ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ! ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍; പരിഹാസത്തിന് നിര്‍മലിന്റെ മറുപടി

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് നിര്‍മല്‍ പാലാഴി. മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ കൈയ്യടി നേടി സിനിമാനടനായി വളര്‍ന്ന താരമാണ് നിര്‍മല്‍ പാലാഴി. ലോക്ക്ഡൗണ്‍ കാലത്ത് വെബ് സീരീസിലൂടേയും നിര്‍മല്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. നിര്‍മല്‍ പാലാഴി-ഹരീഷ് കണാരന്‍ കോമ്പിനേഷനില്‍ വന്ന വെബ് സീരീസ് വൈറലായിരുന്നു.

എന്തു ഭംഗി നിന്നെ കാണാന്‍...; മാളവികയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പാടും

സോഷ്യല്‍ മീഡിയയിലും നിര്‍മല്‍ സജീവമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും നിലപാടുകളുമെല്ലാം നിര്‍മല്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിര്‍മല്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തനിക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയാള്‍ക്ക് നിര്‍മല്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ പരിഹസിച്ചു കൊണ്ട് എത്തിയാള്‍ക്കാണ് നിര്‍മല്‍ മറുപടി നല്‍കിയിരിക്കുന്നത്.

 താരത്തിന്റെ മറുപടി

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ മറുപടി. തന്റെ തടിയില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്‌നവുമില്ല. പിന്നെ നിങ്ങള്‍ക്ക് എന്തിനാണ് പ്രശ്‌നം എന്നാണ് നിര്‍മ്മല്‍ പരിഹാസ കമന്റ് പങ്കുവച്ചു കൊണ്ട് ചോദിക്കുന്നത്. വിശദമായി വായിക്കാം.

ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ

'എന്റെ തടിയില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവര്‍ക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളര്‍ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നില്‍ക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ ''ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ'' ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

പിന്തുണയുമായി നിരവധി പേര്‍

പിന്നാലെ നിര്‍മലിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു. കോമഡി ഷോകളിലെ ബോഡി ഷെയ്മിംഗിനെ ചിലര്‍ കമന്റില്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും താന്‍ അത്തരം തമാശകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു നിര്‍മലിന്റെ മറുപടി. അതേസമയം താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് നിര്‍മല്‍ പാലാഴി.

Recommended Video

Mammootty looks dashing in this latest picture
കോമഡി ഷോയിലൂടെ

വര്‍ഷങ്ങളായി മലയാളികളുടെ മുന്നിലുള്ള താരമാണ് നിര്‍മല്‍ പാലാഴി. മിമിക്രി വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു. കോമഡി ഷോയിലൂടെ താരമായി മാറി. എന്താണ് ബാബ്വേട്ടാ എന്ന നിര്‍മലിന്റെ ചോദ്യം മലയാളികള്‍ ഇപ്പോഴും കൊണ്ടു നടക്കുന്ന ഒന്നാണ്. പിന്നീടാണ് താരം സിനിമയിലെത്തുന്നത്. പുത്തന്‍ പണത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സണ്‍ഡെ ഹോളിഡെ, ഫുക്രി, എന്റെ മെഴുതിരി അത്താഴങ്ങള്‍, ആഭാസം, ക്യാപ്റ്റന്‍, കക്ഷി അമ്മിണിപ്പിള്ള, എടക്കാട് ബറ്റാലിയണ്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബ്രദര്‍, ഐസ് ഒരതി എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.

ഞങ്ങള്‍ക്ക് പറയാനുള്ളത്

ഒരു വ്യക്തിയെ ശരീരത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു തരത്തിലും ന്യായീകരണമില്ലാത്തതാണ്. തടിയും മെലിയുന്നതുമൊന്നും ഒരാളുടെ കുറവോ കുറ്റമോ അല്ല. അതിനാല്‍ പുരോഗമന സമൂഹമെന്ന നിലയില്‍ ഇത്തരം പ്രവണതകളില്‍ നിന്നും നാം മാറി നടക്കേണ്ടത് അനിവാര്യതയാണ്.

Read more about: nirmal palazhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X