നഗ്നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും; വീണ്ടും വിവാദ കുരുക്കില്‍ വിനായകന്‍; ചിത്രം പങ്കിട്ട് മറുപടിയും

മലയാള സിനിമയിലെ മിന്നും താരമാണ് വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ എന്നും വിനായകന്റെ കൂടെ തന്നെയുണ്ട്. ഓഫ് സ്‌ക്രീനിലെ ജീവിതത്തില്‍ പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്. ഇപ്പോഴിതാ വിനായകന്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

വിനായകന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പുതിയ വിവാദം. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്ന് വസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Vinayakan

പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് വിനായകനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഫ്‌ളാറ്റില്‍ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യം പറയുകയും ഉടുതുണി അഴിച്ച് നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം നേരത്തേയും വിനായകനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകനെ തടഞ്ഞു വച്ചിരുന്നു. എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് പ്രതിഷേധിക്കുന്ന വിനായകന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ിപിന്നാലെ വിനായകനെ സുരക്ഷാ സംഘം കസ്റ്റഡിയിലെടുക്കുകയും എയര്‍പോര്‍ട്ട് പൊലീസിന് കൈ മാറുകയുമായിരുന്നു.

മറ്റൊരിക്കല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. താരത്തിന്റെ വീട്ടിലെത്തിയായിരുന്നു പൊലീസ് ചോദ്യം ചെയ്തത്.

Vinayakan

മലയാള സിനിമയിലെ ജനപ്രീയ നടന്മാരില്‍ ഒരാളാണ് വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മികച്ച നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുന്നതിലേക്കുള്ള വിനായകന്റെ വളര്‍ച്ച വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേതുമാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും പ്രചോദനമായിരുന്നു വിനായകന്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നതും നായകനിലേക്ക് എത്തുന്നതും.

തെക്ക് വടക്ക് ആണ് വിനായകന്റേതായി പോയ വര്‍ഷം പുറത്തിറങ്ങിയ മലയാളം സിനിമ. നേരത്തെ ജെയ്‌ലറിലെ വില്ലന്‍ വേഷത്തിലൂടെ തമിഴിലും കയ്യടി നേടിയിരുന്നു. കരിന്തണ്ടന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ വിനായകന്റേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X