ചിരികള്‍, ആശയങ്ങള്‍, കഥകള്‍, വിശ്വാസം... ഒരു വര്‍ഷം; സച്ചിയെ ഓര്‍ത്ത് പൃഥ്വിരാജ്
സച്ചിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്. സച്ചിയെന്ന സംവിധായകനെ മലയാള സിനിമാപ്രേമികള്‍ അടുത്തറിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇഷ്ടപ്പെട്ടൊരു നാടകത്തിന് അപ്രതീക്ഷിതമായി തിരശ്ശീല വീണത് പോലെ നിശ്ചലരായി നോക്കി നില്‍ക്കാനെ മലയാളികള്‍ക്ക് കഴിഞ്ഞുള്ളൂ. അയ്യപ്പനും കോശിയും സൂപ്പര്‍ഹിറ്റ് സമ്മാനിച്ച് അധികം കഴിഞ്ഞിരുന്നില്ല സച്ചി യാത്രയാകുമ്പോള്‍. വലിയ സിനിമകളും കഥകളും ആ മനസിലുണ്ടായിരുന്നു. അവയെ എല്ലാം അനാഥമാക്കിയാണ് സച്ചി പോയത്.
സച്ചിയുടെ ഓര്‍മ്മയില്‍ നെഞ്ചുരുകി നടന്‍ പൃഥ്വിരാജ്. തന്റെ ആത്മസുഹൃത്തിന്റെ വേര്‍പാട് ദിവസം ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് തന്നെ തന്റെ ഹൃദയവേദന പങ്കുവെക്കുന്നുണ്ട് പൃഥ്വിരാജ്. ചിരി, ആശയങ്ങള്‍, വിശ്വസാം, സച്ചി. ഒരു വര്‍ഷം എന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സച്ചിയോടൊപ്പമുള്ളൊരു ലൊക്കേഷന്‍ ചിത്രവും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.

വളരെയധികം ആത്മബന്ധം കാത്തുസൂക്ഷിച്ചവരായിരുന്നു സച്ചിയും പൃഥ്യിരാജും. സച്ചിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പോയി എന്ന ഒറ്റവാക്കില്‍ തന്റെ ഉള്ളിലെ തിരയിളക്കം വിളിച്ച് പറഞ്ഞിരുന്നു പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തില്‍ കോശിയായി നിറഞ്ഞാടിയത് പൃഥ്വിരാജായിരുന്നു. അതിനും തൊട്ട് മുമ്പ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സച്ചിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിലും പൃഥ്വിയുണ്ടായിരുന്നു.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍
Recommended Video
തിരക്കഥാകൃത്തായി സച്ചി കടന്ന് വന്നതും പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. ചോക്ലേറ്റ് ആയിരുന്നു ആ സിനിമ. അന്ന് കൂട്ടിന് സേതുവുമുണ്ടായിരുന്നു. പിന്നീട് റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, എന്നീ ചിത്രങ്ങളിലും പൃഥ്വിരാജുണ്ടായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജായിരുന്നു നായകന്‍. ഇരുവരും വീണ്ടുമൊരു ചിത്രത്തിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സച്ചിയുടെ മരണം.


Click it and Unblock the Notifications