അയ്യോ സിനിമയാണ് പോകല്ലേ എന്നു പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിപ്പിച്ചിട്ടുണ്ട്: അനുശ്രീ

മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ സിനിമയിലെത്തിയ അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര താരമാണ്. ഇപ്പോഴിതാ സിനിമാലോകത്തെ കുറിച്ചുള്ള അനുശ്രീയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നാണ് അനുശ്രീ പറയുന്നത്. വിട്ടു വീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും അനുശ്രീ പറയുന്നു.

സിനിമ മോശമാണെന്നുള്ള ധാരണ ശരിയല്ലെന്നും ഒരു ഓഫര്‍ വരുമ്പോള്‍ അത് എങ്ങനെയുള്ള ടീമാണ് ആരുടെ പ്രൊജക്ടാണ് എന്നൊക്കെ അറിഞ്ഞിട്ട് മാത്രമേ ഇറങ്ങാവുവെന്നും അനുശ്രീ പറയുന്നു. അതേസമയം താന്‍ സിനിമയിലേക്ക് വരുമ്പോള്‍ പലരും തന്നോട് അയ്യോ സിനിമയാണ് പോകല്ലേ എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവരെ കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് തിരുത്തിപ്പറയിപ്പിക്കാനായെന്നും അനുശ്രീ പറയുന്നു. അതാണ് തന്റെ സന്തോഷമെന്നാണ് താരം പറയുന്നത്.

Anusree

ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. അതുകൊണ്ട് തനിക്കൊരു ഗോഡ് ഫാദറിനെ പോലെയായിരുന്നു അദ്ദേഹമെന്ന് അനുശ്രീ പറയുന്നു. അതുകൊണ്ടാകാം തുടക്കത്തില്‍പോലും സിനിമയില്‍ നിന്നും തനിക്കൊരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ലെന്ന് അനുശ്രീ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുശ്രീ മനസ് തുറന്നത്.

സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഏതെങ്കിലും കാലത്ത് അങ്ങനെയായിരുന്നുവോ എന്നൊന്നും തനിക്ക് അറിയില്ലെന്നും നടി പറയുന്നു. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായിയെന്ന് തനിക്കറിയില്ലെന്നും മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഉത്തരം വികാരവിചാരങ്ങള്‍ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിക്കുന്നു.

കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

അഭിനയം മാത്രമല്ല അനുശ്രീ ഒരു നല്ല ഗായിക കൂടിയാണ്, വീഡിയോ കാണൂ | filmibeat Malayalam

സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നും അനുശ്രീ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അനുശ്രീ. താരത്തിന്റെ ചിത്രങ്ങളും മറ്റ് പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X