ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ
സിനിമാ പ്രേക്ഷകര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് ഐശ്വര്യ. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ ഐശ്വര്യ സീരിയല്‍ രംഗത്തും തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്‌ളൈസിലൂടെയാണ് ഐശ്വര്യ ശ്രദ്ധ നേടുന്നത്. 1993ലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയമാവുകയും ഐശ്വര്യയുടെ പ്രകടനം കൈയ്യടി നേടുകയുംചെയ്തിരുന്നു.
ഇപ്പോഴിതാ ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് ഐശ്വര്യ വിവരിക്കുന്നത്. മലയാളത്തില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ് ബട്ടര്‍ഫ്‌ളൈസ് എന്നാണ് ഐശ്വര്യ പറയുന്നത്. നിലവാരമുള്ള തമാശയായിരുന്നു ചിത്രത്തിലേതെന്നും ഐശ്വര്യ അഭിപ്രായപ്പെടുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ലാലേട്ടന്റേയും ജഗദീഷിന്റേയും പ്രകടനം കണ്ട് ചിരി നിര്‍ത്താന്‍ പറ്റിയിരുന്നില്ലെന്നും ഐശ്വര്യ പറയുന്നു.

സിനിമയില്‍ തന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടു പോകുന്ന രംഗമുണ്ട്. എന്നാല്‍ ഈ രംഗത്തിലെ ലാലേട്ടന്റേയും ജഗദീഷേട്ടന്റേയും പ്രകടനം കണ്ട് തനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല അതോടെ ആ സീന്‍ ചെയ്യുക പ്രയാസമായെന്നും നടി പറയുന്നു. ഒടുവില്‍ സംവിധായകന്‍ രാജീവ് അഞ്ചലിനോട് ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ പറഞ്ഞുവെന്നാണ് ഐശ്വര്യ പറയുന്നത്.
തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍
Recommended Video
ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. പിന്നീട് ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ പ്രജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായി അഭിനയിച്ചിരുന്നു. തെലു്ങ്ക് ചിത്രമായ ഓ ബേബിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications