നടിയുടെ അമ്മയെ കടന്നു പിടിച്ചു; നടൻ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
മലയാള സിനിമ പതനത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നലെ പൃഥ്വിരാജ് ആദ്യമായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. പല പ്രമുഖരെ കുറിച്ചുള്ള വിവരങ്ങളുമാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നടൻ മുകേഷിന കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു.
എന്നാൽ ഇപ്പോൾ പുതിയൊരു ആരോപണം കൂടെ പുറത്ത് വന്നിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ വെളിപ്പെടുത്തിയിരിക്കുന്നു. നടൻ മുകേഷ് ഒരു ആർട്ടിസ്റ്റിന്റെ അമ്മയെ ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്ന എന്റെ ഒരു സുഹൃത്തിന്റെ അമ്മക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. അവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അവരുടെ അഡ്രസ്സ് കണ്ടു പിടിച്ച് നടൻ മുകേഷ് ആ വീട്ടിൽ കയറി ചെല്ലുകയും, അവരുടെ അമ്മയോട് ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. മുകേഷിനെ ഉടൻ തന്നെ ആ അമ്മ പുറത്താക്കി വാതിലടച്ചു. ഇത് ഈ അടുത്ത് നടന്നതല്ല. വർഷങ്ങൾക്കു മുന്നേയായിരുന്നു സംഭവം.
അതിനു ശേഷം എന്റെ സുഹൃത്തായ അഭിനേത്രി സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്നു. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ ഗുരുതര ആരോപണമാണ് നടൻ മുകേഷിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഫീമെയിൽ ആർട്ടിസ്റ്റിന്റെ അമ്മയെ ആക്രമിക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. താൻ ഈ പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്നാണ് സന്ധ്യ പറയുന്നത്. എന്നാൽ ആർട്ടിസ്റ്റിന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സന്ധ്യ കൂട്ടിച്ചേർത്തു. നടി തന്നോട് നേരിട്ട് പറഞ്ഞതാണെന്നും സന്ധ്യ പറയുന്നു.
മറ്റൊരു മേഖലയിൽ ഇല്ലാത്ത അരക്ഷിതാവസ്ഥയാണ് സിനിമാ മേഖലയിൽ എന്നു തോന്നുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം അത് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യുമ്പോൾ സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനും സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഒരു ടീം തന്നെ ഉണ്ടാവും. മാത്രമല്ല ലൈംഗികമായ ആക്രമണത്തിനെതിരെ ശബ്ദമുയർത്താനും സാധിക്കും. എന്നാൽ സിനിമാ മേഖലയിൽ അത്തരത്തിൽ ഒരു സാഹചര്യമില്ല എന്നത് കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് തെളിഞ്ഞിരിക്കുന്നു.

നമ്മൾ ആഗ്രഹിച്ച് പോകുന്ന മേഖലയിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാവുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ്. മറ്റൊരു കാര്യം എന്തെന്നാൽ എന്നെപ്പോലുള്ള ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന പ്രതിഫലം പോലും മുഴുവൻ തരുന്നില്ല. ഒരു തവണ മോഹൻലാൽ സാറിനൊപ്പം കണ്ണൻ ദേവന്റെ പരസ്യം ചെയ്തിരുന്നു. ഞാൻ എറണാകുളത്ത് നിന്ന് കഷ്ടപ്പെട്ട് ലൊക്കേഷനിൽ എത്തിയാണ് ആ പരസ്യം ചെയ്തത്. എന്നിട്ട് എനിക്ക് ലഭിച്ചത് വെറും 2500 രൂപയാണ്.
കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഞാൻ അറിഞ്ഞത് 10000 ആയിരുന്നു അവർ പറഞ്ഞ തുക. എന്നാൽ അതിനിടയിൽ കളിക്കുന്ന ഒരുപാട് പേർ ഉണ്ട്. അതായത് ആഡ് ഫിലിമിന്റെ കാര്യം പറഞ്ഞ് ഇത്തരം അവസരങ്ങളിലേക്ക് എത്തിക്കുന്നവർ. ഇവരാണ് ഈ പൈസ തട്ടിയെടുക്കുന്നത്. സന്ധ്യ തുറന്ന് പറയുന്നു.


Click it and Unblock the Notifications