തടിയനായത് കൊണ്ട് ആ ചേട്ടന്മാര്‍ എന്റെ മാറിടത്തില്‍ പിടിക്കും! പരീക്ഷ ഹാളില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് നടന്‍
സിനിമാ ലോകത്തെ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആദ്യം പ്രതികരണവുമായി എത്തിയത് നടിമാരാണ്. അവര്‍ക്ക് പിന്നാലെ തങ്ങള്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് യുവനടന്മാരടക്കം രംഗത്ത് വരികയാണ്.
സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു യുവാവ് നല്‍കിയ പരാതി വലിയ വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ നടന്‍ പ്രശാന്ത് അലക്‌സാണ്ടറുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാവുകയാണ്. ചെറിയ പ്രായത്തില്‍ സീനിയറായ ചേട്ടന്മാരില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.
സുബിയ്ക്ക് അങ്ങനൊരു നിര്‍ബന്ധം ഉണ്ടായിരുന്നു! മകളുടെ സന്തോഷ ദിവസം ആഘോഷമാക്കി സുബിയുടെ കുടുംബം

സകൂളില്‍ വച്ച് തന്റെ ശരീരത്ത് പിടിച്ചോണ്ടിരുന്ന ചേട്ടന്മാര്‍ തനിക്കൊരു ട്രോമയാണ് ഉണ്ടാക്കി തന്നതെന്നും പ്രശാന്ത് പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റ് ചില ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.
'ചെറുപ്പത്തില്‍ ഞാന്‍ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് ചേട്ടന്മാരുടെ ഇടയിലാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാനിരുന്നത്. ഈ ചേട്ടന്മാരുടെ ഒരു തമാശ എന്നെ കാണുമ്പോള്‍ മാറില്‍ കയറി പിടിക്കുന്നതായിരുന്നു. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം.
ആദ്യം ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടില്‍ അമ്മാച്ചന്മാര്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നത് പോലെ ഇവര്‍ക്ക് എന്നോട് ഇത്രയും സ്‌നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോ എന്ന് ചിന്തിച്ചു. പിന്നെ വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാകുന്നത്.
അവരതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകാന്‍ എനിക്ക് പേടിയായി. ടീച്ചര്‍മാരോട് പരാതി പറഞ്ഞൂടേ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. ഞാന്‍ ടീച്ചര്‍മാരുടെ മുറിയുടെ അടുത്ത് വരെ പോകുകയും ചെയ്യുമായിരുന്നു. പക്ഷേ ഇത് ഞാന്‍ പറഞ്ഞാല്‍ ടീച്ചര്‍മാര്‍ അവരോടിത് ചോദിക്കും.

അതിന്റെ പേരില്‍ വീണ്ടും അവരെന്നെ എന്തെങ്കിലും ചെയ്താലോ എനനൊരു പേടിയുണ്ടായിരുന്നു. സ്‌കൂളിലും ക്ലാസിലും മാത്രമല്ലേ ടീച്ചര്‍മാര്‍ക്ക് എന്നെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. പുറത്തിറങ്ങിയാല്‍ അങ്ങനെയാവില്ലല്ലോ എന്ന് കരുതി.
അവര്‍ ശരീരത്ത് പിടിക്കുമ്പോള്‍ വിടു, ചേട്ടാ എന്നൊക്കെ പറഞ്ഞ് ഞാന്‍ സഹിക്കും. പക്ഷേ ഇതെനിക്ക് ഒരു ട്രോമ തന്നു. അതിനെ അതിജീവിക്കുനനതിന്റെ ഭാഗമായിട്ടാവും ഞാന്‍ ചിലപ്പോള്‍ ഒരു സീനിയറെ തല്ലിയിട്ടുണ്ട്. അവര്‍ക്കെതിരെ ഒരു ഗ്യാങ്ങിനെ തന്നെ ഞാന്‍ ഉണ്ടാക്കിയെടുത്തു. ദുര്‍ബലനല്ലെന്ന് കാണിക്കാന്‍ ശ്രമിച്ചാണ് ഞാന്‍ സ്‌കൂളിലെ ലീഡറായത്.
ഞാന്‍ ലീഡറായതിന് ശേഷം ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോന്ന് ഞാന്‍ നോക്കിയിട്ടില്ല. എന്റെ അനുഭവമാണ് ഞാന്‍ പറഞ്ഞതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications