ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ച് പരത്തും! അനുജത്തിയുടെ പേരില്‍ ഹേറ്റ് പേജ്, തുറന്നടിച്ച് അഹാന

നടി അഹാന കൃഷ്ണയുടെ കുടുംബത്തെ അറിയാത്തവരുണ്ടാകില്ല. അച്ഛന്‍ കൃഷ്ണകുമാര്‍ മുതല്‍ കുഞ്ഞനുജത്തി ഹന്‍സിക വരെ എല്ലാവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരമാണ്. സ്വന്തമായ പേജുകളും ചാനലുകളുമെല്ലാമായി സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര കുടുംബം. അതേസമയം പലപ്പോഴും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും താരകുടുംബം ഇരയായിട്ടുണ്ട്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

ഇപ്പോഴിതാ തന്റെ അനുജത്തി ഹന്‍സികയുടെ പേരിലുള്ള ഒരു ഹേറ്റ് പേജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലുള്ളൊരു പേജിനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. എന്നാല്‍ തന്റെ സഹോദരിമാരെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ച് പരത്തുമെന്നാണ് അഹാന പറയുന്നത്.

മുഖത്ത് നല്ല ഇടി തരും

ഈ പേജ് റിപ്പോര്‍ട്ട് ചെയ്യാനാകുമോ. എന്റെ സഹോദരിക്കെതിരായ ഹേറ്റ് പേജ് തുടങ്ങിയിരിക്കുകയാണ് ഒരാള്‍. സാധാരണ ഇത്തരം കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ എന്റെ സഹോദരിമാരെ കുറിച്ച് പറഞ്ഞാല്‍, പ്രത്യേകിച്ച് 15 വയസ് മാത്രമുള്ള ഹന്‍സികയെ കുറിച്ച്, നിന്റെ മുഖത്ത് ഞാന്‍ നല്ല ഇടി തരും എന്നായിരുന്നു പേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് അഹാന പറഞ്ഞത്. ഈ പേജിലെ ഓരോ കണ്ടന്റും അറപ്പുളവാക്കുന്നതാണ്. ഈ വൃത്തികെട്ടവന്റെ കുടുംബത്തെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും അഹാന പറഞ്ഞു.

റിപ്പോര്‍ട്ട് ചെയ്യണം

എല്ലാവരും ചേര്‍ന്ന് ഈ പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യണം. ഇത് പൂട്ടിക്കണമെന്നും അഹാന പറയുന്നു. പേജ് കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്യണമെന്നും അവരെ സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. കാരണം അവര്‍ ചെയ്യുന്നത് എവിടേയും മെന്‍ഷന്‍ ചെയ്യാന്‍ പറ്റാത്തതാണെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും അഹാന പറയുന്നു. പിന്നാലെ എങ്ങനെയാണ് താന്‍ പേജ് റിപ്പോര്‍ട്ട് ചെയ്‌തെന്ന വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

Recommended Video

Actor krishnakumar and daughter diya dance for perfect ok
പേജ്  അപ്രതക്ഷ്യമായി

സംഭവം വിവാദമായതോടെ ഈ പേജ് പ്രൈവറ്റ് അക്കൗണ്ടാക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞതോടെ പേജ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും അപ്രതക്ഷ്യമായി. പേജ് എന്നന്നേക്കും നീക്കം ചെയ്തതാകില്ലെന്നും ചിലപ്പോള്‍ എല്ലാം കെട്ടടങ്ങുമ്പോള്‍ തിരികെ വരുകയായിരിക്കും ലക്ഷ്യമെന്നും അഹാന പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹന്‍സിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പ്രതീക്ഷയോടെ കാണുന്ന യുവനായിക

മുമ്പും പലപ്പോഴും സോഷ്യല്‍ മീഡിയയിലെ അധിക്ഷേങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അഹാന തുറന്നടിച്ചിരുന്നു. തന്റെ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിലടക്കം പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ചും അഹാന തുറന്നടിച്ചിരുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തുന്നത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു. നിരവധി സിനിമകള്‍ ഇനി പുറത്തിറങ്ങാനുമുണ്ട്. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന യുവനായികയാണ് അഹാന.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X