twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ തലത്തിൽ ഒന്നാമത്!! അച്ഛന് അഭിമാനമായി താരപുത്രൻ... നേടിയത് സ്വർണ്ണ മെഡൽ

    ഏപ്രിലിൽ നടന്ന രാജ്യാന്താര നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയിരുന്നു.

    |

    ഭൂരിഭാഗം സിനിമ താരങ്ങളുടെ മക്കളും അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേയ്ക്ക് എത്തുകയാണ് പതിവ് . നടനായി മാത്രമല്ല സംവിധാനം, അല്ലെങ്കിൽ ഗായകൻ എന്നിങ്ങനെ സിനിമയുടെ ഏതെങ്കിലും മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് ഒരു താരപുത്രൻ.

    പുതിയ ടെലിവിഷൻ ചാനലുമായി രജനികാന്ത്!! സൂപ്പര്‍ സ്റ്റാറിന്റെ ചാനലിന്റെ പേരുകൾ ഇങ്ങനെ.. കാണൂ
    തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരം മാധവന്റെ മകനാണ് വ്യത്യസ്ത രീതിയിലൂടെ ജനങ്ങളുടെ കയ്യടി നേടിയിരിക്കുന്നത്. ദേശീയ തലത്തിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ആദ്യ സ്വർണ്ണം നേടിയിരിക്കുകയാണ്. ദില്ലിയിൽ നടക്കുന്ന 64ാം മത് എസ്ജിഎഫ്ഐ നാഷണൽ സ്കൂൾ ഗെയിംസിലാണ് വേദാന്ത് നീന്തലിൽ മെഡൽ നേടിയിരിക്കുന്നത്. മാധവൻ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി . നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയ്ക്കും . താരം ട്വിറ്ററിൽ കുറിച്ചു.

    madhavan

    എട്ട് വയസ്സുളളപ്പോൾ 21 കാരിയെ പ്രണയിച്ചു!! 26ാം വയസിൽ വിവാഹം, അക്വാമാന്റെ വ്യത്യസ്തമായ പ്രണയകഥഎട്ട് വയസ്സുളളപ്പോൾ 21 കാരിയെ പ്രണയിച്ചു!! 26ാം വയസിൽ വിവാഹം, അക്വാമാന്റെ വ്യത്യസ്തമായ പ്രണയകഥ

    ഏപ്രിലിൽ നടന്ന രാജ്യാന്താര നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയിരുന്നു. മുംബൈയിലാണ് വേദാന്ത് പഠിക്കുന്നത്. തായ് ലൻഡിൽ നടന്ന നിന്തൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മെഡൽ നേടിയത് വേദാന്തായിരുന്നു. അന്നും മകന്റെ കുറിച്ചോർത്തുളള അഭിമാനം പങ്കുവച്ച് മാധവൻ രംഗത്തെത്തിയിരുന്നു. മാധവൻ -സരിത ദമ്പതികളുടെ ഏക മകനാണ് വേദാന്ത്.

    English summary
    madhvan son wins national school games
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X