ഇവിടെ പ്രണയം നിരോധിച്ചു? കൂട്ടുകാരന്റെ പ്രണയത്തെക്കുറിച്ച് പറയരുത്, മുന്നറിയിപ്പുമായി മാല പാർവ്വതി
തനിയ്ക്ക് പരിചയമുളള ഒരു നാടകക്കാരിയായ കുട്ടിയായിരുന്നു വിളിച്ചത്
നടി മാലാ പാർവതിയുടെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു. പ്രണയത്തിനു കൂട്ട് നിന്നാൽ ഇനി ജയിലാകുമെന്നാണ് നടി പരിഹാസ രൂപേണേ പറയുന്നത്. ഒരു പെൺക്കുട്ടിയ്ക്കുണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് നടി ലൈവിലെത്തിയത്. കൂട്ടുകാരന്റെ പ്രണത്തെ കുറിച്ച് പറഞ്ഞതിനാണ് പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നടി പറഞ്ഞത് ഇങ്ങനെ: ഇന്നു രാവിലെ ഒരു പെൺകുട്ടിയുടെ ഫോൺ വന്നിരുന്നു. തനിയ്ക്ക് പരിചയമുളള ഒരു നാടകക്കാരിയായ കുട്ടിയായിരുന്നു വിളിച്ചത്. തന്നെ കച്ചേരിപ്പടി വനിത പോലീസ് സ്റ്റോഷനിലാണ്. തന്നെ പോലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഉടനെ ചേച്ചി ഇവിടംവരെ വരണമെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം താൻ അവിടെ എത്തി എസ്ഐയോടും സിഐ ഓടും സംസാരിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഇവരിൽ നിന്ന് ലഭിച്ച പ്രതികരണം. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് പറഞ്ഞതായും അവര്‍ വ്യക്തമാക്കിയെന്നും താരം ലൈവിൽ പറഞ്ഞു.
അതൊക്കെ ദിലീപിന്റെ തലയിൽ ഉണ്ടായത്!! സിഐഡി മൂസയിലെ ചാണക സീനിനു പിന്നിൽ ഇങ്ങനെയാരു കഥയുണ്ട്...
ഒരു വർഷം മുൻപ് പെൺകുട്ടിയുടെ സുഹൃത്തായ പയ്യൻ സെന്റ് തെരേസാസിലെ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ അന്ന് ഈ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പയ്യന് മുന്നറിയിപ്പ് നൽകി വിടുകയും ചെയ്യുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷമാണ് ഈ ആൺകുട്ടിയുട്ടിയുടെ സുഹൃത്തായ പെൺകുട്ടി ഈ വിദ്യാർഥിയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്. ഇതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. സൗഹൃദത്തിന്റെ പേരിൽ ആരോടും പ്രണയത്തെ കുറിച്ച് പറയരുതെ എന്ന് മുന്നറിയിപ്പും മാലാ പാർവതി ലൈവിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കൂടാതെ പോലീസ് സ്റ്റേഷനിൽ നിന്ന് അനുകൂലമായ ഒരു പ്രതികരണമല്ല ഉണ്ടായതെന്നും താരം പറയുന്നു.


Click it and Unblock the Notifications











