For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതൊക്കെ ദിലീപിന്റെ തലയിൽ ഉണ്ടായത്!! സിഐഡി മൂസയിലെ ചാണക സീനിനു പിന്നിൽ ഇങ്ങനെയാരു കഥയുണ്ട്...

|

വില്ലൻ മുഖം മൂടിയിൽ നിന്ന് ക്യാപ്റ്റൻ രാജു പുറത്തു വന്ന ചിത്രമായിരുന്നു നാടോടിക്കാറ്റ്. അതിലെ പ്രെഫഷണൽ കില്ലർ പവനായിയെ പ്രേക്ഷകർ ആരും അത്ര വേഗം മറക്കുകയില്ല. ഒരുപാട് വിറപ്പിച്ച നടൻ ആദ്യമയി ചിരിപ്പിച്ച ചിത്രമായിരുന്നു അത്.ദാസന്റേയും വിജയന്റേയും കോമഡികൾക്കൊപ്പം പി നാരായണൻ എന്ന പവനായിയേയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

മമ്മൂട്ടി ചിത്രത്തിൽ ക്യാപ്റ്റൻ രാജുവായി!! മാസ്റ്റർപീസിലെത്തിയത് ഇങ്ങനെ, ഹൃദയസ്പർശിയായ വാക്കുകൾ

പവനായിയ്ക്ക് ശേഷം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് മറ്റൊരു കഥാപാത്രമായിരുന്നു സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരൺചന്ദ്. കോട്ടും സൂട്ടും തൊപ്പിയും ഷൂസും ഗ്ലൗസും ഇതുവരെ കണ്ടിട്ടില്ലാത്ത് ഒരു ഗെറ്റപ്പിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ ക്യാപ്റ്റൻ രാജുവിന്റെ എൻട്രി പ്രേക്ഷകർ അത്രവേഗം മറക്കില്ല. എൻട്രി സീനിനു പിന്നിൽ ഒരു കഥയുണ്ട്. അത് ഈ അവസരത്തിൽ എല്ലാവരുടേയും മനസ്സിൽ വലിയ വേദനയാണ് നൽകുന്നത്.

കാണാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ!! ക്യാപ്റ്റൻ രാജു യാത്രയായത് ആ ആഗ്രഹം മാത്രം ബാക്കിയാക്കി

ഒരാഗ്രഹം മാത്രം ബാക്കിയാക്കി ക്യാപ്റ്റൻ രാജു വിടപറഞ്ഞു
സിഐഡി മൂസ

സിഐഡി മൂസ

ചില സിനിമകൾ എത്ര കാലങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ ഓർമിച്ചിരിക്കും. ആ കുട്ടത്തിലുളള ഒരു ചിത്രമായിരുന്നു ദിലീപിന്റെ മാസ് ക്ലാസ് കോമഡി ചിത്രം സിഐഡി മൂസ. ചിത്രത്തിൽ മസിലു പിടിച്ച് പ്രേക്ഷകരെ വിരട്ടയ പലരും കോമഡി രൂപത്തിലായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ജഗതി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, വിജയ രാഘവൻ, എന്നിവർ മത്സരിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു അത്. ശരിയ്ക്കും ചിരിയുടെ തമ്പൂരാക്കന്മാരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. കുട്ടികൾ തൊട്ട്

പ്രായമായവർ വരെ സിഐഡി മൂ,യുടെ ഫാൻസ് ലിസ്റ്റിലുണ്ട്.

 സിഐഡി മൂസയുടെ രണ്ടാംഭാഗം

സിഐഡി മൂസയുടെ രണ്ടാംഭാഗം

സിഐഡി മൂസയുടെ രണ്ടാംഭാഗം വരുന്നു എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ക്യാപ്റ്റൻ രാജുവായിരുന്നു. അത് അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നതിൽ താൻ ആവേശഭരിതനാണെന്നായിരുന്നു താരത്തിന്റെ അന്നത്തെ കമന്റ്. ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എന്നാൽ ചിത്രത്തിൽ തനിയ്ക്കൊരു വേഷം തരുകയാണെങ്കുൽ ഞാൻ ഉറപ്പായിട്ടും ചെയ്യും അല്ലെങ്കിൽ തിയേറ്ററിൽ പോയി സിനിമ കാണുമെന്നായിരുന്നു ക്യാപറ്റൻ രാജു പ്രതികരിച്ചത്.

