For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയ്ൻ വരുന്നതും കാത്ത് മുതിർന്ന സംവിധായകൻ രണ്ടു മണിക്കൂർ കാത്തുനിന്നെന്ന് പോസ്റ്റ്; മറുപടിയുമായി താരം

  |

  യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയ്ൻ നിഗം. മലയാളത്തിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാല താരമായിട്ടായിരുന്നു ഷെയ്ൻ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്.

  2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. അവിടെ നിന്ന് അങ്ങോട്ട് നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഷെയ്ൻ മലയാള സിനിമാ പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു.

  Also Read: ടൊവിനോ കരഞ്ഞത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട മൊമെൻ്റായി മാറി; നടൻ്റെ കരച്ചിലിനെ പറ്റി കുറിപ്പ് വൈറൽ

  അതേസമയം, മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതിനിടെ താരം പല വിവാദങ്ങളിലും പെട്ടിരുന്നു. മലയാള സിനിമാ ലോകം ആകെ ചർച്ച ചെയ്ത മുടി മുറിക്കൽ വിവാദം ഉൾപ്പെടെ ചെറുതും വലുതുമായ പലതും നടന്റെ പേരിലുണ്ടായി. അതിനിടെ തന്റെ പെരുമാറ്റത്തിന്റെ പേരിലും താരം വിമർശനം നേരിട്ടിരുന്നു.

  അതുപോലെ കഴിഞ്ഞ ദിവസം താരത്തിന് നേരെ ഉയർന്നു വന്ന ഒരു ആരോപണവും അതിന് ഷെയ്ൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഷെയ്‌ന്റെ പുതിയ ചിത്രമായ ബർമുഡയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം വിമൺസ് കോളേജിൽ നടന്ന പരിപാടിയിൽ ഷെയ്ൻ നിഗം വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളിൽ സംവിധായകൻ രാജീവ് കുമാർ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്ക് പൊരിവെയിലത്ത് കാത്ത് നിൽക്കേണ്ടി വന്നുവെന്നായിരുന്നു ആരോപണം.

  Also Read: ഷോയ്ക്ക് ലവ് ട്രാക്ക് ആവശ്യമായിരുന്നു, റോബിൻ പുറത്തായ ശേഷം പല രഹസ്യതന്ത്രങ്ങളും നടന്നിട്ടുണ്ട്: ബ്ലെസ്ലി

  'അങ്ങേയറ്റം ആദരവ് അർഹിക്കുന്ന ഒരു സീനിയർ സംവിധായകനെയൊക്കെ മനപൂർവം ഇങ്ങനെ നോക്കുകുത്തിയെ പോലെ നിർത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ ഇന്നത്തെ പിളേളർക്കും ഷെയ്നും ഒക്കെ അദ്ദേഹത്തെ വേണ്ടത്ര പരിചയമില്ലായിരിക്കാം. എന്നാൽ നമ്മുടെയൊക്കെ അച്ഛനോടോ വീട്ടിലെ മുതിർന്ന ആൾക്കാരോടോ ചോദിച്ചാൽ അവർ പറഞ്ഞു തരും "രാജീവ്കുമാർ സർ ആരാണെന്ന്'.

  'എന്തിനേറെ പറയുന്നു.. കലാഭവൻ അബിക്ക് പോലും അദ്ദേഹത്തിന്റെ ഗുരു തുല്യനായ ആളായിരിക്കും ടി കെ രാജീവ് കുമാർ സർ. എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ൻ എപ്പോഴും കൈക്കൊള്ളുന്നത്. ഒരു നടൻ എന്ന നിലയിൽ ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ.' എന്നായിരുന്നു പോസ്റ്റിൽ. ഇതിനൊപ്പം മുടി മുറിച്ച സംഭവവും റിവ്യൂ ഇടുന്നതിനെതിരെ ഷെയ്ൻ അടുത്തിടെ നടത്തിയ പരാമർശവും ചൂണ്ടിക്കാട്ടിയിരുന്നു. 'മനുഷ്യന് തിരിച്ചറിവുകൾ നല്ലതാണ്, അങ്ങനെ തന്നെ സംഭവിക്കട്ടെ.' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.

  Also Read: 'ആരുമില്ലാതിരുന്ന സമയത്ത് എനിക്ക് സുഹൃത്തായി വന്നവനാണ് സണ്ണി വെയ്ൻ, നസ്രിയ വന്നാൽ വേറൊരു വൈബാണ്'; ദുൽഖർ

  ഇതിന് വൈകി എത്തിയതിന്റെ കാരണം അവർക്കെല്ലാം അറിയാം എന്താണ് നിങ്ങളുടെ പ്രശ്‌നം എന്നായിരുന്നു ഷെയ്‌നിന്റെ മറുപടി. 'മനപ്പൂർവം വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് താങ്കൾ പോസ്റ്റിൽ പറയുന്നത് എന്തിന്റെ ആടിസ്ഥാനത്തിലാണ്? വൈകി എത്തിയത് എന്തുകൊണ്ട് എന്നത് എനിക്കും അറിയാം രാജീവ് സാറിനും അറിയാം. എന്താണ് താങ്കളുടെ പ്രശ്നം?' പോസ്റ്റിന് കമന്റ് ചെയ്തു കൊണ്ട് ഷെയ്ൻ ചോദിച്ചു. ഷെയ്‌നെ പിന്തുണച്ച് നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്യുന്നുണ്ട്.

  Read more about: shane nigam
  English summary
  Actor Shane Nigam's response to a Facebook post against him goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X