നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ; വിമര്‍ശകന് അതേ നാണയത്തില്‍ മറുപടി നല്‍കി അഞ്ജു അരവിന്ദ്
താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ വിശേഷങ്ങളും അറിയിപ്പുകളുമെല്ലാം ആരാധകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാധകരുമായി എളുപ്പത്തില്‍ പങ്കുവെക്കാമെന്നതും ആരാധകരുടെ പ്രതികരണങ്ങള്‍ നേരിട്ട് അറിയാമെന്നതുമാണ് താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകര്‍ക്കും താരങ്ങള്‍ക്കുമിടയിലെ അകലം കുറയ്ക്കാനും സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്.
എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍
എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് തലവേദനകളും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. മിക്കപ്പോഴും ഇത് നടിമാരായിരിക്കും. അശ്ലീല കമന്റുകളും അധിക്ഷേപങ്ങളുമെല്ലാം നേരിട്ടു കൊണ്ട് സോഷ്യല്‍ മീഡിയ ജീവിതം വലിയ ആഘാതം നല്‍കിയ ഒരുപാട് നടിമാരെ നമുക്കറിയാം. എന്നാല്‍ ചിലരൊക്കെ ഇപ്പോള്‍ ഇത്തരക്കാരെ നേരിടാന്‍ പഠിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. സിനിമയിലും സീരിയലുകളിലുമെല്ലാം താരമായ അഞ്ജു മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം മികവ് തെളിയിച്ച നടിയാണ്. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജു അരവിന്ദ്. തന്റെ വീഡിയോയ്ക്ക് ലഭിച്ച അശ്ലീല കമന്റിനാണ് അഞ്ജു മറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് ലഭിച്ച കമന്റും ഇതിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഫൂഡി ബഡ്ഡി എന്നാണ് അഞുജവിന്റെ യൂട്യൂബ് ചാനലിന്റെ പേര്. അതില്‍ ഒരാള്‍ കമന്റ് ചെയ്തത് സൂപ്പര്‍ ചരക്ക്, കാശ് മുടക്കിയാലും നഷ്ടരം വരാനില്ല എന്നായിരുന്നു. ഇതിനാണ് അഞ്ജു അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. പിന്നാലെ ഈ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് താരം പങ്കുവച്ചിട്ടുണ്ട്. കഷ്ടം, ഓരോരുത്തരുടേയും കഷ്ടപ്പാട്. എന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചുവെന്നായിരുന്നു അഞ്ജു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത്.

1995ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. മോഹന്‍ലാലിനെ കാണാന്‍ പോയൊരു യാത്രയില്‍ നിന്നുമാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. പീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തിന് പിന്നാലെയാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറത്തും അഞ്ജു മികവ് തെളിയിച്ചു. വിജയ്‌ക്കൊപ്പം വരെ അഞ്ജു അഭിനയിച്ചു. പിന്നീട് 2001ന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു അഞ്ജു.
Recommended Video

വിവാഹിതയായതും പിന്നീട് ബന്ധം വേര്‍പെടുത്തിയതും പുനര്‍വിവാഹവുമെല്ലാം അഞ്ജുവിന്റെ അഭിനയ ജീവിതത്തില്‍ ഇടവേളകളുണ്ടാക്കുന്നതായിരുന്നു. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോള്‍ യൂട്യൂബിലൂടെ വീണ്ടും ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ്. സിനിമകളിലെന്നത് പോലെ തന്നെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അഞ്ജു.


Click it and Unblock the Notifications