ദിലീപിന്റെ തലച്ചേറിലുണ്ടായ സിനിമ

ദിലീപിന്റെ തലച്ചേറിലുണ്ടായ സിനിമ

ജോണി ആന്റണി ദിലീപ് കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രമാണ് സിഐഡി മൂസ. ഏറെ നാളുകൾക്ക് ശേഷം താനെരു കോമഡി ചിത്രം ചെയ്തു എന്നാണ് സിഐഡി മൂസയെ കുറിച്ച് ക്യാപ്റ്റൻ രാജു പറ‍ഞ്ഞത്. സത്യത്തിൽ സിഐഡി മൂസ ദിലീപിന്റെ തലച്ചോറിലുണ്ടായതാണ്. ജോണി ആന്റണിയുടേയും ദിലീപിന്റേയപം ഹ്യൂമർസെൻസ്സാണ് ചിത്രത്തെ ഇത്രയും ഹിറ്റാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോമഡി ചിത്രങ്ങൾ ചെയ്യാനായിരുന്നു അദ്ദേഹത്തിന് ഏറെ താൽപര്യമെന്ന് താരത്തിന്റെ ഈ കമന്റിൽ നിന്ന്

തന്നെ നമ്മൾ പ്രേക്ഷകർക്ക് വ്യക്തമാണ്.

ചാണക സീൻ ദിലീപിന്റെ ബുദ്ധി

ചാണക സീൻ ദിലീപിന്റെ ബുദ്ധി

സിഐഡി മൂസയിലെ കരൺചന്ദിനെ കുറിച്ച് പ്രേക്ഷകർ ആദ്യം ഓർക്കുന്നത് ആ ചാണകത്തിൽ ചാവട്ടുന്ന സീനാണ്. ആ സീനിന്റെ വിജയത്തിനു പിന്നിൽ ദിലീപ് ആയിരുന്നു അത്രേ. ആ രംഗം ചെയ്ത തുടങ്ങിയപ്പോൾ ദിലീപ് ജോണിയോട് പറഞ്ഞിരുന്നു.ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി.ദിലീപ് എന്നോട് പറഞ്ഞു ‘ഒരു കാല്‍ അതിന് മുകളില്‍ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്. ഇടത്തേ കാൽ അങ്ങിനെ എടുത്തു

വയ്ക്കുമ്പോള്‍ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും'. അത് സിനിമയിൽ ക്ലിക്ക് ആകുകയും ചെയ്തു

ദിലീപിനെ കുറിച്ച് പറഞ്ഞത്

ദിലീപിനെ കുറിച്ച് പറഞ്ഞത്

ദിലീപ് എന്ന നടനെ കുറിച്ച് ഏറെ മതിപ്പുളള താരമാണ് ക്യാപ്റ്റൻ രാജു. തലയിൽ കുറെ തമാശ സ്റ്റോക്ക് ചെയ്ത നടക്കുന്ന ഒരാളാണ് ദിലീപ്. സിഐഡി മൂസയിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പല സീനുകളുടെ പിന്നിലും ദിലീപായിരുന്നുവത്രേ. ഡിറ്റ്ക്ടീവ് കരൺചന്ദിനെ പ്രേക്ഷകർ സ്വീകരിച്ചതിനു പിന്നിലും ദിലീപിന്റെ ചില പൊടി കൈകളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് കേൾക്കുന്ന പ്രേക്ഷകർക്ക് വലിയ നൊമ്പരമാണ്. അത്രയധികം സിനിമയെ സ്നേഹിച്ച വ്യക്തിയാണ് ഭൂമിയിലെ അഭിനയ ജീവിതം ഉപേക്ഷിച്ച് പോയിരിക്കുന്നത്

English summary
captain rajubehind the seen of cid moosa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more