മുണ്ടക്കല്‍ ശേഖരന്‍ ഇനി ഹോളിവുഡ് നായകന്‍!!
ദേവാസുരം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയ്തതോടെയാണ് തമിഴ് നടന്‍ നെപ്പോളിയന്‍ മലയാളികള്‍ക്ക് ഏറെ പരിചിതനായത്. രാവണ പ്രഭുവിലൂടെ വീണ്ടും മോഹന്‍ലാലിനൊപ്പം മുണ്ടക്കല്‍ ശേഖരനായി നെപ്പോളിയന്‍ എത്തി. മലയാളികള്‍ക്ക് നെപ്പോളിയന്‍ വില്ലനാണെങ്കിലും, 90 കളില്‍ തമിഴ് സിനിമലോകത്തെ മുന്‍നിര നായകനായിരുന്നു അദ്ദേഹം.
15 വര്‍ഷത്തിന് ശേഷം ആ കമിതാക്കൾ വീണ്ടും കണ്ടുമുട്ടി!! ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് നടി
ഇപ്പോഴിതാ തന്റെ ഹീറോയിസം വീണ്ടെടുത്തിരിയ്ക്കുയാണ് നെപ്പോളിയന്‍. അതും തമിഴിലും മലയാളത്തിലുമൊന്നുമല്ല, അങ്ങ് ഹോളിവുഡില്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞു!! ഡെവിള്‍സ് നൈറ്റ്; ഡൗണ്‍ ഓഫ് ദ നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ നടന് സാധിച്ചില്ല. ഇത് നെപ്പോളിയന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. ക്രിസ്മസ് കപോണ്‍ എന്നാണ് ചിത്രത്തിന്റെ പേര്.

നെപ്പോളിയന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ ചിത്രം വന്നത്. ക്രിസ്മസ് കപോണിന്റെ നിര്‍മാതാവ് ടെല്‍ കെ ഗണേശന്‍ നെപ്പോളിയന്റെ സുഹൃത്താണ്. ഡാനിയല്‍ നൂഡ്‌സന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സ്‌പോട്‌സ് ഏജന്റ് ആയിട്ടാണ് നെപ്പോളിയന്‍ എത്തുന്നത്.


Click it and Unblock the Notifications











