For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ

  |

  സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടനാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയതിന് ശേഷം സ്വന്തം സുജാതയിലൂടെ ശ്രദ്ധേയനാവുകയാണ്. സൂര്യ ടിവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിലാണ് കിഷോര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ നല്ലൊരു ഭര്‍ത്താവും അച്ഛനുമൊക്കെ ആയിരുന്ന പ്രകാശന്‍ എന്ന കിഷോറിന്റെ കഥാപാത്രം പിന്നീട് വില്ലനാവുകയാണ്.

  ഭാര്യയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയുമായി ജീവിച്ച് തുടങ്ങിയ പ്രകാശനെ കൈയില്‍ കിട്ടിയാല്‍ രണ്ട് തല്ല് കൊടുക്കാം എന്ന നിലയിലാണ് പ്രേക്ഷകര്‍. പ്രതിനായക വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന ആരാധകരെ പോലും നഷ്ടമായെന്നാണ് കിഷോര്‍ സത്യയിപ്പോള്‍ പറയുന്നത്. സീരിയലിനെ കുറിച്ച് മാത്രമല്ല ഭാര്യ പൂജയെ കുറിച്ചും മകനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കി.

   kishore-satya

  ഭാര്യയുടെ പേര് പൂജ എന്നാണ്. തന്റെ കരിയറിലെ ഏറ്റവും സപ്പോര്‍ട്ടീവ് ആയിട്ടുള്ള ആള്‍ പൂജ ആണെന്നാണ് കിഷോര്‍ പറയുന്നത്. ഇത്രയും വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ സീരിയലുകള്‍ മാത്രമേ ചെയ്തിട്ടുള്ളു. കരിയറില്‍ വലിയ ഇടവേളകള്‍ വരാറുണ്ട്. മൂന്ന് നാല് കൊല്ലം ഗ്യാപ്പ് എടുത്തു. നാല് വര്‍ഷം ഇടവേള എടുക്കുക എന്ന് പറഞ്ഞാല്‍ വരുമാനമില്ലാതെ ഇരിക്കുക എന്ന് കൂടിയാണ്. എന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ പല കാര്യങ്ങള്‍ ഉണ്ട്. ആ സമയത്ത് എല്ലാ സപ്പോര്‍ട്ടും നല്‍കി കൂടെ നിന്നത് അവളാണ്.

  കരീന തന്റെ മുഖത്ത് തുപ്പിയെന്ന് അക്ഷയ് കുമാര്‍; ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  കരിയര്‍ ഫോക്കസ്ഡ് ആയി നമ്മള്‍ ചിന്തിക്കുന്ന കാര്യങ്ങളില്‍ കൂടെ നില്‍ക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. ഞാന്‍ ധരിക്കുന്ന കോസ്റ്റിയൂമിന്റെ കാര്യത്തിലൊക്കെ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഭാര്യയുടെ പിന്തുണ വളരെയധികമാണ്. അവള്‍ക്ക് അവളുടേതായ സാത്ന്ത്ര്യം ഉണ്ട്. മാനസികമായൊരു കലാകാരി കൂടിയാണ്. പെയിന്റിംഗും ഡാന്‍സുമൊക്കെ ചെയ്യും. കലാകാരി കൂടി ആയത് കൊണ്ട് തന്നെ മനസിലാക്കുന്ന ഒരാളാണ് പൂജ എന്നും കിഷോര്‍ പറയുന്നു.

   kishore-satya

  ഇത്രയും വര്‍ഷം നായകന്റെ വേഷങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഈ സീരിയലില്‍ നായകന്‍ ആണെങ്കിലും പ്രതിനായക സ്വഭാവമുള്ള ആളാണ്. ഇന്നലെ വരെ എന്നെ സ്‌നേഹിച്ച ഒരാള്‍ക്കും ഇന്ന് എന്നെ ഇഷ്ടമല്ല എന്നതാണിപ്പോള്‍ വാസ്തവം. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലൂടെയാണ് സ്‌നേഹിക്കുന്നത്. ടെലിവിഷനെ സംബന്ധിച്ച് ആളുകള്‍ക്ക് വ്യക്തിയെയും കഥാപാത്രങ്ങളെയും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ കഥാപാത്രങ്ങളിലൂടെയാണ് ഒരു നടനെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ക്ക് എന്നെ അത്ര പഥ്യമല്ല എന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്. ഒരു നടനെന്ന നിലയില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് സ്വന്തം സുജാതയിലേത്. ആ കഥാപാത്രത്തെ ആളുകള്‍ വെറുക്കുന്നു എന്ന് പറയുന്നത് ആ നടന്റെ വിജയമായിട്ടാണ് കാണുന്നതെന്നും കിഷോര്‍ പറയുന്നു.

  സീമ ശരണ്യക്ക് ആരായിരുന്നു?നടൻ കിഷോർ പറയുന്നു | FilmiBeat Malayalam

  പ്രേക്ഷകരെപ്പോഴും വളരെ വൈകാരികമായിട്ടും അപകടകരമായ രീതിയിലുമാണ് സീരിയലിനെ കാണുന്നത്. ഞാന്‍ പറയുന്നത് പ്രേക്ഷകര്‍ അങ്ങനെ സീരിയലിനെ സമീപിക്കരുത് എന്നാണ്. നമ്മള്‍ ഒരു സിനിമ കണ്ടാല്‍ ആ കഥാപാത്രത്തെ ഒരു നടന്‍ ചെയ്ത് വച്ചതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പക്ഷേ ടെലിവിഷനിലൂടെ വീടുകളിലേക്ക് നമ്മള്‍ അതിഥികളായി എത്തുന്നത് കൊണ്ടാണോ സീരയല്‍ കഥാപാത്രങ്ങളോട് ആളുകള്‍ക്ക് ഈ അടുപ്പം എന്നറിയില്ല. അങ്ങനെ ഒരു പ്രേക്ഷക സമൂഹമാണ് നമുക്കുള്ളത്. അത് പകടകരമായ അവസ്ഥയാണ്. ഇതൊരു കഥാപാത്രമാണെന്ന് ആളുകള്‍ മനസിലാക്കുന്ന അവസ്ഥയിലേക്ക് എത്തണമെന്നും താരം സൂചിപ്പിക്കുന്നു.

  English summary
  Swantham Sujatha Serial Actor Kishore Sathya Opens Up Playing Negative Role And How Its Affecting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X