For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  |

  ബി​ഗ് ബോസിലൂടെ മലയാളിക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് താരം മാത്രമല്ല യുട്യൂബര്‍, മോഡല്‍ എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ് തുടങ്ങിയ നിലകളില്‍ സോഷ്യൽമീഡിയയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. മോഡലിങ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയതാണ് ബഷീർ. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി.

  Also Read: 'ഞാനും കരഞ്ഞുപോയി, പലരേയും ആ രം​ഗം സ്പർശിച്ചു'-ജയസൂര്യ

  ബഷീറിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ആരാധകർക്ക് മനപാഠമാണ്. പിറന്നാളായാലും യാത്രയായാലും എല്ലാം ബഷീറിന്റെ ആ​ഘോഷങ്ങൾ തന്നെ പിന്തുടരുന്ന ആരാധകർക്കൊപ്പമാണ്. അടുത്തിടെ ഭാര്യമാർക്കും മകൾക്കുമൊപ്പം ബഷീർ പിറന്നാൾ ആഘോഷമായി കൊണ്ടാടിയിരുന്നു.

  Also Read: 'ഒരു പൂ ചോദിച്ചു... ഞാൻ പൂക്കാലം കൊടുത്തു, അയാൾ എരന്ന് വാങ്ങിയതാണ്'- സന്തോഷ് പണ്ഡിറ്റ്

  പിറന്നാൾ ദിനത്തിൽ തന്റെ വീട്ടിലേക്ക് വരാൻ പോകുന്ന പുതിയ അതിഥിയെ കുറിച്ചുള്ള വിശേഷങ്ങൾ ബഷീർ പങ്കുവെച്ചിരുന്നു. ഥാർ എന്ന പുതിയ വാഹനം ബഷീർ സ്വന്തമാക്കിയെന്നതാണ് ആ സന്തോഷ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഥാർ ബഷീർ സ്വന്തമാക്കിയത്. എന്നാൽ താൻ ആ​ഗ്രഹിച്ച നമ്പർ ലഭിക്കാതിരുന്നതിനാൽ രണ്ട് മാസമായി വാഹനം ഷോറൂമിൽ നിന്ന് ഇറക്കിയിരുന്നില്ല. ഇപ്പോൾ ആ​ഗ്രഹിച്ച നമ്പർ ലേലത്തിൽ വാങ്ങാൻ സാധിച്ചതിന്റെ സന്തോഷം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബഷീർ ബഷി. തന്റെ പുതിയ വണ്ടി മഹീന്ദ്ര ഥാറിന് ഫാൻസി നമ്പർ വേണമെന്നത് വലിയ ആ​ഗ്രഹമായിരുന്നുവെന്ന് നേരത്തെ ബഷീർ പറഞ്ഞിട്ടുണ്ട്. തന്റെ എല്ലാ വണ്ടികളുടെയും ഫാൻസി നമ്പർ 1234 ആണ് അതുകൊണ്ടുതന്നെ തന്റെ പുതിയ വണ്ടിക്കും അത് തന്നെ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് നേടിയെടുക്കാൻ‍ സാധിച്ചപ്പോൾ ആ സന്തോഷം എല്ലാവരുമായി പങ്കുവെക്കണമെന്ന് ആ​ഗ്രഹിച്ചതിനാലാണ് വീഡിയോ ചെയ്തതെന്നും ബഷീർ പറയുന്നു.

  'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  'എന്റെ വണ്ടികളുടെയെല്ലാം നമ്പർ ഇത് ആണ്. മൊബൈൽ നമ്പറിന്റെ അവസാനവും ഇത് തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് തന്നെ കിട്ടണം എന്ന നിർബന്ധവും ആഗ്രഹവും എനിക്കുണ്ടായിരുന്നു. അത് ശരിക്കും എന്റെ ഐഡിന്റിറ്റി ആയിട്ടുണ്ട്. എത്ര വില കൊടുത്താലും ഞാൻ അത് നേടിയെടുക്കും. പതിനായിരം കൊടുത്തിട്ടാണ് അത് റിസേർവ് ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ആവശ്യക്കാരും ഏറിവന്നു. ശനിയാഴ്ച തുടങ്ങിയ ലേലം വിളിയാണ്. ഞാൻ മറ്റൊരാളും കൂടിയാണ് ആ സംഖ്യക്ക് വേണ്ടി മത്സരിച്ചത്. അവസാനം 48000 രൂപയ്ക്കാണ് ഫാൻസി നമ്പർ സ്വന്തമാക്കിയത്. വീട്ടിൽ തങ്ങൾ എല്ലാവരും വണ്ടി ഭ്രാന്തന്മാർ ആണ്' ബഷീർ പറഞ്ഞു.

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  പതിനെട്ട് ലക്ഷം രൂപ മുടക്കിയാണ് മഹേന്ദ്ര ഥാർ ബഷീർ വാങ്ങിയത്. കൂടാതെ പുതിയ വീടിന്റെ രജിസ്ട്രേഷനും ബഷീർ കഴി‍ഞ്ഞ ദിവസം നടത്തി. ഇഷ്ടവാഹനവും ഫാൻസി നമ്പറും നിശ്ചയദാർഢ്യത്തിലൂടെ സ്വന്തമാക്കിയ ബഷീർ ബഷിക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അടുത്തിടെ പിറന്നാൾ ആഘോഷിച്ച ബഷീർ ബഷിക്ക് വജ്രമോതിരമാണ് ഭാര്യമാർ ചേർന്ന് സമ്മാനമായി നൽകിയത്. സൂര്യ ടി വിയിലെ സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. നിരവധി ആൽബം ​ഗാനങ്ങളിലും ബഷീർ അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ബഷീർ സം​ഗീതത്തെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്. അടുത്തിടെ മഷൂറയുടെ പിറന്നാൾ ആദ്യ ഭാര്യ സുഹാനയ്ക്കും മക്കൾക്കുമൊപ്പം ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വാക്കുകൾക്ക് അതീതമാണ് ഈ കുടുംബത്തിന്റെ പരസ്പര സ്നേഹമെന്നായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

  'സോറി കല്യാണി... മഞ്ജു വന്നാൽ പിന്നെ ചുറ്റുവുള്ളതൊന്നും കാണാൻ പറ്റില്ല...'

  Read more about: basheer bashi bigg boss malayalam
  English summary
  bigg boss fame basheer bashi shared happiness bout his latest vehicle thar, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X