ഞാൻ ഒരു വിളിക്കായി കാത്തിരിക്കുകയാണ്; ലോകേഷ് യൂണിവേഴ്സിലേക്ക് എത്താൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയൊരു തരംഗം തീർത്ത ശേഷം ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ് ദേവരകൊണ്ട. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യ ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥാണ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijay Deverakonda

അർജുൻ റെഡ്ഢി എന്ന ചിത്രത്തോടെയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറിയത്. പിന്നീട് ഇറങ്ങിയ ഗീതാ ​ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിലൂടെ വിജയ് ഇന്ത്യയൊട്ടാകെ അറിയുന്ന താരമായി മാറുകയായായിരുന്നു. ഇപ്പോഴിതാ, ലോകേഷ് കനകരാജിന്റെ ചിത്രങ്ങളുടെ ഭാഗമാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ എത്തി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഇനി എന്നാണ് തമിഴിലേക്ക് മടങ്ങി വരുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിജയ്‌ ദേവരകൊണ്ടയുടെ തമിഴ് ചിത്രമായ നോട്ട റിലീസ് ചെയ്തത് 2018ൽ ആയിരുന്നു.

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തനിക്ക് വെട്രിമാരന്റെയും ലോകേഷ് കനകരാജിന്റെയും ചിത്രങ്ങൾ ഇഷ്ടമായി എന്ന മറുപടിയാണ് താരം നൽകിയത്. പിന്നാലെ മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യമെത്തി. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ താൽപര്യം ഉണ്ടോയെന്നായിരുന്നു ചോദ്യം.

അത് സംഭവിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു. "അദ്ദേഹത്തിന്റെ യൂണിവേഴ്സിലേക്കുള്ള ഒരു വിളിക്കായി കാത്തിരിക്കുകയാണ്," വിജയ് പറഞ്ഞു.

ലോകേഷിന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെയും സൂചനകളെയും പുതിയ ചിത്രമായ വിക്രത്തിലും ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ലോകേഷ് സിനിമകളെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ടയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

More from Filmibeat

Read more about: vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X