For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തുമ്പപ്പൂ'വിന് തിരക്കഥ ഒരുക്കുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ 'സോഫി'

  |

  മഴവിൽ മനോരമയിൽ ഉടൻ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ സീരിയലാണ് തുമ്പപ്പൂ. ഒക്ടോബർ 18 മുതൽ സീരിയലിന്റെ സംപ്രേഷണം ആരംഭിക്കും. മൃദുല വിജയ് ആണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. വീണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മൃദുല അവതരിപ്പിക്കാൻ പോകുന്നത്. പുതിയ സീരിയലിന്റെ വിശേഷങ്ങളും കഥാപാത്രത്തിന്റെ പേരുമെല്ലാം നേരത്തെ ആരാധകരുമായി മൃദുല പങ്കുവെച്ചിരുന്നു.

  Also Read: 'പൃഥ്വിരാജിന് മാത്രം മനസിലായാൽ മതിയോ...? അതാണോ ഉദ്ദേശിക്കുന്നത്..?', അനുശ്രീയോട് ആരാധകർ

  തുമ്പപ്പൂവിന് തിരക്കഥ ഒരുക്കുന്നത് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ സം​ഗീത മോഹനാണ്. ഏറെക്കാലം സീരിയൽ അഭിനയരം​ഗത്ത് സജീവമായിരുന്ന സം​ഗീത മോഹൻ ഇപ്പോൾ ക്യാമറയ്ക്ക് മുമ്പിലല്ല പിന്നിലാണ് സജീവമായി പ്രവർത്തിക്കുന്നത്. തുമ്പപ്പൂവിന്റെയും സം​ഗീത മോഹന്റേയും കൂടുതൽ വിശേ​ഷങ്ങൾ വായിക്കാം.

  Also Read: ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  മിനി സ്‌ക്രീൻ പ്രേഷകർക്ക് ആസ്വദിക്കാൻ പുതിയ ഒരു പരമ്പര കൂടി വരാൻ പോവുകയാണ് മഴവിൽ മനോരമയിലൂടെ. വീണയുടേയും പ്രകാശന്റെയും പ്രണയ കഥയാണ് സീരിയലിന്റെ ഇതിവൃത്തം. അണിഞ്ഞൊരുങ്ങാന്‍ ഒരു താല്‍പര്യവുമില്ലാത്ത വീണയുടേയും തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്കളങ്കമായ പ്രണയകഥ കാണാൻ എല്ലാവർക്കും കാത്തിരിക്കാം. പ്രണയിക്കുന്നവരും പ്രണയം ഇഷ്ടപ്പെടുന്നവരും ഈ കഥയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണെന്നാണ് സീരിയലിന് പിന്നണിയിൽ ഉള്ളവർ വിശ്വസിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മൃദുല നായികയാകുന്ന സീരിയൽ കൂടിയാണ് തുമ്പപ്പൂ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസിയിലെ നായികായായും മുമ്പ് മൃദുല അഭിനയിച്ചിട്ടുണ്ട്. മുത്തുമണി എന്നായിരുന്നു താരം അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ പേര്.

  'പൃഥ്വിരാജിന് മാത്രം മനസിലായാൽ മതിയോ...? അതാണോ ഉദ്ദേശിക്കുന്നത്..?', അനുശ്രീയോട് ആരാധകർ

  സീരിയൽ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് സം​ഗീത മോഹൻ. ഡിഡി മലയാളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സൗമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് സം​ഗീത മോഹനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. ജ്വാലയായ് എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് സം​ഗീത ഇപ്പോഴും അറിയപ്പെടുന്നത്. നടി, തിരക്കഥാകൃത്ത് എന്നതിന് പുറമെ ടെലിവിഷൻ ഷോകളിലെ അവതാരികയായും സം​ഗീത മോഹൻ എത്തിയിട്ടുണ്ട്. ഹലോ കുട്ടിച്ചാത്തൻ, വിശുദ്ധ തോമാസ്ലീഹാ, സ്പർശം, ചേച്ചിയമ്മ, മോഹനം, സ്നേഹത്തൂവൽ എന്നിവയാണ് സം​ഗീത അഭിനയിച്ച പ്രധാന സീരിയലുകൾ.

  ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  'മഴവില്‍ മനോരമയില്‍ പുതിയായി ആരംഭിക്കുന്ന തുമ്പപ്പൂവെന്ന പരമ്പരയില്‍ രണ്ട് സ്ത്രീകളുടെ അക്ഷരങ്ങളുണ്ട്. ശര്‍മ്മിള വി ശര്‍മ്മയാണ് തുമ്പപ്പൂവിന്റെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഞാനാണ്' തുമ്പപ്പൂവിനെ കുറിച്ച് സംഗീത മോഹന്‍ പറയുന്നു. ഞങ്ങള്‍ സ്ത്രീകള്‍ പറയുന്ന ഈ കഥയ്‌ക്കൊപ്പം നിങ്ങളും ഉണ്ടാവില്ലേയെന്നും പിന്തുണ ആവശ്യമാണെന്നും സംഗീത പറഞ്ഞു. പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലാണ്. പ്രമോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സം​ഗീതയ്ക്കും തുമ്പപ്പൂ ടീമിനും ആശംസകൾ നേർന്നു. കൂടാതെ നിരവധി അഭ്യർഥനകളും മുമ്പോട്ട് വെച്ചിട്ടുണ്ട് മിനി സ്ക്രീൻ പ്രേക്ഷകർ. മൃദുലയെ കരച്ചിൽ കഥാപാത്രം നൽകി ഇല്ലാതാക്കരുതെന്നും അവിഹിതം ഇല്ലാത്ത കഥായായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്. അക്കൂട്ടത്തിൽ സീരിയൽ വലിച്ച് നീട്ടരുത് എന്ന് ആവശ്യപ്പെട്ടവരുമുണ്ട്. ഈ പരമ്പരയില്‍ സംഗീത അഭിനയിക്കുന്നുണ്ടോയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. ആത്മസഖിയെപ്പോലെ തന്നെയാവുമോ ഈ പരമ്പരയെന്നായിരുന്നു ചിലരുടെ ചോദ്യം.

  Recommended Video

  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam

  'ശരിക്കും ബോൾഡായ ഒരു കഥാപാത്രമാണ് വീണ. അണിഞ്ഞൊരുങ്ങി നടക്കാൻ അവൾക്കൊട്ടും താൽപര്യമില്ല. അതായിരുന്നു നമ്മുടെ മുന്നിലെ ചലഞ്ചും. തീരെ ഒരുങ്ങാനും പാടില്ല എന്നാൽ ഭംഗിയായിരിക്കുകയും വേണം. മുമ്പ് കൃഷ്ണതുളസിലെ മുത്തുമണിയായപ്പോൾ, അതൊരു നാടൻപെൺകുട്ടി ആയിരുന്നത് കാരണം വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു' മൃദുല പറഞ്ഞു. തുമ്പപ്പൂവിന്റെ ഭാ​ഗമാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ സീരിയലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എന്നും ആരാധകരുമായി മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. സിനിമകളിലൂടെ അഭിനയം ആരംഭിക്കുകയും പിന്നീട് സീരിയലിൽ ശോഭിക്കുകയും ചെയ്ത നടിയാണ് മൃദുല. അടുത്തിടെയാണ് താരം വിവാഹിതയായത്. നടനും മെന്റലിസ്റ്റുമെല്ലാമായ യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്.

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  English summary
  serial actress sangeetha mohan open up about her new serial thumbapoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X