twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ണനില്‍ മറ്റൊരാള്‍ ശബ്ദം നല്‍കിയത് എന്തുകൊണ്ട്? സോഷ്യല്‍ മീഡിയയ്ക്ക് ലാലിന്റെ മറുപടി

    |

    കര്‍ണന്‍ എന്ന തമിഴ് ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ലാലും അഭിനയിച്ചിരുന്നു. ലാലിന്റെ പ്രകടനത്തിന് കൈയ്യടിക്കുന്ന മലയാളികള്‍ എടുത്ത പറയുന്ന മറ്റൊരു കാര്യമുണ്ട്. അത ലാലിന്റെ കഥാപാത്രത്തിന്റെ ശബ്ദമാണ്. മറ്റൊരു വ്യക്തിയാണ് ലാലിനായി ഡബ്ബിംഗ് ചെയ്തിരിക്കുന്നത്.

    ലാലിന്റെ ശബ്ദം എല്ലാവര്‍ക്കും സുപരിചിതം എന്നിരിക്കെ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണം ലാല്‍ തന്നെ വിശദീകരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ലാല്‍ മനസ് തുറന്നത്. ലാലിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Karnan

    കര്‍ണനിലെ യെമ രാജയ്ക്കായി ഞാന്‍ എന്തുകൊണ്ടാണ് എന്റെ സ്വന്തം ശബ്ദം നല്‍കാതിരുന്നത് എന്ന് നിങ്ങളില്‍ പലരും എന്നോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തിരുനെല്‍വേലിയുടെ പശ്ചാത്തലത്തിലാണ് കര്‍ണന്‍ സജ്ജീകരിച്ചിരിക്കുന്നത്. തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴ് ഭാഷ ചെന്നൈയില്‍ സംസാരിക്കുന്ന തമിഴില്‍ നിന്നും വളരെ വ്യത്യസ്തമാണ്. മലയാളത്തില്‍ പോലും, തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കാന്‍ ഒരാളോട് ആവശ്യപ്പെടുകയാണെങ്കില്‍, അത് പലപ്പോഴും കേവലം അനുകരണമായി അവസാനിക്കും, തൃശൂര്‍ സ്വദേശി എങ്ങനെ സംസാരിക്കും എന്നതിന് അടുത്തു പോലും എത്തില്ല.

    ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുള്ള ഒരു സിനിമയാണ് കര്‍ണന്‍. അതിനാല്‍ കഥാപാത്രത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ തമിഴ് ഭാഷയുടെ സവിശേഷമായ ഒരു ശൈലി ആവശ്യമുണ്ട്. അഭിനേതാക്കളില്‍ ഭൂരിഭാഗവും നാട്ടുകാരായിരുന്നു; എന്റെ ഡബ്ബിംഗ് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഒരു നല്ല സാധ്യതയുണ്ടായിരുന്നു. ഈ സിനിമയ്ക്കായി എന്റെ 100% ല്‍ കുറഞ്ഞതൊന്നും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കാത്തതിനാല്‍, എനിക്ക് ആശങ്കയുണ്ടായിരുന്നു.

    തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

    Recommended Video

    ഏറ്റുമുട്ടാൻ ഡോക്ടറും കർണ്ണനും,സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സിന് | FilmiBeat Malayalam

    സംവിധായകന്‍ മാരി സെല്‍വരാജും, നിര്‍മ്മാതാവ് കലൈപുലി എസ്. താനുവും ഉള്‍പ്പെടെയുള്ളവരുടെ സ്ഥിരോത്സാഹം കാരണം ഞാന്‍ ഡബ്ബിംഗ് സെഷനുകള്‍ക്കായി ചെന്നൈയിലേക്ക് പോയിരുന്നു. എന്നിരുന്നാലും, സിനിമയുടെ നന്മയെ കരുതി, എന്റെ അഭ്യര്‍ത്ഥനപ്രകാരം, തിരുനെല്‍വേലി സ്വദേശിയുടെ ശബ്ദം തന്നെ ഉപയോഗിക്കുകയായിരുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി. എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: lal
    English summary
    Actor Lal Explains Why His Dubbing Was Done Another Person In Karnan, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X