For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ മാത്രമല്ല, മലയാള സിനിമയിലെ പല ഗ്ലാമർ താരങ്ങളും അത് ചെയ്യുന്നുണ്ട്; പുറത്തു പറയാൻ മടിയാണ്: കൊല്ലം തുളസി

  |

  വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്.

  പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ കൊല്ലം തുളസിയുടെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്. അതിലൊന്ന് ആയിരുന്നു യൂറിൻ തെറപ്പി. മാസങ്ങളായി താൻ തന്റെ യൂറിൻ കുടിക്കുന്നുണ്ടെന്നും തന്റെ പല ശാരീരിക അസ്വസ്ഥതകളും മാറിയെന്നുമുള്ള അവകാശ വാദവുമായാണ് നടൻ എത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

  Also Read: 'മക്കളെ ഒത്തിരി സ്നേഹിക്കുന്ന അച്ഛനാണ്, പക്ഷെ അഖിയിലെ അച്ഛനേക്കാൾ കൂടുതൽ മാർക്ക് ഭർത്താവിനാണ്'; സംവൃത!

  കൊല്ലം തുളസിയുടെ ഈ അവകാശവാദത്തിന് ആരോഗ്യ വിദഗ്ധർ രംഗത്ത് എത്തിയിരുന്നു. യൂറിന്‍ തെറാപ്പിയ്ക്ക് യാതാരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ, മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലും യൂറിൻ തെറാപ്പിയെ കുറിച്ചുള്ള അവകാശവാദങ്ങളുമായി എത്തിയിരിക്കുകയാണ് കൊല്ലം തുളസി. മലയാളത്തിലെ പല ഗ്ലാമർ താരങ്ങളും ഇത് ചെയ്യുന്നുണ്ടെന്നും പറയാൻ മടിയാണെന്നും തുളസി പറയുന്നു. നടന്റെ അവകാശവാദങ്ങൾ വായിക്കാം തുടർന്ന്.

  'എനിക്ക് ഒരുപാട് രോഗങ്ങൾ ഉള്ള ഒരാളാണ്. എനിക്ക് ക്യാൻസർ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകൾക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങൾ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാൻ ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. നാലഞ്ച് വർഷങ്ങൾക്ക് മുൻപേയുള്ള അവസ്ഥയിൽ അല്ല ഞാനിപ്പോൾ,'

  'വളരെ സന്തോഷവും അഭിമാനത്തോടെയും ഞാൻ പറയാം. ഞാൻ ആറ് മാസമായിട്ട് ഒരു തെറാപ്പി ചെയ്യുന്നുണ്ട്. അത് കേൾക്കുമ്പോൾ നിങ്ങൾക്ക് ചെറിയ ചിരിയും അവജ്ഞയും പുച്ഛമോക്കെ തോന്നാം. ചിലപ്പോൾ അത്ഭുതവും കൗതുകവും വരെ തോന്നാം. മറ്റൊന്നുമല്ല, യൂറിൻ തെറാപ്പി. യൂറിൻ തെറാപ്പി എന്ന് പറഞ്ഞാൽ മൂത്രം കുടിക്കുക. സാക്ഷൽ പരമശിവൻ പോലും ഇത് ചെയ്തിട്ടുണ്ട്,'

  'ബൈബിളിലും ഖുറാനിലും ഒക്കെ പറയണുണ്ട്. ഇത് പണ്ട് മുതൽ ഉള്ളൊരു സംഭവമാണ്. മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിക്കുമ്പോൾ നിങ്ങൾക്ക് പ്രതിരോധ ശേഷി ലഭിക്കും. സകല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും. രോഗ നിവാരണത്തിനും നല്ലതാണ്. എനിക്ക് ആറു മാസം കൊണ്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. സ്വന്തം തന്നെയാണ് കുടിക്കുന്നത്. അന്യന്റെ അല്ല,'

  'ഇത് വിസർജ്യ വസ്തു അല്ലേയെന്ന് ചിലർക്കെങ്കിലും തോന്നും. എന്നാൽ അല്ല. അമ്മയുടെ ഉദരത്തിൽ ഇതെല്ലാം ഉൾപ്പെടുന്ന ഫ്ലൂയിഡിൽ കിടന്നാണ് കുഞ്ഞ് വളരുന്നത്. പല ഗ്ലാമർ നടന്മാരും ഇത് ചെയ്യുന്നുണ്ട്. ചില സൂപ്പർ താരങ്ങളും ഉണ്ടെന്നാണ് ഞാൻ കേൾക്കുന്നത്. എന്നാൽ അവരൊക്കെ ഇത് പുറത്തു പറയാൻ മടിക്കുന്നു. ഞാൻ പരസ്യമായി പറയും. കാരണം ഞാൻ എന്റെ മൂത്രമാണല്ലോ കുടിക്കുന്നത്. എന്റെ മൂത്രം കുടിക്കുന്നതിനും എന്താണ് പ്രശ്‌നം,'

  'പഴയ മൂത്രം ആകുമ്പോൾ മണം കാണും. ഫ്രഷ് ആണെങ്കിൽ അതൊന്നും കാണില്ല. ഒരു രുചി വ്യത്യാസവും ഇല്ല. ഞാൻ എന്റെ കാലിന്റെ അസുഖം മാറ്റാൻ പഴയ മൂത്രം ബക്കറ്റിൽ എടുത്ത് അതിൽ കാലിട്ട് ഇരിക്കാറുണ്ട്. ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ഇത് നിങ്ങളെ പ്രേരിപ്പിക്കാൻ പറയുന്നതല്ല. എന്റെ അനുഭവമാണ്. സിനിമയിൽ എനിക്ക് അടുത്ത ബന്ധം ഉള്ളവർ കുറവാണ്. അതുകൊണ്ട് അവരുടെ ഒന്നും ആരോഗ്യ പ്രശ്‌നങ്ങൾ എനിക്ക് അറിയില്ല. കാൻസർ വന്ന ശേഷം സിനിമയിൽ നിന്നൊക്കെ എന്നെ ഒതുക്കിയിട്ടുണ്ടെന്നും', കൊല്ലം തുളസി പറഞ്ഞു.

  Also Read: ഞങ്ങൾ പിന്നീട് കണ്ടിട്ടില്ല, പക്ഷെ അയാൾ വിളിച്ചിട്ടുണ്ട്!, മറക്കാൻ സമയമെടുക്കും; നഷ്ട പ്രണയത്തെ കുറിച്ച് നിത്യ

  അതേസമയം യൂറിന്‍ തെറാപ്പി അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊല്ലം തുളസി അവകാശവാദവുമായി എത്തിയ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ ഉൾപ്പെടെ ഇത് പറഞ്ഞിരുന്നു. ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറഞ്ഞത് ഇത് തീര്‍ത്തും അശാസ്ത്രിയമാണെന്നാണ്. മൂത്രവും മലവും ശരീരത്തിന് ആവശ്യമില്ലാത്തതാണെന്നും ശരീരം മൂത്രത്തിലൂടെ ക്രിയാറ്റിനും അമോണിയയും പുറത്തു വിടുകയാണ് ചെയ്യുന്നതെന്നും അതിന് രോഗത്തെ മാറ്റാന്‍ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു.

  Read more about: kollam thulasi
  English summary
  Actor Kollam Thulasi Says Some Glamour Stars In Malayalam Film Industry Are Doing Urine Therapy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X