അച്ഛനെ കുറിച്ച് പറഞ്ഞ് വികാരഭരിതയായി മഞ്ജു; വീഡിയോ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുവെന്ന് കണ്ണന്‍ സാഗര്‍
ഇന്ന് ഫാദേഴ്‌സ് ഡെയാണ്. തങ്ങളുടെ ജീവിതത്തിന്റെ പിന്‍ബലവും കരുത്തുമായ അച്ഛന്മാര്‍ക്ക് വേണ്ടി ഈ ദിനം മാറ്റിവെക്കുകയാണ്. ഇതിനിടെ അച്ഛന്മാരുടെ ദിനത്തെ കുറിച്ചുള്ള നടന്‍ കണ്ണന്‍ സാഗറിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരമായ മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച് സംസാരിക്കുന്ന ഹൃദയ സ്പര്‍ശിയായൊരു വീഡിയോയാണ് കണ്ണന്‍ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞു പോയെന്നാണ് കണ്ണന്‍ പറയുന്നത്.
സെക്‌സി ഫോട്ടോഷൂട്ടുമായി അക്ഷര ഗൗഡ; ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ
എന്റെ അപ്പന്റെ ഓര്‍മ്മകള്‍ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വര്‍ഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെച്ചിരുന്നു. ഇതുകണ്ടപ്പോള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി എന്നാണ് കണ്ണന്‍ പറയുന്നത്. മക്കള്‍ ഉന്നതിയില്‍ വന്നു കാണാന്‍ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്.

ഇന്ന് 'അച്ഛന്മാരുടെ ദിനം', എന്റെ അപ്പന്റെ ഓര്‍മ്മകള്‍ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വര്‍ഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെച്ചിരുന്നു...
ഇതുകണ്ടപ്പോള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി,
ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍.
അച്ഛന്‍ എന്ന സത്യമായ സങ്കല്‍പ്പം പലരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്‌നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്‌നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വസ്ത്സല്യ നിധി, അച്ഛന്‍. എന്റെയും 'അപ്പന്‍'..?

അച്ഛന്റെ ഓര്‍മ്മകള്‍ പറയാന്‍ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കള്‍ ഉന്നതിയില്‍ വന്നു കാണാന്‍ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം,ഞാനും, രണ്ടുമക്കള്‍ക്ക് അച്ഛന്‍. ഇതൊന്നു കണ്ടുനോക്കൂ, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട, 'അച്ഛന്മാര്‍ക്കും' എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

വീഡിയോയില്‍ വളരെ വൈകാരികമായാണ് മഞ്ജു വാര്യര്‍ സംസാരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും അച്ഛന്‍ പാട്ടു പാടി തരുന്നതുമെല്ലാം മഞ്ജു ഓര്‍ക്കുന്നുണ്ട്. തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചും സ്വന്തം ആ്ഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ മാറ്റി വച്ചായിരുന്നു അച്ഛന്‍ തങ്ങളുടെ പല ആവശ്യങ്ങളും നടത്തി തന്നതെന്ന് മഞ്ജു ഓര്‍ക്കുന്നു. അച്ഛന്റെ വിയര്‍പ്പ് തുളളികള്‍ കൊണ്ട് കോര്‍ത്തതാണ് തന്റെ ചിലങ്കയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Recommended Video

ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാന്‍ എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. അച്ഛന്‍ ഒപ്പം നിന്നതേയുള്ളു. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലം, എന്നും മഞ്ജു വീഡിയോയില്‍ പറയുന്നു. പഴയൊരു വീഡിയോയാണിത്. നേരത്തേയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇത് വീണ്ടും പങ്കുവെക്കുകയായിരുന്നു കണ്ണന്‍ സാഗര്‍.


Click it and Unblock the Notifications