ഐ ലവ് യു ചീഫ് മിനിസ്റ്റര്‍; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി
കൊവിഡ് പ്രതിസന്ധി നേരിടാനുള്ള കേരള സര്‍ക്കാരിന്റെ നടപടികളേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടി തന്റെ പിന്തുണ അറിയിച്ചത്. തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളോട് ചായ്‌വ് ഇല്ലെന്നും ഐശ്വര്യ പറയുന്നുണ്ട്.
കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. കേരളം ഒരു കോടി വാക്‌സിന്‍ വാങ്ങും. ഇതില്‍ എഴുപത് ലക്ഷ്യം കോവിഷീല്‍ഡും മുപ്പത് ലക്ഷ്യം കോവാക്‌സിനുമായിരിക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഐ ലവ് യു മുഖ്യമന്ത്രി. എനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വ് ഇല്ല. എന്നാല്‍ നമ്മുടെ സംസ്ഥാനത്തില്‍ നിങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞാന്‍ സന്തോഷിക്കുന്നു. വിഷമഘട്ടം കഴിയാന്‍ ഇനിയും ഒരുപാടുണ്ടെങ്കിലും ഇത് വളരെ അത്യാവശ്യമായിരുന്ന പ്രതീക്ഷ പകരുന്നതാണ്. എന്നായിരുന്നു ഐശ്വര്യ തന്റെ സ്റ്റോറിയില്‍ കുറിച്ചത്.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍; ചിത്രങ്ങള്‍ കാണാം
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മായാനദിയിലൂടെ താരമായി മാറി. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡെ, തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്നു. ആക്ഷനിലൂടെ ഐശ്വര്യ തമിഴിലും അരങ്ങേറി.
Recommended Video
ധനുഷ് ചിത്രം ജഗമേ തന്തിരം ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇതിന് പുറമെ പൊന്നിയന്‍ സെല്‍വന്‍, കാണെക്കാണെ, അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്‌പെഷ്യല്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. തെലുങ്കിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ. ഗോഡ്‌സെ ആണ് ആദ്യ തെലുങ്ക് ചിത്രം. ബ്രദേഴ്‌സ് ഡെ ആയിരുന്നു അവസാനം തീയേറ്ററുകളിലെത്തിയത്. മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്‍നിരയിലാണ് ഐശ്വര്യയുടെ സ്ഥാനം.


Click it and Unblock the Notifications