതിന് അഹാന നൽകിയ മറുപടി 'നമ്മൾ രണ്ടുപേരും വിഷ്യൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. നീ സംവിധാനം ചെയ്യുമ്പോൾ എനിക്ക് ചാൻസ് താ... അങ്ങനെയെങ്കിൽ ‍ഞാൻ സംവിധാനം ചെയ്യുമ്പോൾ നിനക്കും ചാൻസ് തരാം' എന്നായിരുന്നു.

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  അമ്മ സിന്ധുവിനും അമ്മയുടെ സുഹൃത്തുക്കൾക്കും ഒപ്പം ഇപ്പോൾ മഹാബലിപുരത്താണ് അഹാനയുള്ളത്. തോന്നൽ എന്ന മ്യൂസിക്ക് ആൽബത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ഭാ​ഗമായാണ് ഇവിട എത്തിയതെന്നും കൂടാതെ ചെറിയൊരു പിറന്നാൾ ആഘോഷം അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കും ഒപ്പമുണ്ടെന്നും അഹാന പറയുന്നു. ഷൈൻ ടോം ചാക്കോ നായകനായ അടി, നാൻസി റാണി തുടങ്ങിയ സിനിമകളാണ് ഇനി അഹാനയുടേതായി റിലീസിനെത്താനുള്ളത്.

  Read more about: kalidas jayaram ahana krishna
  English summary
  Actor Kalidas Jayaram kidding actress Ahana krishna during the live video, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X