ഹോട്ട് ചിത്രങ്ങള്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ തന്നെ പോസ്റ്റ് ചെയ്യുന്നത്; ചുട്ടമറുപടിയുമായി അനാര്‍ക്കലി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ സിനിമയിലെത്തിയ നടി ഉയരെയിലെ പ്രകടനത്തിലൂടെയാണ് താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി. നടിയുടെ ചിത്രങ്ങളും പാട്ടുമെല്ലാം വൈറലായി മാറാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അനാര്‍ക്കലി ഇരയാകാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന വിമര്‍ശനത്തിനായിരുന്നു അനാര്‍ക്കലിയുടെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.

Anarkali Marikar

തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും അനാര്‍ക്കലി ചോദിക്കുന്നു. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കൈയ്യടിക്കുകയാണ്.

ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായെന്ന് അനാര്‍ക്കലി പറയന്നു. വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്‌സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായെന്നും താരം പറയുന്നു.

ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക എന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി. 'നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി' എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാന്‍ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ലൈക്ക് ചെയ്യേണ്ട എന്നും താരം തുറന്നടിച്ചു.

Recommended Video

കാലുകണ്ട് കുരുപൊട്ടി സദാചാരക്കാര്‍ ചുട്ടമറുപടിയുമായി ആര്യ

കുറെ ആളുകള്‍ ചോദിച്ചു ഫോളോവേഴ്‌സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്‌സ് കൂടാന്‍ തന്നെയാണ്. പക്ഷേ നിങ്ങളതില്‍ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക. എന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച മോശം കമന്റുകളും താരം പങ്കുവച്ചിട്ടുണ്ട്.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X