twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ എല്ലാവരും വിളിച്ചിരുന്നത് 'പാവങ്ങളുടെ മമ്മൂട്ടി' എന്നായിരുന്നു; മനസ് തുറന്ന് സിദ്ധീഖ്

    |

    വര്‍ഷങ്ങളായി മലയാള സിനിമയിലെ നിര്‍ണായക ഘടകമാണ് സിദ്ധീഖ് എന്ന നടന്‍. നായകനായും സഹനടനായും വില്ലനായുമെല്ലാം സിദ്ധീഖ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യകാലത്ത് കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ സിദ്ധീഖ് പിന്നീട് സീരിയസ് കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമൊക്കെ അനായാസം ചെയ്ത് കയ്യടി നേടുകയാണ്. ഇന്നത്തെ താരങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും സിദ്ധീഖ് മനസ് തുറക്കുകയാണ് ഇപ്പോള്‍.

    ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധീഖ് മനസ് തുറന്നത്. ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ ഈസിനെസോടുകൂടിയാണ് അഭിനയിക്കുന്നത് എന്നാണ് സിദ്ധീഖ് പറയുന്നത്. ഇപ്പോഴുള്ള പിള്ളേര്‍ എന്തു ഈസിയായിട്ടാണ് അഭിനയിക്കുന്നതെന്ന് സിദ്ധീഖ് ചോദിക്കുന്നു. പാര്‍വതി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളെ പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു സിദ്ധീഖ്.

    Siddique

    'ഇപ്പോഴുള്ള പിള്ളേര്‍ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുല്‍ഖര്‍ അഭിനയിക്കുന്നത്. 'ഉയരെ' എന്ന സിനിമയൊക്കെ ചെയ്യുമ്പോള്‍ പാര്‍വതി എത്ര ഈസിയായിട്ടാണ് അഭിനയിച്ചിട്ട് പോകുന്നത്' സിദ്ധീഖ് പറയുന്നു. തന്റെ തുടക്കകാലത്തുണ്ടായിരുന്ന അഭിനയ രീതിയെ കുറിച്ചും സിദ്ധീഖ് മനസ് തുറന്നു.

    തന്നെ എല്ലാവരും അന്ന് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്നും സിദ്ധീഖ് ഓര്‍ക്കുന്നുണ്ട്. 'എന്നെ പണ്ട് 'പാവങ്ങളുടെ മമ്മൂട്ടി' എന്നായിരുന്നു എല്ലാരും വിളിക്കുന്നത്. അതിന് കാരണമുണ്ട്. ഞാന്‍ മമ്മുക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാന്‍ ശ്രമിച്ചത്'. പക്ഷേ ഇപ്പോഴത്തെ തലമുറ ആരെയും അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നാണ് സിദ്ധീഖ് പറയുന്നത്.

    കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ

    ഇന്നത്തെ താരങ്ങള്‍ക്ക് അവരുടേതായ സ്‌റ്റൈല്‍ ഉണ്ട്. ഇവിടുത്തെ എല്ലാ പുതുമുഖ താരങ്ങളെ എടുത്താലും അവരെല്ലാം അവരുടെ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണെന്നും സിദ്ധീഖ് അഭിപ്രായപ്പെട്ടു. വരത്തനില്‍ അഭിനയിച്ച ഫഹദ് തന്നെയാണോ 'ഞാന്‍ പ്രകാശന്‍' ചെയ്യുമ്പോള്‍ എന്ന് ഞാന്‍ തന്നെ ഞെട്ടിപ്പോകും. ഇവര്‍ക്കിത് എങ്ങനെ സാധിക്കുന്നു എന്ന് കരുതുമെന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു.

    Recommended Video

    Drishyam 2: The Resumption | Movie Review | FilmiBeat Malayalam

    1985 മുതല്‍ മലയാളസിനിമയില്‍ സിദ്ധീഖ് ഉണ്ട്. ആ നേരം അല്‍്പം ദൂരം ആയിരുന്നു ആദ്യ സിനിമ. പിന്നീടിങ്ങോട്ട് പലതരത്തിലുള്ള വേഷങ്ങള്‍ ചെയ്തു. കാലത്തിനൊത്ത് മാറാനും സിദ്ധീഖിലെ നടന് സാധിച്ചിട്ടുണ്ട്. കോമഡിയും നെഗറ്റീവ് റോളും സീരിയസ് കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന നടനാണ് സിദ്ധീഖ്. ദൃശ്യം 2 ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മരക്കാര്‍, അനുഗ്രഹീതന്‍ ആന്റണി, മോഹന്‍കുമാര്‍ ഫാന്‍സ്, ആറാട്ട് തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

    Read more about: siddique mammootty
    English summary
    Actor Siddique Reveals He Was Once Called As The Mammootty of Poor People, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X