ഞരമ്പ് രോഗി എന്നല്ലാതെ എന്ത് വിളിക്കും? പബ്ലിസിറ്റി സ്റ്റണ്ട് വേണ്ട; വൈറല്‍ മറുപടിയില്‍ അഞ്ജു അരവിന്ദ്

ഈ ലോക്ക്ഡൗണ്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായി മാറിയ ഒരുപാട് താരങ്ങളുണ്ട്. സിനിമയും ഷൂട്ടിംഗുകളുമെല്ലാം മുടങ്ങിയ സാഹചര്യത്തില്‍ മിക്കവരും തങ്ങളുടെ വീടുകളിലാണ്. അതിനാല്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കാനും മറ്റുമായി പലരും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയായിരുന്നു.

സെക്‌സി ഫോട്ടോഷൂട്ടുമായി അക്ഷര ഗൗഡ; ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ

ഈയ്യടുത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ച താരമാണ് അഞ്ജു അരവിന്ദ്. ഫൂഡി ബഡ്ഡി എന്നാണ് അഞ്ജുവിന്റെ ചാനലിന്റെ പേര്. ചാനല്‍ വളരെ പെട്ടെന്നു തന്നെ ഒരുപാട് ഫോളോവേഴ്‌സിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതിന് പിന്നാലെ അഞ്ജുവിനെതിരെ ചിലര്‍ മോശം പ്രതികരണങ്ങളുമായി എത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലൊരു കമന്റിന് നല്‍കിയ മറുപടി വൈറലായിരുന്നു.

മറുപടി നല്‍കിയതിന്റെ കാരണം

ഇപ്പോഴിതാ താന്‍ അത്തരത്തിലൊരു മറുപടി നല്‍കിയതിന്റെ കാരണം അഞ്ജു തന്നെ വ്യക്തമാക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അരവിന്ദ് മനസ് തുറന്നത്. ഇത്തരക്കാരെ ഞരമ്പ് രോഗികള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക എന്നാണ് അഞ്ജു ചോദിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

ഞരമ്പ് രോഗി

''ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. സ്വര്‍ണക്കടുവ എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നും കട്ട് ചെയ്‌തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനത്തൊരു സിനിമയല്ല. ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്പോള്‍ വല്ലാതെ വേദനിച്ചു''. അഞ്ജു പറയുന്നു.

കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു

സാധാരണ മോശം കമന്റുകള്‍ അവഗണിക്കാറാണുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാല്‍ അത് വൈറാലാകും. അഞ്ജു അരവിന്ദിന് മലയാള സിനിമയിലൊരു സ്ഥാനമുണ്ടല്ലോ. അവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് വാര്‍ത്തയാകും. അതുകൊണ്ട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു. എന്നെ കുറിച്ചും ഒരുപാട് മോശം വീഡിയോകളുണ്ടായിരുന്നു ഇപ്പോഴാണ് മിക്കതും കാണുന്നത്. പക്ഷെ ഇത് കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. അതുകൊണ്ടാണ് പ്രതികരിച്ചത്. ഞാന്‍ ദൈവത്തിന് മുന്നില്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഇത്തരക്കാര്‍ക്ക് ദൈവം കൊടുത്തു കൊള്ളും. എന്നും അഞ്ജു പറയുന്നു.

Recommended Video

Fraud happening through fake accounts in my name says actress Sadhika Venugopal
പബ്ലിസിറ്റി സ്റ്റണ്ട്

അതേസമയം തനിക്ക് പബ്ലിസിറ്റി സ്റ്റണ്ട് നടത്തേണ്ട ആവശ്യമില്ലെന്നും അഞ്ജു വ്യക്തമാക്കി. സൂപ്പര്‍ ചരക്ക്, കാശ് മുടക്കിയാലും നഷ്ടം വരാനില്ല എന്നായിരുന്നു അഞ്ജുവിന്റെ വീഡിയോയ്ക്ക് ലഭിച്ച അശ്ലീല കമന്റ്. ഇതിന് അതേ നാണയത്തില്‍ തന്നെയായിരുന്നു അഞ്ജു മറുപടി നല്‍കിയത്. അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും എന്നായിരുന്നു അഞ്ജു മറുപടി നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും അഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

More from Filmibeat

Read more about: anju aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X