For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോക്കുമായി മമ്മൂട്ടി, പുഴു ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

  |

  സഹപ്രവര്‍ത്തകരും ആരാധകരും ആരാധനയോടെ നോക്കുന്ന മെഗാസ്റ്റാര്‍ ഈ കൊവിഡ് കാലത്ത് ആരാധകര്‍ക്കായി ഇടയ്ക്കിടെ തന്‍റെ വിവിധ ലുക്കുകളിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അവയില്‍ എല്ലാം മിനിട്ടുകള്‍ക്കകം സോഷ്യല്‍മീ‍ഡിയയില്‍ തരംഗമായി തീരുകയും ചെയ്യും. അക്കൂട്ടത്തിൽ താരം പ്രിന്റഡ് ഷർട്ട് ധരിച്ചുള്ള ഒരു ഫോട്ടോ വൈറലായിരുന്നു. പുഴു എന്ന മെ​ഗാസ്റ്റാറിന്റെ സിനിമയുടെ പൂജ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ഫോട്ടോകളായിരുന്നു അത്.

  actor Mammootty, movie puzhu first look, puzhu first look, Mammootty films, മമ്മൂട്ടി പുഴു, പുഴു സിനിമ, മമ്മൂട്ടി പാർവതി, പുഴു ഫസ്റ്റ്ലുക്ക്

  വയസ് കൂടുംതോറും ഭം​ഗിയും ഏറിവരുന്ന മമ്മൂട്ടിയുടെ പുഴുവിലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ ​ഗെറ്റപ്പിൽ തോക്കുമേന്തി കാറിനുള്ളിലിരുന്ന് എന്തോ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്കയാണ് ഫസ്റ്റ്ലുക്കിലുള്ളത്. രാക്ഷസരാജാവിലേയും, രൗദ്രത്തിലേയുമെല്ലാം മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുഴുവിലെ നടന്റെ ഫസ്റ്റ്ലുക്ക്. ചെക്ക് ഷര്‍ട്ടാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ജോഡിയാണ് 'പുഴു'വിന്‍റെ പ്രധാന ആകർഷണം.

  ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ ആരംഭിച്ചത്. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താരനിര തന്നെ പുഴുവില്‍ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വറാണ് സിനിമക്കായി ക്യാമറ ചലപ്പിക്കുന്നത്.

  Also read: ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

  ഇതുവരെ മമ്മൂട്ടിയുടെതായി വന്നിട്ടുള്ള പൊലീസ് കഥാപാത്രങ്ങളെല്ലാം വലിയ സ്വീകാര്യത നേടിയവയായിരുന്നതിനാൽ ഈ കഥാപാത്രത്തെയും സിനിമയെയും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. അമൽ നീരദ് ചിത്രം ഭീഷ്മപർവമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. സിനിമയ്ക്ക് വേണ്ടി മുടിയും താടിയും നീട്ടി വളര്‍ത്തിയിരുന്നു മമ്മൂക്ക. ഭീഷ്മപർവം, സി.ബി.ഐ5, ബിലാൽ എന്നിങ്ങനെ അണിയറയിൽ ഒട്ടനവധി മമ്മൂട്ടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

  actor Mammootty, movie puzhu first look, puzhu first look, Mammootty films, മമ്മൂട്ടി പുഴു, പുഴു സിനിമ, മമ്മൂട്ടി പാർവതി, പുഴു ഫസ്റ്റ്ലുക്ക്

  പ്രീസ്റ്റ്, വണ്‍ എന്നിവയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങള്‍. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോഴായിരുന്നു പ്രീസ്റ്റ്, വണ്‍ എന്നിവ തിയേറ്ററുകളിലെത്തിയത്. ശേഷം രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ച സിനിമ മാസങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് മമ്മൂട്ടി തന്റെ അഭിനയജീവിതത്തിന്റെ അര നൂറ്റാണ്ട് പൂർത്തിയാക്കിയത്.

  Also read: ഇഷ്ടതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

  1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ ഒറ്റ സീനിൽ മാത്രം അഭിനയിച്ച ചെറുപ്പക്കാരനിൽ നിന്നും ഇന്ന് 2021ൽ എത്തി നിൽക്കുമ്പോൾ അഭ്രപാളിയിൽ അയാൾ ജീവൻ പകർന്നത് 6 ഭാഷകളിലായി 400ൽ പരം കഥാപാത്രങ്ങൾക്കാണ്. മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ അടക്കം എണ്ണിയാലൊടുങ്ങാത്ത അവാർഡുകൾ ഇത്രയും കാലത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പക്ഷെ ഈ 50 വർഷത്തിനുമപ്പുറവും മാറ്റമില്ലാത്തതായി ഒന്നേയുള്ളു അദ്ദേഹത്തിന്‍റെ അഭിനയത്തോടുള്ള ഒരിക്കലും അടങ്ങാത്ത അഭിനിവേശം. ജന്മസിദ്ധമായ കഴിവുകളോ സിനിമ പാരമ്പര്യമോ ഒന്നുമല്ല മുഹമ്മദ്‌കുട്ടിയെ ഇന്നത്തെ മമ്മൂട്ടിയാക്കിയത് അയാളിലെ അഭിനയത്തോടുള്ള ഭ്രമം ഒന്നുമാത്രമാണ്.

  actor Mammootty, movie puzhu first look, puzhu first look, Mammootty films, മമ്മൂട്ടി പുഴു, പുഴു സിനിമ, മമ്മൂട്ടി പാർവതി, പുഴു ഫസ്റ്റ്ലുക്ക്

  സെപ്റ്റംബര്‍ ഏഴിന് എഴുപതാം പിറന്നാള്‍ ആഘോഷിച്ച മമ്മൂക്കയ്ക്ക് ലോകത്തിന്റെ നാനാതുറകളിൽ നിന്നാണ് ആശംസയും സമ്മാനങ്ങളും എത്തിയത്. താരത്തിന്റെ ആരാധകർ വീടിന് സമീപം എത്തി കേക്ക് മുറിച്ച് പ്രിയനടന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം പ്രിയപ്പെട്ട താരത്തിന്‍റെ പിറന്നാള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

  Recommended Video

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  Also read: സർപ്രൈസ് പിറന്നാൾ ആഘോഷമൊരുക്കി പ്രിയപ്പെട്ടവൾ, 'താങ്ക്യൂ.. തങ്കമേ' എന്ന് വിഘ്നേഷ് ശിവൻ

  English summary
  actor Mammootty movie puzhu first look out now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X