twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിജയനാ, എന്തൊക്കെയുണ്ടടോ, പറ'; മുഖ്യന്റെ സൗഹൃദങ്ങളെ കുറിച്ച് മോഹന്‍ലാല്‍

    |

    രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭ വൈകിട്ട് മൂന്നരയോടെയാണ് നടക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. 240 പേര്‍ക്ക് മാത്രമുള്ള കസേരളകാളും ഉണ്ടാവുക. കര്‍ശന നിയന്ത്രണവും കൊവിഡ് പ്രോട്ടോക്കോളും ഉണ്ടാകും.

    സാരിയില്‍ തിളങ്ങി സുകന്യ; ഇത് നാടന്‍ സൗന്ദര്യം

    ഇതിനിടെ ഇപ്പോഴിതാ പിണറായി വിജയനെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാള മനോരമയില്‍ മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. തനിക്ക് അത്ഭുതമാണ് പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ് ബന്ധങ്ങളെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആ വാക്കുകളിലേക്ക്.

    അത്ഭുതം തോന്നിയിട്ടുള്ളത്

    എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. മോഹന്‍ലാല്‍ പറയുന്നു. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും എന്നും മോഹന്‍ലാല്‍ പറയുന്നു.

    കേരളത്തിന് അകത്തും പുറത്തും

    അതേസമയം എങ്ങനെയാണ് അവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായെന്നത് തനിക്കൊരു പിടിയും കിട്ടാത്തതാണെന്നും മോഹന്‍ലാല്‍ പറയുന്നു. അവര്‍ക്ക് രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ലെന്നും അവര്‍ ഇടപെടുന്ന മേഖലയുമായി പിണറായി സഖാവിനും ബന്ധമില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നു. പിണറായി വിജയന് കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഇത്തരം സൗഹൃദങ്ങളുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

    വിജയനാ, എന്തൊക്കെയുണ്ടടോ

    പിണറായി വിജയന്‍ അവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് തനിക്കിന്നും അത്ഭുതമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നു. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടമെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

    Recommended Video

    ഒന്നും പറയണ്ട..ടീച്ചറെ ഒഴിവാക്കിയത് വൃത്തികെട്ട പുരുഷാധിപത്യം
    ഇന്ന് സത്യപ്രതിജ്ഞ

    അതേസമയം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ് പിണറായി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളാണ് ചടങ്ങിനുള്ളത്. നേരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ഇതുപോലൊരു പരിപാടി നടത്തുന്നതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടത്തുക എന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നേരത്തെ കെകെ ശെെലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതും വിമർശിക്കപ്പെട്ടിരുന്നു.

    Read more about: mohanlal pinarayi vijayan
    English summary
    Actor Mohanlal Talks About CM Pinarayi Vijayan And His Friendships, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X