ഇനി നീ അമ്പലപ്പറമ്പില്‍ ഉണ്ടാകില്ലെന്ന് കമന്റ്: വിദ്വഷ കമന്റിന് ചുട്ട മറുപടി നല്‍കി നിര്‍മല്‍ പാലാഴി

മലയാളികള്‍ക്ക് നന്നേ അറിയുന്ന താരമാണ് നിര്‍മല്‍ പാലാഴി. വര്‍ഷങ്ങളായി സ്റ്റേജ് ഷോകളിലൂടേയേും സിനിമകളിലൂടേയും മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിര്‍മല്‍ ഇവിടെയുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലും നിര്‍മല്‍ പാലാഴി സജീവമാണ്. കഴിഞ്ഞ ദിവസം മക്കളെ കുറിച്ചുള്ള കരുതലിനെ കുറിച്ചുള്ള നിര്‍മലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ നിര്‍മല്‍ പാലാഴി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ പോസ്റ്റിന് ലഭിച്ച വിദ്വേഷ കമന്റിന് നല്‍കിയ ചുട്ടമറുപടിയുടെ പേരിലാണ് നിര്‍മല്‍ കൈയ്യടി നേടുന്ന്ത്. വിദ്വേഷം നിറഞ്ഞ കമന്റിനായിരുന്നു നിര്‍മലിന്റെ മറുപടി. നേരത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നിര്‍മല്‍ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുനു വിവാദ കമന്റ്.

nirmal palazhi

മോനേ മതേതരാ അമ്പലപറമ്പില്‍ മിമിക്രി കാണിച്ച് വളര്‍ന്ന നിന്നെ എത്ര പള്ളിയില്‍ മിമിക്രി ഉണ്ടാക്കാന്‍ വിളിച്ചിട്ടുണ്ടെന്ന് പറയാമോ? ഒരിക്കല്‍ എന്റെ കൈകൊണ്ടും നിനക്ക് ഞാന്‍ പണം തന്നിട്ടുണ്ട്. ഇനി നീ മ്പലപറമ്പിലുണ്ടാകില്ല.എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി നിര്‍മല്‍ പാലാഴി എത്തുകയായിരുന്നു.

സുഹൃത്തേ അമ്പലത്തില്‍ വിളിച്ചിട്ട് ഭിക്ഷ തന്നത് അല്ലല്ലോ. ജോലി ചെയ്തിട്ട് അല്ലേ. അല്ലാതെ നിന്റെ വീട്ടില്‍ നിന്നും എടുത്ത് തന്നത് അല്ലല്ലോ. പിന്നെ അമ്പല പറമ്പില്‍ ഉണ്ടാവില്ല എന്നൊക്കെ പറയാന്‍ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാന്‍ ആയിട്ട് ഇങ്ങനത്തെ വിവരക്കേട് എഴുതി വിടല്ലേ സുഹൃത്തേ എന്നായിരുന്നു നിര്‍മല്‍ പാലാഴി നല്‍കിയ മറുപടി.നേരത്തെ തന്റെ കുറിപ്പിന് വസ്തുതാവിരുദ്ധമായ തലക്കെട്ട് നല്‍കിയ മാധ്യമത്തിനെതിരെ നിര്‍മല്‍ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു കമന്റ്.

കല്യാണം കഴിച്ചാലോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിച്ചു പോകുന്നു

Recommended Video

എന്താ ഒരു സ്നേഹമെന്ന് നോക്കിക്കേ..ബിഗ്‌ബോസ് താരങ്ങളുടെ വരവ് കണ്ടോ

എന്നെയും കുടുംബത്തെയും അപമാനിച്ചുള്ള പോസ്റ്റ് ഞാന്‍ പേജില്‍ ഇട്ടപ്പോള്‍ ശരിക്കും എല്ലാവരും കൂടെനിന്നു അവരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു ഞാന്‍ സൈബര്‍ല് പരാതിയും നല്‍കി. പിനീട് അവര്‍ വിളിച്ചു അവിടെ പുതിയതായി വന്ന ഒരാള്‍ക്ക് പറ്റിയ മിസ്റ്റേക്ക് ആണ് ദയവ് ചെയ്ത കേസ് പിന്‍വലിച്ചു പോസ്റ്റ് റിമൂവ് ചെയ്യുമോ എന്നും ചോദിച്ചു എനിക്ക് പറ്റിയില്ല എന്ന് പറയാനെ തോന്നിയുള്ളൂ.ഒരു പ്രശ്‌നം വന്നപ്പോള്‍ കട്ടക്ക് കൂടെ നിന്ന എല്ലാ പ്രിയ സഹോദരങ്ങള്‍ക്ക് ഒരായിരം നന്ദി എന്നായിരുന്നു നിര്‍മല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

Read more about: nirmal palazhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X