For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിക്കുന്നില്ലേ....? എന്ന ചോദ്യം അധികം നേരിടേണ്ടി വന്നിട്ടില്ല', ഉണ്ണി മുകുന്ദൻ

  |

  മലയാള സിനിമയിലെ മല്ലുസിങും മസിലളിയനുമെല്ലാമാണ് ഉണ്ണി മുകുന്ദൻ. ശരീര സംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കുന്ന മലയാള സിനിമാ താരങ്ങളില്‍ ഒരാൾകൂടിയാണ് ഉണ്ണി മുകുന്ദന്‍. ചിട്ടയായ വ്യായാമം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭക്ഷണം പോലും അതിനനുസരിച്ച് ക്രമീകരിച്ചാണ് ഉണ്ണി ശരീര സംരക്ഷണം നടത്തുന്നത്.

  Also Read: 'അത്തരം കാര്യങ്ങൾ ആരും ചോദിക്കാറില്ല, സന്മനസ് കാണിക്കാറുണ്ട്'-മഞ്ജു വാര്യർ

  മുപ്പത്തിമൂന്ന് വയസ് പിന്നിട്ട താരത്തിന് ഒട്ടനവധി ആരാധകരുമുണ്ട്. ഉണ്ണി മുകുന്ദന്റെ ശരീര സംരക്ഷണ രീതികളാണ് പലരെയും ആരാധകരാക്കി മാറ്റിയത്. സിനിമാ ജീവിതം പത്ത് വർഷം പിന്നിടുമ്പോൾ ​ഗായകനായും നിർമാതാവായും നടനായും ഉണ്ണി പ്രശസ്തനാണ്. ഇതിനോടകം നിരവധി സിനിമാ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദൻ.

  Also Read: 'തുമ്പപ്പൂ'വിന് തിരക്കഥ ഒരുക്കുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ 'സോഫി'

  2011ൽ പുറത്തിറങ്ങിയ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് അതേവർഷം തന്നെ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ഉണ്ണി മുകുന്ദൻ എത്തി. ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത സിനിമയിൽ ഷാജഹാൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ശേഷം ത്മസമയം ഒരു പെൺകുട്ടി, മല്ലുസിങ് തുടങ്ങിയ ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ അഭിനയിച്ചു. മല്ലുസിങിലെ ഉണ്ണി മുകുന്ദന്റെ അഭിനയം അദ്ദേഹത്തിന് മലയാള സിനിമയിൽ വലിയൊരു ബ്രേക്ക് നൽകി. സിനിമയുടെ ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങൾ ഉണ്ണിയേ തേടി എത്തി തുടങ്ങി. ഹർവിന്ദർ സിങ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിച്ചത്.

  'അത്തരം കാര്യങ്ങൾ ആരും ചോദിക്കാറില്ല, സന്മനസ് കാണിക്കാറുണ്ട്'-മഞ്ജു വാര്യർ

  തീവ്രം, വിക്രമാദിത്യൻ, ഏഴാം സൂര്യൻ, രാജാധിരാജ, ഒരു മുറൈ വന്ത പാർത്തായ, ഭാ​ഗമതി, മിഖായേൽ തുടങ്ങിയ സിനിമകളുടെയും ഭാ​ഗമായി ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലെത്തി. ഒക്ടോബർ ഏഴിന് ഉണ്ണി മുകുന്ദൻ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സിനിമ ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്. ബോളിവുഡ് സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ഇപ്പോൾ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇന്ത്യാ ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വിശേഷങ്ങളെല്ലാം ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.

  'തുമ്പപ്പൂ'വിന് തിരക്കഥ ഒരുക്കുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ 'സോഫി'

  ഭ്രമം എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്നും പൊലീസ് കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇതുവരം കരിയറിൽ ചെയ്യാത്ത പൊലീസ് വേഷമാണ് ഭ്രമത്തിലേത് എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. കല്യാണം കഴിക്കുന്നില്ലേയെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നോട് ഇന്നേവരെ നേരിട്ട് കാണുമ്പോൾ ആരും ചോദിച്ചിട്ടില്ലെന്നും അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് ഇത്തരം ചോദ്യങ്ങൾ കേൾക്കാറുള്ളതെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. പൃഥ്വിരാജ് എന്ന മനുഷ്യനോട് എന്നും ആരോ​ഗ്യപരമായ അസൂയയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾ പ്രചോദനമാകാറുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

  'പൃഥ്വിരാജിന് മാത്രം മനസിലായാൽ മതിയോ...? അതാണോ ഉദ്ദേശിക്കുന്നത്..?', അനുശ്രീയോട് ആരാധകർ

  Recommended Video

  ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകരുടെ സമ്മാനം

  മാമാങ്കമാണ് ഏറ്റവും അവസാനമായി റിലീസിനെത്തിയ ഉണ്ണി മുകുന്ദൻ സിനിമ. 12ത് മാൻ, മേപ്പടിയാൻ എന്നിവയാണ് ഭ്രമത്തിന് പുറമെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾ. 12ത് മാനിൽ മോഹൻലാലിനൊപ്പമാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് സിനമയുടെ ചിത്രീകരണം അവസാനിച്ചത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേപ്പടിയാനിലൂടെ ുണ്ണി മുകുന്ദൻ ഇപ്പോൾ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ്. സിനിമയിലെ നായകനും ഉണ്ണി തന്നെയാണ്. ചിത്രത്തിന് വേണ്ടി ഉണ്ണി ശരീരഭാരം ഉയര്‍ത്തിയത് 93 കിലോയായിരുന്നു. ശേഷം പഴയ സ്ഥിതിയിലേക്ക് ശരീരം എത്തിച്ചതിന്റെ വർക്കൗട്ട് വീഡിയോയും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു.

  ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  English summary
  actor Unni Mukundan Replyed to Marriage, upcoming movies related Questions, video trending now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X