'നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ'; വേദനയോടെ സീമ ജി. നായര്‍, ഓര്‍മ പങ്കുവച്ച് മഞ്ജുവും

ക്യാന്‍സര്‍ അജിജീവന പോരാട്ടത്തിന്റെ മുഖമായിരുന്നു നന്ദു മഹാദേവ എന്ന യുവാവ്. നന്ദുവിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയായിരുന്നു. എന്നാല്‍ മരണം നന്ദുവിനെ കൊണ്ടുപോയിരിക്കുകയാണ്. നന്ദുവിന്റെ മലയാളികളെയാകെ വേദനയിലാഴ്ത്തുന്നതായിരുന്നു. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയും സിനിമാലോകവും രംഗത്ത് എത്തുകയാണ്.

മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

നന്ദുവിനെ കുറിച്ചുള്ള നടി സീമ ജി നായരുടെ വാക്കുകള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി എന്നായിരുന്നു നന്ദുവിന്റെ മരണത്തെ കുറിച്ച് സീമ ജി നായര്‍ കുറിച്ചത്. വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് തന്റെ നന്ദൂട്ടന്‍ പോയെന്നും ഇന്ന് കറുത്ത ശനിയാണെന്നും സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

അതിജീവനത്തിന്റെ രാജകുമാരന്‍

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി. ഇന്ന് കറുത്ത ശനി. വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ) എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ! പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയതെന്ന് സീമ ജി നായര്‍ ചോദിക്കുന്നു.

എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്

ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ. എനിക്ക് വയ്യ എന്റെ ദൈവമേ. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്. എനിക്ക് വയ്യ. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്. എന്നും അവര്‍ കൂടിച്ചേര്‍ക്കുന്നു.

മഞ്ജു വാര്യരും

മലയാളികളുടെ ഹൃദയത്തിലേക്കാണ് താരത്തിന്റെ വാക്കുകള്‍ ചെന്നു കൊള്ളുന്നത്. മലയാള സിനിമയില്‍ നിന്നും ധാരാളം പേര്‍ നന്ദുവിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് എത്തിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരം മഞ്ജു വാര്യരും നന്ദുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. റെസ്റ്റ് ഇന്‍ പീസ് നന്ദു. കേരള കാന്‍ ക്യാംപയിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചിലവിടാനായത് അഭിമാനമാണ്. എന്നെയടക്കം ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി എന്നാണ് മഞ്ജു കുറിച്ചത്.

Recommended Video

Thank you for inspiring many including me'; Manju Warrier on Nandu's Death | FilmiBeat Malayalam
പ്രചോദനമായി മാറിയ പോരാളി

ക്യാന്‍സറിനെ നേരിട്ടിരുന്ന നന്ദുവിനെ സോഷ്യല്‍ മീഡിയയില്‍ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ആയിരക്കണക്കിന് പേര്‍ക്ക് പ്രചോദനമായി മാറിയ പോരാളിയായിരുന്നു നന്ദു. രോഗത്തെ ചിരിയോടെ നേരിടാന്‍ പറഞ്ഞാണ് നന്ദു ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ശനിയാഴ്ച രാവിലെ മൂന്നരയോടെ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X