മരുന്നെടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയിറ്റര്‍ ആയിരുന്നു; അനുഭവം പറഞ്ഞ് വിനയ് ഫോര്‍ട്ട്

മലയാള സിനിമയിലെ പ്രതിഭാശാലിയായ താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. ഏത് തരത്തിലുളള റോളും വഴങ്ങുമെന്നതാണ് വിനയ് ഫോര്‍ട്ടിനെ വ്യത്യസ്തനാക്കുന്നത്. പ്രേമത്തിലെ വിമല്‍ സാറായിരുന്നു വിനയ് ഫോര്‍ട്ടിനെ വലിയ രീതിയില്‍ താരമാക്കി മാറ്റിയത്. ഇതിന് മുമ്പും ധാരാളം സിനിമകളില്‍ വിനയ് ഫോര്‍ട്ട് അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്ക് താന്‍ എത്തിയതെന്ന് വിനയ് ഫോര്‍ട്ട് പറയുകയാണ്.

കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടന്നൊരു ചര്‍ച്ചയിലായിരുന്നു വിനയ് ഫോര്‍ട്ട് തന്റെ തുടക്കകാലത്തെ കുറിച്ചും സിനിമയില്‍ എത്തുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലികളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നത്. സിനിമയില്‍ എത്തുന്നത് മുമ്പ് പല ജോലികളും ചെയ്തിട്ടുണ്ടെന്നും പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനായുള്ള പണം കണ്ടെത്തിയതെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

Vinay Forrt

തന്റെ പിതാവ് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പത്താം ക്ലാസിന് ശേഷം താനോ ചേട്ടനോ ചേച്ചിയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ലെന്നും തങ്ങള്‍ വലിയ സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു താന്‍ പണം കണ്ടെത്തിയിരുന്നതെന്നും താരം പറയുന്നു. ഇങ്ങനെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ടെന്നും ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ടെന്നും വിനയ് പറയുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു കഫെയില്‍ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. അന്നത്തെ ആ അനുഭവങ്ങളാണ് സിനിമയിലെത്തിയ ശേഷം തനിക്ക് തിരികെ ലഭിക്കുന്നതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് വിനയ് ഫോര്‍ട്ട് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരക്കുള്ള റോഡില്‍ സൈക്കിള്‍ സവാരിയുമായി സോണല്‍; ചിത്രങ്ങള്‍

Recommended Video

തമാശ' സിനിമ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ | #Thamasha | filmibeat Malayalam

2009 ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രമായ ഋതു ആയിരുന്നു വിനയ് ഫോര്‍ട്ടിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് അപൂര്‍വരാഗം, അന്‍്വര്‍, വീട്ടിലേക്കുള്ള വഴി, പ്രഭുവിന്റെ മക്കള്‍, തീവ്രം, ഷട്ടര്‍, സെവന്‍ത് ഡെ, ഹൗ ഓള്‍ഡ് ആര്‍ യു, മംഗ്ലീഷ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രേമത്തിലെ വിമല്‍ സാര്‍ ആയി എത്തിയതോടെ പ്രേക്ഷകര്‍ വിനയ് ഫോര്‍ട്ടിനെ ഏറ്റെടുക്കുകയായിരുന്നു. മാലിക് ആണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ. കനകം കാമിനി കലഹം എന്ന സിനിമയും അണിയറയിലുണ്ട്.

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X