For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൃഥ്വിരാജിന് മാത്രം മനസിലായാൽ മതിയോ...? അതാണോ ഉദ്ദേശിക്കുന്നത്..?', അനുശ്രീയോട് ആരാധകർ

  |

  മലയാള സിനിമയിൽ സജീവമായ അഭിനേത്രിയാണ് അനുശ്രീ. 2012ൽ റിലീസിനെത്തിയ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ നായികയായിട്ടാണ് അനുശ്രീയുടെ സിനിമാപ്രവേശനം. ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയയായ നടിയായി പിന്നീട് മാറി.

  Also Read: ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ അനുശ്രീയായിരിക്കുമെന്നത് തീർച്ചയാണ്. വീട്ടിൽ തന്നെ ഇരിക്കുന്നതുകൊണ്ടുള്ള ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇതിനിടയിൽ ചില മേക്കോവറുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു അനുശ്രീ.

  Also Read: 'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലേക്ക് കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിന് വേണ്ടി അനുശ്രീയെ തെരഞ്ഞെടുത്തത്. അതുകൂടാതെ വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി. മൈ സാന്റയാണ് അവസാനമായി റിലീസ് ചെയ്ത അനുശ്രീ ചിത്രം.

  ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുള്ള അനുശ്രീ കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൈയ്യൊടിഞ്ഞോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടുകൊണ്ട് നിൽക്കുന്ന ചിത്രമാണ് അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'മുറുകെ പിടിക്കുന്നു .... ശരിയെന്ന് തോന്നുന്നു .... കൈകോർത്തു.... താര' എന്ന ക്യാപ്ഷനും ഫോട്ടോയ്ക്ക് അനുശ്രീ നൽകിയിരുന്നു. അനുശ്രീയുടേതായി പ്രഖ്യാപിച്ചിട്ടുള്ള താര എന്ന ഏറ്റവും പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതായിരിക്കണം ഫോട്ടോ.

  കൈ ഒടിഞ്ഞ് നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ എന്തുപറ്റി എന്ന് അന്വേഷിച്ച് എത്തുന്നവരുടെ ബഹളമാണ്. പലരും ക്യാപ്ഷൻ വായിക്കാതെ 'വേ​ഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർഥിക്കാം' എന്ന തരത്തിലും കമന്റുകൾ കുറിച്ചു. 'എങ്ങനെ അപകടം സംഭവിച്ചു'വെന്നായിരുന്നു മറ്റ് ചിലർ കമന്റുകളിലൂടെ തിരക്കിയത്. ഇതിനെല്ലാം പുറമെ ചിലർ ക്യാപ്ഷൻ വായിച്ചിട്ട് ഒന്നും മനസിലാക്കാൻ സാധിക്കാത്തതിനാൽ അനുശ്രീയെ ട്രോളിയും കമന്റുകൾ കുറിച്ചിട്ടുണ്ട്. 'ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാൽ മതിയോ?' എന്നായിരുന്നു ആ കമന്റ്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ വന്നപ്പോൾ ചിലർ രോഷാകുലരായും കമന്റുകൾ‍ കുറിച്ചിട്ടുണ്ട്.

  അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമയാണ് താര. ദേശ്വിൻ പ്രേം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. താരയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ നടൻ ഫഹദ് ഫാസിലും സുരഭി ലക്ഷ്മിയും സംവിധായകൻ ദിലീഷ് പോത്തനും ചേർന്ന് സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. സമീർ മൂവീസ് ബാനറിൽ അന്‍റോണിയോ മോഷൻ പിക്‌ചേഴ്‌സിന്‍റേയും ഡൗൺ ടൗൺ പ്രൊഡക്ഷൻസിന്‍റേയും സഹകരണത്തോടെ സമർ പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര് സിത്താര എന്നാണ്.

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 12ത്ത് മാനിലും അനുശ്രീ അഭിനയിച്ചിരുന്നു. 12ത്ത് മാൻ ഷൂട്ടിങ് പൂർത്തിയായതിനാലാണ് അനുശ്രീ താരയുടെ ഭാ​ഗമായത്. ഒപ്പം കഴിഞ്ഞപ്പോഴും കൈയ്യൊടിഞ്ഞിരുന്നു... 12ത്ത് മാനിലും ഇത് തന്നെയോ അവസ്ഥയെന്ന് ചോദിച്ചുകൊണ്ടും അനുശ്രീയുടെ ചിത്രത്തിന് താഴെ കമന്റുകൾ ഉണ്ടായിരുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ് 12ത്ത് മാൻ. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കെ.ആര്‍ കൃഷ്‍ണകുമാറാണ്. ഒടിടി റിലീസായിരുന്ന ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ കൂടിയായിരുന്നു 12ത്ത് മാൻ. അനുശ്രീക്ക് പുറമെ ഉണ്ണി മുകുന്ദന്‍, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

  'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  English summary
  malayalam actress anusree latest photo viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X